നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം നമ്മുടെ സനാതന ധർമ്മ വിശ്വാസങ്ങൾ പ്രകാരം സന്ധ്യാസമയം എന്നുപറയുന്നത് ലക്ഷ്മിദേവി വീട്ടിലേക്ക് വരുന്ന സമയം ആയിട്ടാണ് കണക്കാക്കുന്നത്.. അതുകൊണ്ടുതന്നെയാണ് എല്ലാ ദിവസവും സന്ധ്യയ്ക്ക് വീട്ടിൽ നമ്മൾ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്.. നിലവിളക്ക് എന്നും പറയുന്നത് തന്നെ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന നമ്മൾ അതിനായി വീട്ടിൽ തെളിയിക്കുന്ന സർവ്വ ഐശ്വര്യങ്ങളും ഉള്ളതാണ്.. ഇത്രയധികം പ്രാധാന്യം നൽകുന്ന ഇത്രയും പവിത്രമായ സന്ധ്യാസമയങ്ങളിൽ ചെയ്യാൻ പാടുള്ള കാര്യങ്ങൾ എന്തൊക്കെയാണ്.. അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളതിനെ കുറിച്ച് ആചാര്യന്മാർ വളരെ കൃത്യമായി തന്നെ മുൻപ് പറഞ്ഞു തന്നിട്ടുണ്ട്..
നമ്മുടെ മുത്തശ്ശന്മാരും അതുപോലെ മുത്തശ്ശിമാരും ഒക്കെ തലമുറകളായി നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവ് ആണ് സന്ധ്യാസമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നുള്ളത്.. അത് നമ്മുടെ വീടിൻറെ ഐശ്വര്യത്തിന് അതുപോലെ നമ്മുടെ വീടിൻറെ ഉയർച്ചയ്ക്ക് എല്ലാം നാശം വരുത്തും.. അപ്പോൾ ഏതൊക്കെ കാര്യങ്ങളാണ് സന്ധ്യാസമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തത് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.. ഈ കാര്യങ്ങൾ എല്ലാം ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഒരുപാട് ദുരിതങ്ങളെല്ലാം ഒഴിഞ്ഞു നിൽക്കുവാനും അതുപോലെ നമ്മുടെ വീട്ടിലുള്ള ഐശ്വര്യ കേടുകൾ എല്ലാം നീങ്ങി പോകുവാനും എല്ലാം ഇത് വളരെയധികം സഹായകമാണ്..
അപ്പോൾ എന്തൊക്കെയാണ് അത്തരം കാര്യങ്ങൾ എന്ന് ചോദിച്ചാൽ അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് വീടിൻറെ പ്രധാന വാതിൽ യാതൊരു കാരണവശാലും സന്ധ്യാസമയങ്ങളിൽ അടച്ചിടാൻ പാടുള്ളതല്ല.. ഏകദേശം ഒരു ഒന്നരമണിക്കൂർ സമയമെങ്കിലും നിലവിളക്ക് കൊളുത്തി കഴിഞ്ഞാൽ വീടിൻറെ പ്രധാന വാതിൽ തുറന്നു തന്നെ ഇടണം.. ടൗണുകളിൽ താമസിക്കുന്ന ആളുകൾക്കൊക്കെ ഇത് ചിലപ്പോൾ പറ്റാതെ വരാമെങ്കിലും ഇത് നിർബന്ധമായി തന്നെ ചെയ്യണം.. കാരണം ലക്ഷ്മിദേവി തങ്ങളുടെ വീട്ടിലേക്ക് വരുന്ന സമയം നമ്മുടെ വീടിൻറെ പ്രധാന വാതിൽ സന്ധ്യാസമയങ്ങളിൽ അടഞ്ഞുകിടന്നാൽ അത് ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….