ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് അച്ഛൻ.. എന്നാൽ ഒടുവിൽ അച്ഛന് സംഭവിച്ചത്..

ഒന്ന് ഉറങ്ങിയിട്ട് 15 ദിവസമായി.. ഒന്ന് കണ്ണിൽ ഉറക്കം പിടിക്കുമ്പോൾ ആയിരിക്കും ഫാൻ സ്പീഡ് കുറയ്ക്കാനുള്ള അപേക്ഷ.. എസി നിർബന്ധമായത് കൊണ്ട് തന്നെ അത് എടുത്തെങ്കിലും എസി ഒന്നും ആൾക്ക് പറ്റില്ല.. പിന്നെ എങ്ങനെയാണ് ഒന്നു ഉറങ്ങുക.. ഇത്തരത്തിലുള്ള അമർശത്തോടെയുള്ള ഇളയമ്മയുടെ പരാതികൾ കേട്ടപ്പോൾ ഞാനൊന്ന് ബെഡിലേക്ക് എത്തിനോക്കി.. ഭാഗ്യം ഇളയച്ചൻ ഉറങ്ങുകയാണ്.. ഒന്ന് പതുക്കെ പറ ഇളയമ്മേ.. അദ്ദേഹം കേട്ടാൽ അവർക്ക് അത് സഹിക്കാൻ കഴിയില്ല.. സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ ഹോസ്പിറ്റലിന്റെ വരാന്തയിലേക്ക് ഇറങ്ങി നിന്നു.. കഴിഞ്ഞദിവസം ഇളയമ്മ വിളിച്ചത് ഞാൻ ഓർത്തു.. അമ്മു ഇളയച്ഛന്റെ ബ്ലഡ് റിസൾട്ട് ഞാൻ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.. ഒന്നും നിൻറെ പരിചയത്തിലുള്ള ഡോക്ടർമാരെ കാണിച്ച് അഭിപ്രായം ചോദിക്ക്.. സൗദിയിലാണ് 25 വർഷമായി ഇളയച്ഛൻ ജോലി ചെയ്തുവന്നത്.. പെയിൻറിങ് ജോലിയാണ്..

കനത്ത ചൂടിലും ബിൽഡിങ്ങുകൾക്ക് മുകളിൽ തൂങ്ങി നിന്ന് പെയിൻറ് അടിക്കുന്ന ഇളയച്ഛന്റെ രൂപം ഇടയ്ക്കിടെ എൻറെ മനസ്സിൽ വല്ലാതെ വേദനിപ്പിക്കാറുണ്ട്.. കഴിഞ്ഞ അവധിക്ക് വന്ന് ഇളയച്ഛന്റെ കൂടെ കോഴിക്കോട് കടപ്പുറത്ത് കൂടെ നടക്കുമ്പോൾ ഇളയമ്മയ്ക്ക് കൂട നിവർത്തിക്കൊടുത്ത വെയിൽ വകവയ്ക്കാതെ എൻറെ കൂടെ നടന്നപ്പോൾ അദ്ദേഹത്തോടും ആ കുടയിൽ നടക്കാൻ ഞാൻ പറഞ്ഞു… ഇതൊക്കെ എനിക്ക് എന്ത് വെയിൽ എന്നൊരു ഭാവത്തിൽ ഒരു ചിരിയായിരുന്നു ഇളയച്ച.. കുടയിൽ നടന്നുവരുന്ന ഇളയമ്മ ആകട്ടെ കൊടയ്ക്കുള്ളിൽ ഒരു എസി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഭാവത്തിലായിരുന്നു നടത്തം.. 30 വർഷത്തിനുള്ളിൽ എന്റെ ഏക സമ്പാദ്യം ഇളയമ്മയുടെ സന്തോഷം മാത്രമാണ് എന്ന് ഇളയച്ഛൻ പലപ്പോഴും പറയാറുണ്ടായിരുന്നു.. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്ന ഇളയമ്മയുടെ പേരിലാണ് ഇളയച്ഛൻ പണികഴിപ്പിച്ച ഇരുനില വീട്.. എല്ലാ റൂമുകളിലും എസി ഘടിപ്പിച്ചിട്ടുണ്ട്.. കൂടാതെ ഒരു തെങ്ങും പറമ്പും ഉണ്ട്.. രണ്ടുവർഷത്തിൽ രണ്ടുമാസത്തെ ലീവിനാണ് ഇളയച്ചൻ സാധാരണ നാട്ടിൽ വരാറുള്ളത്.. കഴിഞ്ഞ അവധിക്ക് വന്നുപോയിട്ട് അഞ്ചുമാസം കഴിഞ്ഞാണ് ഈ ഒരു വരവ്..

അയച്ചുതന്ന ബ്ലഡ് റിസൾട്ട് ഡോക്ടർമാരെ കാണിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ഇയാളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിച്ച അടിയന്തരമായ ചികിത്സകൾ നൽകണമെന്നാണ്.. ഏറെ ആശങ്കയോടും വിഷമത്തോടെയും കൂടെയാണ് ഞാൻ ആ കാര്യം ഇളയമ്മയോട് പറഞ്ഞത്.. എന്താ അമ്മൂ ഇങ്ങനെ പറയുന്നത് അങ്ങനെ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങി വരാൻ കഴിയുമോ.. ഇളയ മകളുടെ കല്യാണ ആലോചനകൾ നടക്കുന്ന സമയമാണ്.. അതുപോലെ മകൻറെ ഫൈനൽ സെമസ്റ്റർ ഫീസ് കൊടുക്കാൻ ആയിട്ടുണ്ട്.. മൂത്തമകൾ എട്ടുമാസം ഗർഭിണിയാണ്.. അതുപോലെ ആങ്ങളയുടെ മകൻറെ വീട് ഇരിപ്പ് അടുത്തിട്ടുണ്ട്.. ഇതെല്ലാം വളരെ ചെലവുള്ള കാര്യങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *