ശരീരത്തിൽ അനുഭവപ്പെടുന്ന ക്ഷീണവും അതുപോലെ ശരീരം ഒട്ടാകെയുള്ള വേദനകൾക്കും യഥാർത്ഥ കാരണം ഇവയാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. അതായത് പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ശരീരം ഒട്ടാകെ വേദനയാണ് എന്നൊക്കെ.. എവിടെയാണ് വേദന എന്നൊന്നും അറിയാൻ കഴിയുന്നില്ല.. അങ്ങനെ ശരീരം മൊത്തം വേദനയിട്ട് പല രോഗികളും പരിശോധനയ്ക്ക് വരാറുണ്ട്.. പലർക്കും അതിൻറെ കാരണങ്ങൾ എന്താണ് എന്ന് കണ്ടുപിടിക്കാൻ കഴിയാറില്ല.. പലരും ഇത് മാനസികമായ ബുദ്ധിമുട്ടാണ് എന്ന് പോലും കരുതാറുണ്ട്.. പക്ഷേ ഇതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്.. അതിൽ ഒന്നാണ് ശരീരത്തിലുള്ള കാൽസ്യം അതുപോലെ ഫോസ്ഫറസ് വിറ്റാമിൻസ് ഇതിന്റെയൊക്കെ ലെവലുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ട് നമുക്ക് ശരീരം മൊത്തം വേദന അനുഭവപ്പെടാം..

ഉദാഹരണമായി നമുക്ക് ശരീരത്തിൽ വിറ്റാമിൻ ഡി കുറവുണ്ടെങ്കിൽ അതായത് വെയിൽ കൊള്ളുന്നത് കുറവാണെങ്കിൽ നമുക്ക് ശരീരത്തിൽ വിറ്റാമിൻ ഡീ കുറയും.. വിറ്റാമിൻ ഡി യെ കുറിച്ച് പറയുകയാണെങ്കിൽ ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.. നമ്മുടെ ശരീരത്തിൽ അൾട്രാ വയലറ്റ് രശ്മികൾ സ്‌കിന്നിൽ പതിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിൽ അതായത് നമ്മൾ വേണ്ട എന്ന് കരുതുന്ന സാധനം കൊളസ്ട്രോളിൽ നിന്നാണ് വിറ്റാമിൻ ഡി ഉണ്ടാവുന്നത്.. അപ്പോൾ വിറ്റാമിൻ ഡിയുടെ ഒരു മോളിക്കുൾ ഉണ്ടായിക്കഴിഞ്ഞാൽ ഇത് നമ്മുടെ ലിവറിൽ ചെല്ലും.. എന്നിട്ട് അത് അവിടെ ആക്ടിവേറ്റ് ആകും അത് കഴിഞ്ഞ അത് നമ്മുടെ കിഡ്നിയിൽ പോകും എന്നിട്ട് ഒന്നുകൂടി ആക്ടിവേറ്റ് ആകും..

ഇങ്ങനെ രണ്ടു തവണ ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ മാത്രമാണ് നമ്മുടെ ശരീരത്തിൽ വിറ്റാമിന്റെ ഡീ ഒരു പ്രവർത്തനക്ഷമമായ മോളിക്കുളായി മാറുന്നത്.. അപ്പോൾ ഈ വിറ്റാമിൻ ഡി യുടെ കുറവുകൾ പലരീതികളിലും വരാം.. ഒന്നാമത്തേത് വെയിൽ കൊള്ളുന്നത് കുറയുന്നത് കൊണ്ടുവരാം.. രണ്ടാമതായിട്ട് ലിവർ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വരാം.. മൂന്നാമതായിട്ട് കിഡ്നി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിലും വരാം.. അപ്പോൾ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് ശരീരമൊട്ടാകെ തന്നെ ബാധിക്കുന്ന ഒരു അവസ്ഥയായി മാറും.. അതുകൊണ്ടാണ് രോഗികൾ വന്ന ശരീരം ഒട്ടാകെ വേദനയാണ് എന്ന് പറയുന്നത്.. അതുപോലെതന്നെ രണ്ടാമത്തെ ഒരു കണ്ടീഷൻ എന്നു പറയുന്നത് ശരീരത്തിൽ യൂറിക്കാസിഡ് കൂടുതൽ ഉണ്ടെങ്കിൽ ഇതുപോലെ ശരീരം മൊത്തം വേദന അനുഭവപ്പെടാം.. അതുപോലെ കിഡ്നി സ്റ്റോൺ ആയി വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *