എൻറെ വിവാഹ കാര്യം എന്നോട് ചോദിക്കാതെ തീരുമാനിക്കാൻ അച്ഛനോട് ആരാ പറഞ്ഞത്.. ഞാൻ വളർന്ന് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്.. അതുകൊണ്ടുതന്നെ എനിക്ക് ആരെ വിവാഹം കഴിക്കണം എന്നുള്ള ഒരു സ്വാതന്ത്ര്യം പോലുമില്ലേ ഈ വീട്ടിൽ.. അമ്മ എന്താണ് ഇതെല്ലാം കേട്ടുകൊണ്ട് ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്.. അച്ഛനോട് എന്തെങ്കിലും ഒന്ന് എതിർത്ത സംസാരിച്ചുകൂടെ.. ഈ കാലത്തിൽ അച്ഛനെ പേടിച്ചു നടക്കുന്ന പ്രായമാണോ ഞങ്ങൾക്ക്.. എന്നിട്ടും അച്ഛനോടുള്ള ഭയം കാരണമാണോ ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്.. എന്തിനാണ് അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്.. ഞങ്ങൾ അച്ഛൻറെ മക്കൾ അല്ലേ.. ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിലും അതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നുകൂടെ.. സീത മകൾ പ്രിയ പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിന്നു.. നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ അച്ഛനെ എതിർക്കാൻ കഴിയില്ല..
പണ്ടുമുതൽ തന്നെ നിങ്ങളുടെ അച്ഛൻറെ ശീലം അങ്ങനെയാണ്.. അദ്ദേഹം പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിൽക്കണം.. അതെന്താണ് എന്ന് ചോദിക്കുവാനും അതിനു മറുപടി പറയുന്നതും അച്ഛനെ ഇഷ്ടമല്ല.. എനിക്ക് അതിന് കഴിയില്ല മക്കളെ അത് അന്നും ഇന്നും അങ്ങനെ ആയി പോയി.. അമ്മേ എന്ന് പറഞ്ഞു വിവാഹ കാര്യങ്ങൾ നമ്മൾ 100 വട്ടം ആലോചിച്ചു അല്ലേ ചെയ്യേണ്ടത്.. ആ പയ്യനെ കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായം ഒന്നുമില്ല.. അയാൾ പെണ്ണ് കാണാൻ വന്നത് മുതൽ അച്ഛൻറെ മുൻപിൽ എന്തൊക്കെയോ പോലെ അഭിനയിക്കുകയാണ്.. ഇത്രയും ലോക പരിചയമുള്ള അച്ഛനെ അയാളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നുള്ളത് ആണ് എൻറെ വിഷമം.. എൻറെ കോളേജിലെ ഒന്ന് രണ്ട് സുഹൃത്തുക്കൾ പറയുന്നു അയാൾ മാത്രമല്ല സ്വഭാവ ഗുണമുള്ള ആൾ അല്ല എന്ന്.. ഞാനത് അത്ര വിശ്വസിച്ചില്ല പക്ഷേ അയാൾ ഇടപെടുന്ന രീതികൾ കാണുമ്പോൾ അവർ പറയുന്നതും ശരിയാണ്.. അമ്മ എങ്ങനെയെങ്കിലും അച്ഛനോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.. ഇനിയിപ്പോൾ എന്തു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാനാണ്.. വിവാഹത്തിൻറെ തീയതി കുറിച്ച് ലെറ്റർ വരെ അടിച്ചു കഴിഞ്ഞു.. പൂമുഖത്തിലേക്കു വരുമ്പോൾ ചാരു കസേരയിൽ കിടക്കുകയാണ് വർമ്മ.. സീത അയാളുടെ മുൻപിൽ വന്ന് ചുണ്ടനക്കി.. അയാൾ തലചരിച്ചുകൊണ്ട് അവളെ നോക്കി..
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. നമ്മുടെ പ്രിയക്ക് വേണ്ടി കണ്ടുവെച്ചിരിക്കുന്ന ചെക്കനെ കുറിച്ച് നമുക്ക് കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഒക്കെ ധാരാളം കേൾക്കുന്നു.. അതുകൊണ്ടുതന്നെ ഈ വിവാഹം നമുക്ക് ഒന്നുകൂടി ആലോചിച്ചു ചെയ്താൽ പോരേ.. അതു പറഞ്ഞു കഴിഞ്ഞതും അയാൾ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു.. കൊടുത്ത വാക്ക് മാറ്റുന്ന ചരിത്രം ഞങ്ങടെ തറവാട്ടിൽ ആർക്കുമില്ല.. ഒരുപാട് പേരോട് അന്വേഷിച്ചതിനുശേഷമാണ് ഇങ്ങനെയൊരു വിവാഹം ഉറപ്പിച്ചത്.. ആ പയ്യനും കുടുംബത്തെയും കുറിച്ച് അന്വേഷിച്ചപ്പോൾ നല്ലത് തന്നെയാണ് കേട്ടത്.. അവരുടെ ഇട യിൽ 100 ശതമാനം സുരക്ഷിത ആയിരിക്കുമെന്ന് ഉറപ്പുള്ള അതുകൊണ്ടുതന്നെ ആണ് ഈ വിവാഹം ഞാൻ തീരുമാനിച്ച ഉറപ്പിച്ചത്.. പിന്നെ ഈ പറയുന്നവരെല്ലാം അസൂയ കൊണ്ടാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….