മനസ്സുരുകി ആര് വിളിച്ചാലും മനസ്സറിപ്പിച്ച ആരും പ്രാർത്ഥിച്ചാലും എല്ലാ രീതിയിലും പൂർണ്ണമായും അനുഗ്രഹിക്കുന്ന വിളിപ്പുറത്ത് ഉള്ള നമ്മുടെ എല്ലാവരുടെയും പെറ്റമ്മ ആണ് ആറ്റുകാലമ്മ.. ആറ്റുകാൽ അമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അടുത്ത ദിവസം നമ്മളിലേക്ക് കടന്നു വരാൻ പോകുന്നത്.. ആറ്റുകാൽ പൊങ്കാല.. ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും വലിയ വിശേഷ ദിവസം.. ആറ്റുകാൽ പൊങ്കാലയുടെ അനുബന്ധിച്ച് ഇതിനോടകം തന്നെ രണ്ടുമൂന്നു വീഡിയോകൾ നേരത്തെ ചെയ്തിരുന്നു.. പൊങ്കാലയിടുന്നതും അതുപോലെ തന്നെ വീട്ടിൽ പൊങ്കാല ഇടുന്നതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ.. ഇത്തരം വിവരങ്ങളെ കുറിച്ചുള്ള വീഡിയോകൾ എല്ലാം മുൻപ് ചെയ്തിട്ടുണ്ട്. അതിൽ നോക്കി നിങ്ങൾക്ക് ഇത് സംബന്ധമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്.. പൊങ്കാലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് പൊങ്കാല തെളച്ചു പൊങ്ങുന്ന സമയത്ത് കാണുന്ന സൂചനകൾ എന്ന് പറയുന്നത്..
പൊങ്കാല തെളച്ചു പൊങ്ങുന്ന സമയത്ത് അത് കിഴക്കോട്ട് ആണെങ്കിൽ തീർച്ചയായിട്ടും അത് ഏറ്റവും നല്ല ഒരു ശുഭ സൂചന ആണ്.. പൊങ്കാല തിളച്ച് തൂവി അത് കിഴക്കോട്ടാണ് വരുന്നതെങ്കിൽ തീർച്ചയായിട്ടും അത് നമ്മുടെ ജീവിതത്തിൽ നമ്മൾ എന്ത് കാര്യങ്ങൾ ആഗ്രഹിച്ചാലും ഏത് ആഗ്രഹം മനസ്സിൽ വിചാരിച്ചുകൊണ്ടാണ് നമ്മൾ പൊങ്കാല ഇടുന്നത് അത് അമ്മ നടത്തി തരും എന്നുള്ളതാണ് സൂചിപ്പിക്കുന്നത്.. ഉടൻ തന്നെ അത് നടന്നു കിട്ടും.. അമ്മയുടെ എല്ലാവിധ പൂർണ്ണ അനുഗ്രഹങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ സൂചനയാണ് പൊങ്കാല കിഴക്കോട്ട് തിളച്ചു മറിയുന്നത് എന്നു പറയുന്നത്..
അതേസമയം പൊങ്കാല വടക്കോട്ടാണ് തിളച്ച് തൂകുന്നത് എങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ നടക്കും പക്ഷേ അല്പം സമയം എടുക്കും എന്നുള്ളതാണ് സൂചനയായി പറയപ്പെടുന്നത്.. അതേസമയം പടിഞ്ഞാറ് ഭാഗത്തേക്കാണ് പൊങ്കാല തിളച്ച തൂവുന്നത് എങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ നടന്നു കിട്ടും പക്ഷേ അല്പം സമയം താമസം എടുക്കും.. പക്ഷേ പൂർണ്ണമായും നമുക്ക് അമ്മയെ വിശ്വസിച്ച് നമ്മുടെ മനസ്സ് പൂർണമാ യും അർപ്പിച്ച് പൊങ്കാല ഇട്ടതോടുകൂടി അമ്മ നമുക്കത് നടത്തി തരും എന്നുള്ള കാര്യത്തിൽ നമ്മൾ ഒരിക്കലും സങ്കടപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ട ഒരു കാര്യവുമില്ല.. അതേസമയം തെക്കോട്ടാണ് പൊങ്കാല തിളച്ചു തൂവുന്നത് എങ്കിൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈശ്വരാ ദിനം ഇനിയും വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….