വാസ്തുപ്രകാരം വീടിൻറെ ഓരോ ദിശക്കും വലിയ പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്.. ഓരോ ദിശയിലും എന്തെല്ലാം കാര്യങ്ങൾ വരും അതുപോലെ എന്തെല്ലാം കാര്യങ്ങൾ വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായിട്ട് തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്.. ഒരു വീടിനെ സംബന്ധിച്ചിടത്തോളം 8 പ്രധാന ദിക്കുകളാണ് ഉള്ളത്.. 8 പ്രധാന ദിക്കുകൾ എന്നും പറയുമ്പോൾ അതിൽ നാല് പ്രധാന ദിശകളും 4 പ്രധാന മൂലകളും.. നാല് പ്രധാന ദിശ എന്ന് പറയുന്നത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. കൂടാതെ നാല് പ്രധാന മൂലകളും.. വടക്ക് പടിഞ്ഞാറെ മൂല.. വടക്ക് കിഴക്കേ മൂല.. തെക്കു പടിഞ്ഞാറ് മൂല കൂടാതെ തെക്ക് കിഴക്കേ മൂല.. ഈ നാല് മൂലകളിലും അതുപോലെ ദിശകളിലും ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒരു ഭാഗമാണ് വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്.. തെക്ക് പടിഞ്ഞാറ് മൂല എന്നു പറഞ്ഞാൽ കന്നിമൂല യാണ്..
കന്നിമൂലയ്ക്ക് എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം അർഹിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലെക്ക് ഉള്ള ആ ഒരു ഊർജ്ജവ്യവസ്ഥ നമ്മുടെ വീട്ടിലേക്ക് ഏറ്റവും കൂടുതൽ എനർജി ലഭിക്കുന്ന ഒരു ദിശ ആണ് ഈ പറയുന്ന കന്നുമൂല എന്നു പറയുന്നത്.. അതായത് ഏറ്റവും കൂടുതൽ ഊർജ്ജങ്ങൾ പ്രവഹിക്കുന്ന ഒരു മൂല ആണ് ഇത്.. ഈ ഒരു മൂലയിൽ എന്ത് വരുന്നതാണ് ഏറ്റവും അഭികാമ്യം എന്ന് ചോദിച്ചാൽ ആ ഒരു മൂലയ്ക്ക് നമ്മുടെ വീടിൻറെ പ്രധാന കിടപ്പുമുറി അഥവാ മാസ്റ്റർ ബെഡ്റൂം വരുന്നത് ആണ് ഏറ്റവും അനുയോജ്യം എന്നു പറയുന്നത്.. കേരളത്തിൻറെ ഒരു ഭൂപ്രകൃതി അനുസരിച്ച് ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പ്രധാന കിടപ്പുമുറി വരുന്നത് ആണ് ഏറ്റവും ഉത്തമമായ കാര്യം.. ഇത്തരത്തിൽ വരികയാണെങ്കിൽ ആ വീട് വാസ്തുപരമായിട്ട് വളരെയധികം നല്ലൊരു അവസ്ഥയിലാണ് എന്ന് തന്നെ പറയാം..
ആദ്യം തന്നെ നിങ്ങളുടെ വീടിൻറെ പ്രധാന കിടപ്പുമുറി ഈ തെക്ക് പടിഞ്ഞാറെ ഭാഗത്താണോ എന്നുള്ളത് ഒന്ന് പരിശോധിക്കുക.. ഇത്തരത്തിൽ കന്നിമൂലയിൽ ബെഡ്റൂം വരുന്നത് ആ വീട്ടിലെ ഗൃഹനാഥന് ഒരുപോലെ സന്തോഷങ്ങളും സമൃദ്ധിയും എല്ലാം ഒരുപോലെ കൊണ്ടുവരുന്നതാണ്.. അപ്പോൾ ഈ ഒരു ബെഡ്റൂം നമ്മുടെ വീടിന് കന്നിമൂലയ്ക്ക് വരുന്നത് മാത്രമല്ല മറ്റു ചില കാര്യങ്ങൾ കൂടി നമ്മൾ ഇത്തരത്തിൽ തന്നാൽ ശ്രദ്ധിക്കണം.. അങ്ങനെയല്ല എന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് വിപരീതഫലം നൽകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….