December 10, 2023

ലക്ഷ്മി ദേവി സാന്നിധ്യമുള്ള വീട്ടിലെ വസ്തുക്കൾ.. വീട്ടിൽ അരി പാത്രം സൂക്ഷിക്കേണ്ടത് എങ്ങനെ…

നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ആയിട്ട് തലമുറകൾ ആയിട്ട് നമ്മുടെ മുത്തശ്ശന്മാരും പഴയ ആളുകൾ ഒക്കെ നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവ് ആണ്.. ഏതൊരു വീട്ടിലാണ് ലക്ഷ്മി ദേവി സാന്നിധ്യം ഇല്ലാത്തത് അവിടെയാണ് കഷ്ടകാലങ്ങളും ദുരിതങ്ങളും രോഗാവസ്ഥകളും ദാരിദ്ര്യങ്ങളും എല്ലാം വരുന്നത് എന്ന് പറയുന്നത്.. നമ്മുടെ വീട്ടിൽ ഐശ്വര്യം വന്ന് നിറയാനായിട്ട് ലക്ഷ്മി ദേവി സാന്നിധ്യം ഉറപ്പുവരുത്താൻ ആയിട്ട് നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്ന് ആയിട്ടുള്ള അരിപ്പാത്രത്തിൽ നമ്മൾ ചെയ്യേണ്ട ഒരു ചെറിയ കാര്യമാണ് അല്ലെങ്കിൽ ചെറിയ പൊടിക്കൈ ആണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള ധാന്യങ്ങൾ അത് എന്തുതന്നെ ആയിക്കൊള്ളട്ടെ ആ ധാന്യങ്ങൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ ചൈതന്യം ഉൾക്കൊള്ളുന്ന വസ്തുക്കൾ ആണ് എന്നുള്ളതാണ്.. ഉപ്പ് എന്ന് പറയുന്നത് ലക്ഷ്മി ദേവി സാന്നിധ്യമുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്..

   

അതുപോലെ മഞ്ഞൾ ലക്ഷ്മി ദേവി സാന്നിധ്യമുള്ള മറ്റൊരു വസ്തുവാണ്.. ഈ പറയുന്ന വസ്തുക്കളും ഒന്നും തന്നെ നമ്മുടെ വീട്ടിൽ ഉള്ള പാത്രങ്ങളിൽ കാലിയാവാൻ പാടില്ല എന്നുള്ളതാണ് ആദ്യമേ നമ്മൾ മനസ്സിലാക്കേണ്ട കാര്യം.. ഒരിക്കലും ഉപ്പ് ഇട്ടുവയ്ക്കുന്ന പാത്രം കാലിയാവാൻ വിടരുത്.. ഉപ്പ് അരഭാഗം എത്തുമ്പോൾ തന്നെ വീണ്ടും വാങ്ങിച്ച് അത് ഫിൽ ചെയ്തു വയ്ക്കുക എന്നുള്ളതാണ്.. ഉപ്പ് കഴിയുന്ന വീട്ടിൽ ദാരിദ്ര്യം വിട്ടൊഴിയില്ല എന്നുള്ളതാണ് അത് സംശയമില്ലാത്ത കാര്യം കൂടിയാണ്.. അതുപോലെതന്നെയാണ് മഞ്ഞൾ പാത്രം എന്നു പറയുന്നത്.. അപ്പോൾ ഉപ്പും അതുപോലെ മഞ്ഞളും മറ്റ് ധാന്യങ്ങളും ഒക്കെ കൈകാര്യം ചെയ്യുമ്പോൾ എപ്പോഴും നമ്മുടെ മനസ്സിൽ വേണ്ട ഒരു കാര്യം അത് ലക്ഷ്മി ദേവി കുടികൊള്ളുന്ന അല്ലെങ്കിൽ ലക്ഷ്മി ദേവി സാന്നിധ്യമുള്ള വസ്തുക്കളാണ് എന്നുള്ളതാണ്..

അതുപോലെ നമ്മൾ എപ്പോഴും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ അരിപ്പാത്രം ഏറ്റവും വൃത്തിയായിട്ട് അതായത് നമ്മൾ വീട്ടിൽ പൂജാമുറി എങ്ങനെ സൂക്ഷിക്കുന്നുവോ അതുപോലെതന്നെ നമ്മുടെ വീട്ടിലെ അരി പാത്രവും നമ്മൾ ഏറെ വൃത്തിയോടെ സൂക്ഷിക്കണം എന്നുള്ളതാണ്.. ഹരിപ്പാത്രത്തിന്റെ അടുത്തായി ജലം അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള അഴുക്കുകൾ നിറഞ്ഞ വസ്തുക്കൾ ഇവ ഒന്നും വരാൻ പാടില്ല എന്നുള്ളതാണ്.. അത്രത്തോളം വളരെ പവിത്രമായ ഒരു കാര്യമാണ് അരിപ്പാത്രം എന്ന് പറയുന്നത്.. അതിന്റെ കാരണം അന്നപൂർണേശ്വരിയുടെ സാന്നിധ്യമുള്ള ഒരു ഇടമാണ് നമ്മുടെ അരിപ്പാത്രം എന്ന് പറയുന്നത്.. ഒരു കാരണവശാലും അരിപ്പാത്രം ഒരിക്കലും വൃത്തിഹീനമായി കാണപ്പെടാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *