അമ്മാവൻറെ മകളെ കല്യാണം കഴിച്ച യുവാവിനു പിന്നീട് സംഭവിച്ചത്…

മുറപ്പെണ്ണിന്റെ കല്യാണത്തിന് പായസം ഇളക്കുമ്പോൾ ആണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറി എന്ന വാർത്ത അറിയുന്നത്.. പായസം ഇളക്കിക്കൊണ്ടിരുന്ന വലിയ ചട്ടുകം കൂടെയുണ്ടായിരുന്ന ആളിനെ ഏൽപ്പിച്ച് തോളിൽ കിടന്ന തോർത്തുകൊണ്ട് മുഖം നല്ലതുപോലെ തുടച്ച് വേഗം കല്യാണം മണ്ഡപത്തിലേക്ക് നടന്നു.. വലിയ അമ്മാവന് ചുറ്റും ചെറിയ അമ്മാവൻമാരും മറ്റ് ബന്ധുക്കളും വട്ടം കൂടി നിന്ന് എന്തൊക്കെയോ കാര്യമായി ചർച്ച ചെയ്യുന്നുണ്ട്.. അല്പം മാറി നിന്ന് കരയുന്ന അമ്മായിയെ കുറെ സ്ത്രീകൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നെ കണ്ടപ്പോൾ അമ്മായിയുടെ അരികിൽ നിന്ന് അമ്മ എന്റെ അരികിലേക്ക് വന്നു.. എന്താ പറ്റിയത് അമ്മയെന്ന് വളരെ ശബ്ദം താഴ്ത്തി കൊണ്ടാണ് ചോദിച്ചത്.. ഈ പെണ്ണും ചെക്കനും വലിയ ഇഷ്ടത്തിലായിരുന്നു എന്ന്.. ഇവളുടെ നിർബന്ധം കൊണ്ടാണ് വലിയേട്ടൻ ഈ കല്യാണത്തിന് സമ്മതിച്ചതും.. എന്നിട്ട് ഇപ്പോൾ ആ ചെറുക്കന് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ് എന്നും അതിൽ ഒരു കുഞ്ഞ് ഉണ്ട് എന്നും എന്തൊക്കെയോ പറയുന്നുണ്ട്..

അമ്മ പറയുന്നത് തലകുലുക്കിക്കൊണ്ട് ശ്രദ്ധയോടെ കേട്ടു നിന്നു.. ദേവിയെ ഇങ്ങു വന്നേ.. അമ്മ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ അമ്മാവൻറെ ശബ്ദം ഉയർന്നത്.. വരുന്നു വലിയേട്ട എന്ന വളരെ ഭവ്യതയോടുകൂടി വലിയേട്ടന്റെ അടുത്തേക്ക് ചെന്ന്.. വലിയമ്മാവനും മറ്റ് അമ്മാവന്മാരും കൂടി അമ്മയുടെ അടുത്ത് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. അത് ഞാൻ അല്പം മാറി നിന്ന് നോക്കി നിന്നു.. കുറച്ച് സമയം കഴിഞ്ഞാണ് അമ്മ എൻറെ അരികിലേക്ക് ഓടിവന്നത്.. എടാ പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തും എന്ന വാശിയിലാണ് വലിയ ഏട്ടൻ.. അമ്മ ഓടിവന്ന് അത് പറയുമ്പോൾ ഞാൻ ഒന്ന് തലകുലുക്കി.. അമ്മ പിന്നെയും എന്തൊക്കെയോ പറയാൻ മടിക്കുന്നത് ആ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. ഇനിയിപ്പോൾ ഈ സമയത്ത് ആരെയാ.. ഞാനത് പറഞ്ഞുതീരുന്നതിനു മുൻപേ വീണ്ടും ഇടയ്ക്ക് കയറി സംസാരിച്ചു തുടങ്ങി.. അതുതന്നെയാണ് വലിയ ഏട്ടനും പറയുന്നത്.. നിന്നെക്കൊണ്ട് കെട്ടിക്കാൻ അവർക്ക് താല്പര്യം ഉണ്ട്.. വലിയ ഏട്ടൻ അത് ഈ ഒരു അവസ്ഥയിൽ പറഞ്ഞപ്പോൾ ഞാനും അത് സമ്മതിച്ചു.. ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ മടിച്ചുകൊണ്ടാണ് അമ്മ അത് എൻറെ അടുത്ത് പറഞ്ഞത്..

അല്ലെങ്കിലും വലിയ അമ്മാവൻ വളരെ വാശിക്കാരൻ ആണ്.. ഒന്ന് തീരുമാനിച്ചാൽ അത് നടത്തും എടുത്തുചാട്ടക്കാരനായ അദ്ദേഹത്തെ എല്ലാവർക്കും പേടിയും ഉണ്ട്.. കുഞ്ഞിലെ അച്ഛൻ നഷ്ടപ്പെട്ട എന്നെയും അമ്മയെയും സംരക്ഷിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.. പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് നീ പഠിച്ചത് മതി ഇനി ഈ പശുവിനെയും നോക്കി ജീവിച്ചു കൊള്ളണം.. ഇവിടെ കറവ തുടങ്ങിയാൽ പിന്നെ അമ്മയ്ക്കും മകനും ഇവിടെ നിന്ന് ഒന്നും കിട്ടില്ല.. പശുക്കിടാവിന്റെ കയർ എന്നെ ഏൽപ്പിച്ചുകൊണ്ട് അന്ന് അദ്ദേഹം അത് എന്നോട് പറയുമ്പോൾ എനിക്കുള്ളിൽ വളരെ ദേഷ്യം ആയിരുന്നു.. ആ ദേഷ്യവും വാശിയും ആണ് ഇന്ന് എന്നെ 10 30 പശുക്കൾ ഉള്ള ഒരു ഫാമും കൃഷിയുമൊക്കെയായി എന്നെ മുൻപോട്ടു കൊണ്ടുപോകാൻ എന്നെ പ്രാപ്തൻ ആക്കിയത്.. ഇതിപ്പോൾ കല്യാണം എന്നൊക്കെ പറയുമ്പോൾ കുട്ടിക്കാലത്ത് എൻറെ കൈയും പിടിച്ച് സ്കൂളിൽ പോയിരുന്ന അവളാണ് മീനു.. എന്തിനും ഞാൻ കൂടെ വേണം ആയിരുന്നു.. പിന്നെ ജീവിതവും ജീവിത രീതികളും മാറിയപ്പോൾ അവളും മാറി.. വീട്ടിൽനിന്ന് മാറിനിന്ന് പഠിക്കുന്ന അവൾ വല്ലപ്പോഴും വീട്ടിലേക്ക് വരുമ്പോൾ ദൂരെ മാറിനിന്ന് വല്ലപ്പോഴും കാണും എന്നല്ലാതെ ഒന്നും മിണ്ടാറില്ല.. രണ്ടാളും അതിന് ശ്രമിക്കാറുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *