ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരു വളർന്നുവരുന്ന കുട്ടിക്ക് എപ്പോഴാണ് പല്ലുകളിൽ കമ്പി ഇടുന്നത്.. കമ്പികൾ ഇടാതെ തന്നെ കുട്ടികളുടെ പല്ലുകൾ നേരെയാക്കാൻ കഴിയുമോ.. അല്ലെങ്കിൽ വായിൽ കമ്പികൾ ഇടാതെ തന്നെ കുട്ടികളുടെ പല്ല് നേരെയാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യമായിട്ട് ഒരു കുട്ടി ജനിച്ചു ഉണ്ടാവുന്ന പാൽപല്ലുകൾ ഒരു വയസ്സ് അല്ലെങ്കിൽ ആറുമാസത്തിനുശേഷം കുട്ടികൾക്ക് പാൽപല്ലുകൾ വരുന്നു.. അതിനുശേഷം രണ്ടര വയസ്സ് വരെ കുട്ടികളുടെ 20 പാൽപല്ലുകൾ വരെ ഉണ്ടാകുന്നു.. ആ 20 പാൽപല്ലുകൾ ആറു വയസ്സ് മുതൽ 12 വയസ്സനുള്ളിൽ ഈ ഉണ്ടായ 20 പാൽപല്ലുകളും വായിൽ നിന്ന് കൊഴിഞ്ഞു നല്ല സ്ഥിരമായ പല്ലുകൾ വരുന്നു.. കുട്ടികളിൽ എന്നാണ് കമ്പി ഇടേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ട ഒരു പ്രായം എന്ന് പറയുന്നത്..
നമുക്കറിയാം നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ ചില കുട്ടികളിൽ എല്ലുകൾക്ക് വളരെയധികം പൊന്തൽ ഉണ്ടാകുന്നു അതുപോലെതന്നെ മേൽ താടിക്ക് വളരെയധികം വളർച്ച ഉണ്ടാവുന്നു.. അതുപോലെ കീഴ്ത്താടിക്ക് വളർച്ച കുറയുന്നു.. അല്ലെങ്കിൽ മുകളിലത്തെ എല്ല് വല്ലാതെ വെളിയിൽ കാണുന്ന അതായത് ചിരിക്കുമ്പോൾ മോണ കാണുന്നു.. അങ്ങനെ പലതരം പ്രശ്നങ്ങളും കുട്ടികളിൽ കണ്ടുവരുന്നുണ്ട്.. അപ്പോൾ കുട്ടികളിൽ ഈ ഒരു ആറു വയസ്സ് മുതൽ 8 വയസ്സ് വരെ ആണ് കുട്ടികളിലെ പാൽപല്ലുകൾ പൊഴിഞ്ഞ് സ്ഥിരമായ പല്ലുകൾ വരുന്നതിനുള്ള ആ ഒരു മാറ്റങ്ങൾ സംഭവിക്കുന്നത്.. അപ്പോഴാണ് കുട്ടികളിൽ ഈ ഒരു എല്ലിന്റെ വളർച്ചകൾ അല്ലെങ്കിൽ പല്ലിൻറെ ഘടനയുടെ പ്രശ്നങ്ങൾ എല്ലാം നമ്മുടെ മുൻപിലേക്ക് വളരെ വ്യക്തമായി വന്നു തുടങ്ങുന്നത്..
അപ്പോൾ നിങ്ങൾ ഒരു ഡെന്റിസ്റ്റിനെ കാണുകയാണെങ്കിൽ അവരുടെ എല്ലുകൾക്ക് പ്രശ്നമുണ്ടെങ്കിൽ കുട്ടികളുടെ ഏജ് അനുസരിച്ച് അനുയോജ്യമായി കുട്ടികളുടെ ഇത്തരം പ്രശ്നങ്ങളിൽ അവർക്ക് കമ്പികൾ ഇടാതെ തന്നെ മാറ്റിയെടുക്കാനുള്ള പലതരം ട്രീറ്റ്മെന്റുകൾ സഹായത്തോടുകൂടി ഇത്തരം എല്ലുകളുടെ പ്രശ്നങ്ങൾ നമുക്ക് പൂർണ്ണമായും മാറ്റാൻ കഴിയുന്നതാണ്.. പക്ഷേ അത് കറക്റ്റ് ഏജിൽ തന്നെ ഡയഗ്നോസ് ചെയ്യുകയാണെങ്കിൽ അല്ലെങ്കിൽ കണ്ടുപിടിക്കുകയാണ് എങ്കിൽ മാത്രം.. അതായത് നിങ്ങളുടെ കുട്ടികൾ ചിരിക്കുമ്പോൾ അവരുടെ മോണ വെളിയിൽ കാണുന്നു.. അല്ലെങ്കിൽ പല്ല് വല്ലാതെ പൊന്തി ഇരിക്കുകയാണ്.. തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ നിങ്ങൾ അപ്പോൾ തന്നെ ഒരു ഡെന്റിസ്റ്റിനെ കാണിച്ചാൽ അവർ 12 വയസ്സിനുശേഷം ഒരു ടെന്റിസ്റ്റിനെ കാണിച്ചാൽ മതി എന്ന് പറയുകയാണെങ്കിൽ നിങ്ങൾ നിർബന്ധമായും ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….