ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. കഴിഞ്ഞദിവസം പരിശോധനക്കായി ഒരു അമ്മ വന്നപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞു മോനെ എൻറെ ഈ തോൾ വേദന കാരണം എനിക്ക് കൈകൾ പോലും പൊക്കാൻ കഴിയുന്നില്ല.. ദേഹത്ത് ഒന്ന് തേച്ചു കുളിക്കാൻ അതുപോലെ തന്നെ വസ്ത്രങ്ങൾ മാറാനും ഒക്കെ എനിക്ക് മറ്റൊരാളുടെ സഹായം വേണം.. അതുപോലെ രാത്രി എനിക്ക് കിടന്നുറങ്ങാൻ പോലും കഴിയുന്നില്ല.. ഇതിനുവേണ്ടി ഞാൻ ഒരുപാട് മരുന്നുകൾ ആയി കഴിക്കുന്നു.. ഇത്തരത്തിൽ കഠിനമായി വേദന ഉണ്ടാക്കുന്നതും അതുപോലെ കൈകൾ പൊക്കാൻ പറ്റാത്ത അവസ്ഥയും ആയ ഒരു അസുഖത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. എന്താണ് ഫ്രോസൺ ഷോൾഡർ എന്ന് പറയുന്നത്.. തോൾ സന്ധികൾക്ക് ഒരു ആവരണം അതായത് ഒരു കവറിംഗ് ഉണ്ട്.. അവിടം നീര് ഇറങ്ങി ടൈറ്റ് ആവുകയും അതുകാരണം ജോയിന്റുകൾ എല്ലാം വളരെ സ്റ്റിഫായി മാറുകയും ചെയ്യുന്ന ഒരു അസുഖമാണ് ഫ്രോസൺ ഷോൾഡർ എന്നു പറയുന്നത്..
അസുഖം കാരണം ഒരുപാട് ആളുകൾ അവരുടെ നിത്യജീവിതത്തെ വളരെയധികം ബുദ്ധിമുട്ടുകയും കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.. സാധാരണയായി ഇത് പ്രമേഹ രോഗികളിലും അതുപോലെ തൈറോയ്ഡ് രോഗികളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണിത്.. പ്രത്യേകിച്ച് യാതൊരു പരിക്കുകളോ അപകടങ്ങളോ പറ്റാതെ തന്നെ ആദ്യം ഒരു ചെറിയ ഷോൾഡർ വേദന ആയി തുടങ്ങും.. കുറച്ചു കഴിഞ്ഞാൽ കൈകൾ പുറകിലേക്ക് എടുക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വരും അത് കഴിഞ്ഞ് അതുകൂടി കൂടി കൈകൾ പൊക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നെത്തും..
അപ്പോൾ എന്താണ് ഇവർക്ക് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ.. പകൽ സമയത്ത് ഇത്തരക്കാർക്ക് വലിയ പ്രശ്നം ഉണ്ടാവില്ല പക്ഷേ രാത്രിയിൽ കിടന്നു കഴിഞ്ഞാൽ വളരെ അസാധ്യമായി ഉണ്ടാകുന്ന വേദനകൾ ഇവരുടെ തോൾ ഭാഗത്ത് ഉണ്ടാവും.. അതുപോലെ കൈകൾ പൊക്കാൻ പറ്റാത്തതുകൊണ്ട് തന്നെ ഡ്രസ്സ് ഇടാൻ അല്ലെങ്കിൽ മുടി ചെയ്താലോ സോപ്പ് അതുപോലുള്ളവ തേക്കാനോ തുടങ്ങിയ നിത്യജീവിതത്തിലെ ഈ ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും അവർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.. അതുപോലെ നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണിത്.. ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് ചോദിച്ചാൽ ഇതിന്റെ പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ നമുക്ക് കണ്ടെത്താൻ കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..