ടീച്ചർ ക്ലാസിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങളെ പറ്റി ചോദിച്ചപ്പോൾ ഈ കുട്ടി പറഞ്ഞത് കണ്ടോ…

രാത്രി ഉറങ്ങാനായി മുറിയിൽ കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറുടെ കണ്ണുകൾ ജനലിലേക്ക് നീങ്ങിയത്.. മുറിയിലെ ലൈറ്റ് ഓഫാക്കിയാൽ ജനൽ അരികിലേക്ക് നീങ്ങി നിന്ന് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കുന്നത്.. പുറത്തെ കാഴ്ചകൾ വ്യക്തമല്ലാത്തതുകൊണ്ടാണ് ജനലുകൾ തുറന്നത്.. തണുത്ത കാറ്റുകൾ മുഖത്തേക്ക് അടിക്കുന്നതിനോടൊപ്പം മനസ്സിനെ കൂടുതൽ സന്തോഷിപ്പിച്ചത് അടുത്ത വീട്ടിലെ കാഴ്ചകൾ ആയിരുന്നു.. അന്ന് ക്ലാസിലെ കുട്ടികളുടെ ആഗ്രഹങ്ങൾ ചോദിക്കുകയായിരുന്നു ജാനകി ടീച്ചർ.. അപ്പോൾ ഒരു കുട്ടി പറഞ്ഞു എനിക്ക് എൻറെ അച്ഛൻറെ കല്യാണം നടത്തണം അപ്പോൾ എനിക്ക് സ്വന്തമായി ഒരു അമ്മയെ കിട്ടും.. ക്ലാസിൽ എഴുന്നേറ്റു നിന്നുകൊണ്ട് അപ്പു അതു പറയുമ്പോൾ മറ്റു കുട്ടികൾ എല്ലാം കളിയാക്കി ഉച്ചത്തിൽ ചിരിച്ചപ്പോഴേക്കും അപ്പു അത് കണ്ട് തല താഴ്ത്തി നിന്നു.. നമുക്ക് അച്ഛനെ കല്യാണം കഴിപ്പിക്കാട്ടോ.. അപ്പുവിനെ നല്ലൊരു അമ്മയെ തന്നെ കിട്ടും കേട്ടോ.. തല താഴ്ത്തി നിൽക്കുന്ന അപ്പുവിന്റെ താടിയിൽ പിടിച്ച് ഉയർത്തിക്കൊണ്ടാണ് ടീച്ചർ അത് പറഞ്ഞത്..

അപ്പോഴേക്കും അവൻറെ മുഖത്തേക്ക് കൂടുതൽ സന്തോഷം വരുന്നത് ടീച്ചർ ശ്രദ്ധിച്ചിരുന്നു.. തൻറെ വീടിൻറെ അപ്പുറത്താണ് അപ്പുവിന്റെ വീട്.. എന്നാലും ഇതുവരെ താൻ അവനെ ശ്രദ്ധിക്കാതെ ഇരുന്നത് ടീച്ചർ അപ്പോഴാണ് ഓർത്തത്.. അല്ലെങ്കിൽ തന്നെ ആരെയും കൂടുതലും ശ്രദ്ധിക്കാറില്ല.. ഞാൻ ജനിച്ച കുറച്ചു മാസവും കഴിയുമ്പോഴേക്കും അച്ഛൻറെ മരണം അപ്പോൾ തൊട്ട് തുടങ്ങിയതാണ് ജാതക ദോഷം.. അച്ഛൻ മരിച്ചു വർഷം രണ്ട് കഴിഞ്ഞപ്പോൾ തന്നെ അമ്മ ഇഷ്ടപ്പെട്ട മറ്റൊരാൾക്കൊപ്പം പോയതും ഒന്നുമറിയാത്ത തൻറെ ജാതക ദോഷം കൊണ്ട് ആണ് എന്ന് ബന്ധുക്കളും പറഞ്ഞുതുടങ്ങി.. ആ ജാതക ദോഷം അവൾക്ക് ഒപ്പം വളർന്നു വരുമ്പോൾ മറ്റുള്ളവരോട് മിണ്ടാൻ പോലും അവൾ ഭയന്നു.. താൻ കാരണം മറ്റൊരാൾക്കും യാതൊന്നും സംഭവിക്കരുത് എന്ന തീരുമാനത്തിലാണ് ഒരു കല്യാണം പോലും വേണ്ട എന്ന് വെച്ച് അവർ തനിയെ ജീവിക്കാൻ തുടങ്ങിയത്.. എന്നാലും പല രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ചില ഒറ്റപ്പെടലുകൾ അവർ അനുഭവിക്കുന്നുണ്ടായിരുന്നു..

തനിക്ക് സ്നേഹിക്കാനോ അല്ലെങ്കിൽ തന്നെ സ്നേഹിക്കാനും ആരുമില്ലാതെ ഒന്നു മനസ്സു തുറന്നു സംസാരിക്കാൻ പോലും ഒന്ന് ചിരിക്കാൻ അല്ലെങ്കിൽ കരയാനോ പോലും സാധിക്കാതെ മരവിച്ച മനസ്സുമായി എന്തിനാണ് ഇങ്ങനെ പലപ്പോഴും ജീവിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്.. വീട്ടിൽ നിന്ന് അപ്പുവിന്റെ ചിരി ഉയർന്നപ്പോഴാണ് ടീച്ചർ ചിന്തകൾക്ക് വിരാമം ഇട്ട് അവിടേക്ക് നോക്കിനിന്നത്.. അവിടെ വീട്ടിലെ തൊഴുത്തിൽ ഉള്ള പശുക്കുട്ടികൾക്ക് പുല്ല് ഇട്ടുകൊടുക്കുകയാണ് അച്ഛൻ.. അതിനോടൊപ്പം തന്നെ എന്തൊക്കെയോ അപ്പുവിനോട് പറയുകയും അപ്പു അതു കേട്ട് ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്നുണ്ട്.. അവൻറെ ചിരിയും സന്തോഷങ്ങളും നോക്കി ടീച്ചറും അങ്ങനെ നിന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *