രാത്രിയുടെ മറവിൽ അയാൾക്കൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവൾക്കു മുന്നിൽ അയാൾക്കൊപ്പം കിട്ടുന്ന പുതിയ ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വെറും ആറുമാസത്തെ പരിചയമായിരുന്നു രാജുവിനോട് അവൾക്ക് ഉണ്ടായിരുന്നത്.. കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ ബസ്സിലായിരുന്നു യാത്ര മുഴുവനും.. ആദ്യമൊക്കെ അയാളുടെ കണ്ണുകൾ തന്നിലേക്ക് തേടി വരുമ്പോൾ മനപ്പൂർവ്വം അത് അവഗണിക്കാൻ ശ്രമിച്ചു.. പക്ഷേ പിന്നീടാണ് അയാളുടെ നോട്ടം താനും ആഗ്രഹിച്ചു തുടങ്ങിയത്.. ആ പരിചയം വളർന്നു വലുതായി.. പിന്നീട് പരസ്പരം ഒരു പുഞ്ചിരി കൈമാറി.. ടിക്കറ്റ് തരുമ്പോഴും പൈസ കൊടുക്കുമ്പോഴും ഒക്കെ വിരൽത്തുമ്പിൽ ഒരു ചെറിയ സ്പർശനം. അറിയപ്പെടുന്ന തറവാട്ടിലെ ആങ്ങളമാരുടെയും ബന്ധുക്കളുടെയും ഒരേയൊരു സഹോദരി അതുപോലെ അച്ഛനെയും അമ്മയുടെയും ചെല്ലക്കുട്ടി.. ടൗണിലുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യം അവിടേക്ക് വിടാൻ മടിച്ചത് അച്ഛനും അമ്മയും ആയിരുന്നു.. പക്ഷേ അവളുടെ നിർബന്ധത്തിനു മുന്നിൽ ഏട്ടന്മാർ വഴങ്ങി കൊടുത്തു..
അങ്ങനെയാണ് അവൾ ടൗണിൽ ഉള്ള കോളേജിൽ അഡ്മിഷൻ എടുത്തത്.. ആദ്യമൊക്കെ ഏട്ടന്മാർ ഒക്കെ കോളേജിൽ കൊണ്ട് വിടുമായിരുന്നു.. പിന്നെ പിന്നെ അവർക്ക് തിരക്കാവുമ്പോൾ ബസ്സിൽ പോവുക മാത്രമായിരുന്നു ഒരു വഴിയുണ്ടായിരുന്നു.. അങ്ങനെയാണ് ശ്രീശൈലം എന്നുള്ള ബസ്സിൽ അവൾ എത്തുന്നത്. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ്സിൽ ഇരിക്കുമ്പോൾ ടിക്കറ്റ് ആയി രാജു അടുത്തേക്ക് വന്നു.. പൈസ കൊടുക്കുമ്പോൾ അതിന് തിരികെ ബാലൻസ് കൊടുക്കുന്നതിനോടൊപ്പം പതിയെ ഒരു കുഞ്ഞു പേപ്പർ ടിക്കറ്റിനോടൊപ്പം അവളുടെ കയ്യിൽ കൊടുത്തു.. അവൾ അത് ഭദ്രമായി മടക്കി പേഴ്സിനുള്ളിൽ വച്ചു.. ബസിൽ നിന്ന് ഇറങ്ങുമ്പോൾ പതിവായി നൽകാനുള്ള ഒരു പുഞ്ചിരി രാജുവിന് സമ്മാനിച്ചുകൊണ്ട് നീലു ധൃതിയിൽ നടന്നു.. വീട് എത്തിയതും ബാഗ് മുറിയിൽ കൊണ്ടുവെച്ച് കുളിച്ച് ഫ്രഷായി.. കാപ്പിയും പലഹാരങ്ങളും എല്ലാം കഴിച്ചതിനുശേഷം മുറിയിൽ കയറി പഠിക്കാനായി ബാഗ് പുറത്തേക്ക് എടുത്തു.. അപ്പോൾ കൂട്ടത്തിൽ അയാൾ തന്നെ ലെറ്ററും പുറത്തെടുത്തു..
അതിൽ എഴുതിയിരിക്കുന്നത് തൊട്ടടുത്ത ദിവസം രാജുവിനോടൊപ്പം അല്പസമയം ചെലവഴിക്കണം എന്നത് ആയിരുന്നു.. കോളേജ് സമയം കഴിഞ്ഞ് എവിടെയെങ്കിലും പോകാം എന്നാണ് രാജു പറയുന്നത് പക്ഷേ നീലുവിന് അത് വല്ലാത്ത പേടി ആയിരുന്നു കാരണം കോളേജ് സമയം കഴിഞ്ഞാൽ വീട്ടുകാരും ഏട്ടന്മാരും അല്ലെങ്കിൽ ബന്ധുക്കളോ ആരെങ്കിലും കാണുമോ എന്നായിരുന്നു അവളുടെ ഭയം.. അതുകൊണ്ടുതന്നെ കോളേജ് സമയം കഴിഞ്ഞ് വരാൻ പറ്റില്ല.. അതുകൊണ്ടുതന്നെ അവസാന പിരീഡ് കട്ട് ചെയ്ത് രാജുവിനോടൊപ്പം അല്പസമയം ചെലവഴിക്കാം എന്ന് അയാൾക്ക് വാക്ക് കൊടുത്തു.. അടുത്തദിവസം രണ്ടു മണി കഴിഞ്ഞതോടെ നീലു ക്ലാസ് കട്ട് ചെയ്ത് കോളേജിന് പുറത്തേക്ക് വന്നു.. അവളെയും കാത്തുകൊണ്ട് രാജു ഓട്ടോയിൽ ഇരിക്കുന്നുണ്ടായിരുന്നു.. രാജുവേഗം നീലുവിനെ ഓട്ടോയിൽ പിടിച്ചു കയറ്റി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….