എന്താണ് റസ്റ്റ്ലെസ്സ് ലഗ് സിൻഡ്രം എന്നു പറയുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളും രോഗകാരണങ്ങളും എന്തെല്ലാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മൾ വിശ്രമിക്കുമ്പോഴും അതുപോലെ രാത്രി ഉറങ്ങുന്ന സമയങ്ങളിലും നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന കടച്ചിലുകൾക്ക് ഒരു പ്രധാനപ്പെട്ട കാരണമാണ് റസ്റ്റ്ലെസ്സ് സിൻഡ്രൂം അഥവാ RLS എന്ന് പറയുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട ചികിത്സ രീതികളെക്കുറിച്ച് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. എന്താണ് RLS എന്ന് പറയുന്നത്.. നമ്മൾ വൈകുന്നേരം സമയത്ത് അല്ലെങ്കിൽ രാത്രി കിടന്നുറങ്ങുമ്പോൾ നമ്മുടെ കാലിൽ ഒരു അൺപ്ലസെന്റ് സെൻസേഷൻ വരുന്നു..

ഈയൊരു സിറ്റുവേഷൻ രോഗികൾ അതിനെ കടച്ചിൽ എന്നോ അല്ലെങ്കിൽ പൊരിച്ചിൽ എന്നോ സഞ്ചാരം വരുന്നതുപോലെയോ അല്ലെങ്കിൽ എന്തെങ്കിലും ഇഴയുന്നതുപോലെ ഒക്കെ അങ്ങനെ പല വാക്കുകൾ കൊണ്ട് ഒക്കെ ഇതിനെ സൂചിപ്പിക്കാറുണ്ട്.. ഇങ്ങനെ അൺപ്ലസെന്റ് ആയിട്ടുള്ള സെൻസേഷൻ വരുമ്പോൾ കാലുകൾ മൂവ് ചെയ്യാൻ തോന്നും അതുപോലെ എഴുന്നേറ്റ് നടക്കാൻ തോന്നും.. അങ്ങനെ ചെയ്യുമ്പോൾ ഈ ഒരു അസ്വസ്ഥതകൾ മാറിക്കിട്ടുകയും ചെയ്യും.. ഈ രോഗാവസ്ഥയെയാണ് നമ്മൾ റസ്റ്റ്ലെസ്സ് ലഗ്ഗ് സിൻഡ്രൂം എന്നു പറയുന്നത്.. ഇത് വൈകുന്നേരം അല്ലെങ്കിൽ രാത്രിയിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമെന്ന് ഇതിനെ പറയാൻ സാധിക്കില്ല..

കൂടുതൽ സീരിയസ് ആയിട്ടുള്ള കേസുകളിൽ മറ്റു സമയങ്ങളിൽ അതായത് രാവിലെ ഒക്കെ ഇത് കാണാറുണ്ട്.. ഇത് കാലുകളിൽ മാത്രം ഉണ്ടാകണമെന്ന് ഇല്ല.. കൂടുതൽ അഡ്വാൻസ്ഡ് ആയ കേസുകളിൽ ഇത് കൈകളിലോ അല്ലെങ്കിൽ ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലോ ഇത് ഉണ്ടാകാറുണ്ട്.. എന്താണ് ഈ ഒരു രോഗം കൊണ്ട് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്ന് നമുക്ക് നോക്കാം.. ഇത്തരം രോഗം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ മൂലം നമുക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ല.. ഉറക്കം കുറയുമ്പോൾ സ്വാഭാവികമായി അത് പിറ്റേ ദിവസത്തെ പകൽ സമയങ്ങളെ ബാധിക്കുന്നു.. ഇതുമൂലം നമ്മുടെ ജോലി തന്നെ ചിലപ്പോൾ തകരാറിലാവുകയും അതുപോലെ എനർജി ലെവൽ കുറയുകയും അങ്ങനെ അതുവഴി സ്ട്രെസ്സ് ലെവൽ വളരെയധികം കൂടുന്നു.. സ്ട്രസ്സ് രോഗം കൂടുമ്പോൾ അത് മറ്റ് ഗുരുതരമായ രോഗങ്ങൾക്ക് വഴിവെക്കുന്നു.. അത് മാത്രമല്ല ഇത്തരം സ്ട്രസ്സ് ലെവലുകൾ കൂടി ഡിപ്രഷൻ ചില വ്യക്തികൾ ഇതുമൂലം സൂയിസൈഡ് ഗുണം ചെയ്യാനുള്ള സാഹചര്യങ്ങളിൽ വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *