ദുബായിലെ തിരക്കുപിടിച്ച ഒരു സോഫ്റ്റ്‌വെയർ കമ്പനി.. ഫോണിന്റെ നിർത്താതെയുള്ള ബെല്ലടി കേട്ടുകൊണ്ടാണ് അവൻ ഫയലുകളിൽ നിന്ന് തല ഉയർത്തി നോക്കിയത്.. ഷെമി ആണല്ലോ അവൾ എന്താ ഈ സമയത്ത്… അവിടെ സൽക്കാരം കൂടി പൊടിപൊടിക്കുമ്പോൾ.. നിസാർ ഇക്ക എന്ന് ഫോൺ എടുത്തപ്പോൾ തന്നെ അവളുടെ ഗർജനം കേട്ട് ഞാൻ ഒന്ന് നടുങ്ങി.. ഈ ഇടയായി അവളുടെ ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും പൗരുഷം.. എന്താ ഷമി സൽക്കാരം ഒക്കെ കഴിഞ്ഞോ.. എങ്ങനെയുണ്ടായിരുന്നു.. എല്ലാവരും പോയോ.. എല്ലാം നിങ്ങളുടെ ആ നശിച്ച തള്ളയോട് ചോദിക്ക് അവർ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞുതരും.. ഷെമി ഉമ്മയെ കുറിച്ച് ആവശ്യമില്ലാതെ ഓരോന്ന് പറയാതെ എന്താ ഉണ്ടായ കാര്യം എന്ന ആദ്യം പറയൂ..
അതുതന്നെയല്ലേ ഞാനും പറഞ്ഞത്.. നിങ്ങളുടെ പുന്നാര തള്ളയോട് ചോദിക്ക്.. അതെങ്ങനെയാ ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് ഇനിയും വയ്യ ഈ തള്ളയുടെ കൂടെയെന്ന്.. നിങ്ങൾക്ക് ഉമ്മ ആണല്ലോ എന്നും വലുത്. എൻറെ അഭിമാനം എൻറെ സ്റ്റാറ്റസ് അതൊന്നും നിങ്ങൾക്ക് എപ്പോഴും ഒരു പ്രശ്നമല്ല.. വയസ്സായാൽ എല്ലാവർക്കും ഒരു ഭാരം ആകാതെ എവിടെയെങ്കിലും ഒരു മൂലയിൽ ഒതുങ്ങിക്കൂടി കഴിഞ്ഞാൽ മതിയല്ലോ.. വന്നവരുടെ മുൻപിൽ എന്നെ കൂടുതൽ വഷളാക്കിയപ്പോൾ തൃപ്തിയായി കാണും ആ തള്ളക്ക്.. ഷെമി നിനക്ക് ഉമ്മയെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ അതിനു വേണ്ടി ഒരു ആളിനെ നിർത്തി തന്നു.. ഇനിയിപ്പോൾ വീട്ടിൽ തന്നെ ഉമ്മ നിനക്കൊരു ഭാരം ആണ് എന്ന് പറഞ്ഞാൽ അത് നടക്കില്ല..
നീ ആരെയാണ് ആട്ടി ഇറക്കണം എന്ന് പറയുന്നത് എന്ന് ആലോചിക്കണം.. തുഴയൻ ആളില്ലാതെ നീയെന്ന തോണി നടുകടലിൽ ആടി ഉലഞ്ഞപ്പോൾ നിന്നെയും നിൻറെ കുടുംബത്തെയും കരയ്ക്ക് പിടിച്ച് കയറ്റിയത് ആണോ എൻറെ ഉമ്മ നിന്നോട് ചെയ്ത തെറ്റ്.. ഇന്ന് നീ എല്ലാം മറന്ന് പത്രാസിനും നിൻറെ സ്റ്റാറ്റസിനും ഉമ്മ നിനക്ക് ചേരാതെയായി.. അതൊന്നും എനിക്ക് പറഞ്ഞാൽ പറ്റില്ല ഞാനും ഉമ്മയും ഇനി ഈ വീട്ടിൽ ഒരുമിച്ച് പറ്റില്ല.. ഇനി ഇക്കയ്ക്ക് തീരുമാനിക്കാം ഞാൻ വേണോ അല്ലെങ്കിൽ നിങ്ങളുടെ ഉമ്മ വേണോ എന്ന്.. അത്രയും പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു..
അവൻറെ ഓർമ്മകൾ അഞ്ചാറു വർഷം പിറകോട്ടേക്ക് കുതിച്ചു.. നിലമ്പൂർ ഉള്ള അമ്മായിയുടെ വീട്ടിൽ കല്യാണത്തിന് പോയി വന്ന അന്ന് രാത്രി ഉമ്മ എന്നോട് പറഞ്ഞു.. മോനെ അമ്മായീന്റെ വീടിനടുത്തുള്ള ഒരു കുട്ടിയെ ഞാൻ കണ്ടിരുന്നു.. അവരുടെ അവസ്ഥ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി.. ഉപ്പയുടെ മരണത്തെ തുടർന്ന് നാല് പെൺകുഞ്ഞുങ്ങളുമായി പട്ടിണിയുമായി മല്ലിടുന്ന ഒരു പാവം കുടുംബം.. മക്കളെല്ലാം പഠിക്കാൻ നല്ല മിടുക്കികളാണ് പക്ഷേ വിധി അവരോട് ക്രൂരത കാണിക്കുകയാണ്.. എനിക്ക് അത് കണ്ടപ്പോൾ മുതൽ മനസ്സിന് വല്ലാത്ത ഒരു സമാധാനക്കേട്.. മോനെ നിനക്ക് സമ്മതമാണെങ്കിൽ അതിലെ മൂത്ത കുട്ടിയെ നമുക്ക് ഇവിടേക്ക് കൊണ്ടു വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….