ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. 50 വയസ്സിനു ശേഷമുള്ള പുരുഷന്മാരിൽ 50 ശതമാനം പേര് ബാധിക്കുന്ന.. 60 വയസ്സുകൾക്ക് ശേഷം 70% ആളുകളെ ബാധിക്കുന്ന ഒരു രോഗത്തെക്കുറിച്ചാണ് അല്ലെങ്കിൽ ഒരു അവസ്ഥയെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം.. സാധാരണ മുൻപൊക്കെ വികസിത രാജ്യങ്ങളിലാണ് ഇത്തരം ഒരു പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്ന് ഇന്ത്യയിൽ ഇത് വളരെ വ്യാപകമായി തന്നെ ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാക്കുന്ന വീക്കം അതിനുള്ള പ്രശ്നം വളരെയധികം കണ്ടുവരുന്നുണ്ട്.. 70 വയസ്സുകൾക്ക് ശേഷം സാധാരണഗതിയിൽ ഇത്തരം ഗ്രന്ഥികളിൽ വീക്കം ഒക്കെ ഉണ്ടാകുന്നത് വളരെ സാധാരണമാണ്.. പക്ഷേ ഇന്ന് നമ്മുടെ നാട്ടിൽ 40 വയസ്സ് എത്തുന്നതിനു മുൻപ് തന്നെ പല പുരുഷന്മാരിലും ഇത്തരം ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്..
എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം വരുന്നത്.. എങ്ങനെ ഇതിനെ നമുക്ക് മറികടക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട ഗ്രന്ഥി സ്ഥിതിചെയ്യുന്നത് നമ്മുടെ യൂറിനറി ബ്ലാഡർ അതായത് മൂത്ര അറയുടെ തൊട്ട് ആയിട്ടാണ്.. ഇതിൻറെ സമീപത്ത് കൂടിയാണ് മൂത്രനാളി ഒക്കെ കടന്നുപോകുന്നത്.. ഇതിൻറെ പുറകുവശത്ത് കൂടിയാണ് നമ്മുടെ മലാശയവും മലദ്വാരവും ഒക്കെ സ്ഥിതി ചെയ്യുന്നത്.. അതുകൊണ്ടുതന്നെ ഇത്തരം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന ഏതുതരം വലിപ്പവും അതിന്റെ സമീപത്തുള്ള മറ്റ് അവയവങ്ങളെ കൂടി ബാധിക്കാം..
അതുകൊണ്ടാണ് പലപ്പോഴും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം വരുന്ന ആളുകളിൽ മൂത്രസഞ്ചിയുടെ കംപ്രഷൻ കൊണ്ട് മൂത്രം ഹോൾഡ് ചെയ്യാനുള്ള കഴിവ് കുറയും അതായത് അതുകൊണ്ടുതന്നെ അവർക്ക് പെട്ടെന്ന് പെട്ടെന്ന് മൂത്രം ഒഴിക്കണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവും.. അതുപോലെതന്നെ രാത്രി കിടന്നു കഴിഞ്ഞാൽ ഉറക്കത്തിൽ തന്നെ പല പ്രാവശ്യം ഉറക്കം ഡിസ്റ്റർബ് ആയി വെറുതെ വെറുതെ മൂത്രം ഒഴിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു.. ഇത് ഡയബറ്റിസ് രോഗികളിലും കൂടുതലും കാണാറുണ്ട് അതുകൊണ്ടുതന്നെ കൺഫ്യൂഷൻ ആകാൻ പാടില്ല.. അതുപോലെതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കമുള്ള ആളുകളിൽ വരുന്ന പ്രധാന ലക്ഷണങ്ങൾ സമീപത്തുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടി അവയവങ്ങളുടെ പ്രവർത്തനത്തെ കൂടി ബന്ധപ്പെടുത്തി സംസാരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….