ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ജീവിതകാലം മുഴുവൻ കേൾക്കാൻ ശ്രദ്ധയോടെ ഇത് കേൾക്കുക.. നിങ്ങൾ പതിവായി ഇയർഫോൺ അല്ലെങ്കിൽ ഹെഡ് ഫോൺ ഒക്കെ ഉപയോഗിക്കാറുണ്ടോ.. അതുപോലെ നിങ്ങളുടെ ജോലി സ്ഥലങ്ങളിൽ ഒരുപാട് ഒച്ചയുണ്ടാക്കുന്ന ശബ്ദങ്ങൾ ഉണ്ടാകുന്നുണ്ടോ.. അങ്ങനെ ശബ്ദം ഉണ്ടാകുമ്പോൾ നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രൊട്ടക്ഷൻ എടുക്കുന്നുണ്ടോ.. അതുപോലെ നിങ്ങൾ ഒരുപാട് ശബ്ദമുള്ള സ്ഥലങ്ങളിൽ പോകാറുണ്ടോ ഉദാഹരണമായി വല്ല പാർട്ടികൾ.. അതുപോലെ ഉത്സവങ്ങൾ.. സ്പീക്കറുകൾ ഉള്ള ഒരുപാട് ശബ്ദമുള്ള സ്ഥലങ്ങളിൽ പോകാറുണ്ടോ.. നിങ്ങൾക്ക് അറിയാമോ ഈ ലോകത്തെ ഏകദേശം നൂറുകോടി ആളുകൾക്ക് കേൾവിക്കുറവ് എന്ന പ്രശ്നമുണ്ട്.. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം അഞ്ചിൽ ഒരാൾക്ക് വീതം കേൾവിക്കുറവ് എന്ന പ്രശ്നം ഉണ്ട്.. ഏറ്റവും സാധാരണയായി ഉണ്ടാകുന്ന കേൾവി കുറവിന് ഉണ്ടാകുന്ന കാരണമെന്നു പറയുന്നത് പ്രായം കൊണ്ട് ഉണ്ടാകുന്ന കേൾവി കുറവാണ്..
അതിനെ നമുക്ക് തടയാൻ കഴിയില്ല.. അതുകഴിഞ്ഞാൽ ഉണ്ടാവുന്നത് ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്നത് കൊണ്ട് ഉണ്ടാകുന്ന കേൾവിക്കുറവ്.. അത് ദീർഘകാലങ്ങളായി ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്നത് കൊണ്ട് ഉണ്ടാകുന്ന കേൾവിക്കുറവ് ആവാം അല്ലെങ്കിൽ പെട്ടെന്ന് ഉള്ള ഒരു ശബ്ദം കേൾക്കുന്നത് കൊണ്ട് ഉണ്ടാകുന്ന കേൾവിക്കുറവ് ആകാം.. ദീർഘകാലം കേൾക്കുന്ന ശബ്ദം എന്നതുകൊണ്ട് ഉദ്ദേശിച്ചത് നമ്മുടെ ഫാക്ടറിയിലെ ശബ്ദം അല്ലെങ്കിൽ ട്രാഫിക്കിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ.. ഇങ്ങനെ നിരന്തരമായി കേൾക്കുന്നത് കൊണ്ടുള്ള കേൾവി കുറവ് അതുപോലെ പെട്ടെന്ന് ഉണ്ടാകുന്ന ശബ്ദം കൊണ്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചിലപ്പോൾ പടക്കം പൊട്ടിക്കുമ്പോൾ.. അല്ലെങ്കിൽ തോക്ക് പൊട്ടുന്ന ശബ്ദമോ അങ്ങനെ ഇത്തരത്തിൽ സംഭവിക്കുന്നത് കൊണ്ട് കേൾവിക്കുറവ് വരാം..
ഈ കേൾവിക്കുറവിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനുശേഷം ചെവി അടഞ്ഞു പോകുന്നതുപോലെ ഉള്ള ചില ലക്ഷണങ്ങൾ ആവാം.. അല്ലെങ്കിൽ ചെവിയിൽ തുടർന്ന് ഉണ്ടാകുന്ന ചില മുഴക്കങ്ങൾ.. അല്ലെങ്കിൽ ചില മണികൾ മുഴങ്ങുന്നത് പോലെയുള്ള ശബ്ദമോ.. അത് ചിലപ്പോൾ തുടർന്ന് ഉണ്ടാകാം അല്ലെങ്കിൽ വിട്ടുവിട്ട് സംഭവിക്കാം.. ഇതുമാത്രമല്ല കൂടാതെ കേൾവിക്കുറവും അനുഭവപ്പെടാം.. ഈ പറഞ്ഞ ലക്ഷണങ്ങൾ എന്തെങ്കിലും നിങ്ങളിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഉടനെ പോയി കേൾവിക്കുറവ് പരിശോധിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….