ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡിമെൻഷ്യ എന്ന് പറയുന്നത് സത്യം പറഞ്ഞാൽ എല്ലാവരുടെയും ആയുർ ദൈർഘ്യം കൂടിയത് കൊണ്ട് നമ്മുടെ ശ്രദ്ധ യില് വരുന്ന ഒരു പ്രശ്നമാണ്.. നമുക്കറിയാം ഓർമ്മയിൽ ഉണ്ടാകുന്ന കുറവ് അല്ലെങ്കിൽ സ്മൃതി നാശം എന്നൊക്കെയാണ് മലയാളത്തിൽ ഇതിനെ പറയുന്നത്.. അപ്പോൾ സ്മൃതി നാശം ഒരുപാട് തരത്തിൽ ഉള്ളത് ഉണ്ട്.. സ്മൃതി നാശം എന്ന് പറയുമ്പോൾ ഓർമ്മ മാത്രമല്ല പോകുന്നത് ബുദ്ധിയുടെ പല ഘടകങ്ങളും അതായത് വിവേചന ശക്തി പണ്ട് ചെയ്തിരുന്ന കാര്യങ്ങൾ പഠിക്കാനും ചെയ്യാനുമുള്ള കഴിവ്.. അതുപോലെ പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ആണ്..
അങ്ങനെ പല പല ഘടകങ്ങളാണ്.. ഇതെല്ലാം നഷ്ടപ്പെടുന്ന അല്ലെങ്കിൽ ഇവയിൽ ചിലത് നഷ്ടപ്പെടുന്ന അതുപോലെതന്നെ വൊക്കാബുലറി അതായത് ചില വാക്കുകൾ അതായത് പഠിച്ച വാക്കുകൾ തന്നെ വീണ്ടും പ്രയോഗിക്കാനുള്ള ബുദ്ധിമുട്ടുകൾ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം കൂടിച്ചേരുന്നതാണ് ഡിമെൻഷ്യ എന്ന് പറയുന്നത്.. അപ്പോൾ ഡിമെൻഷ്യ എന്ന് പറയുന്നത് സ്മൃതി നാശമാണ് അതിൽ അൽഷിമേഴ്സ് എന്നു പറയുന്നത് ഒരു ഭാഗം മാത്രമാണ്.. അതുപോലെ ഡിമെൻഷ്യ എന്ന് പറയുന്നത് ഒരുപാട് തരം ഉണ്ട്.. ലെവി ബോഡി ഡിമെൻഷ്യ അതുപോലെ വാസ്കുലറി ഡിമെൻഷ്യ അങ്ങനെ ഒരുപാട് തരത്തിൽ ഉണ്ട്.. അത് ഒന്നുകിൽ അതിൻറെ കാരണങ്ങൾ അനുസരിച്ചാണ് അതിനു പേര് നൽകിയിട്ടുള്ളത്..
അല്ലെങ്കിൽ നമ്മുടെ മസ്തിഷ്കത്തിന്റെ ഏതു ഭാഗത്താണ് പോരായ്മകൾ വന്നിരിക്കുന്നത് എന്നത് അനുസരിച്ച് ആയിരിക്കും ഇതിന് പേര് നിർദ്ദേശിച്ചിട്ടുള്ളത്.. അപ്പോൾ അൽഷിമേഴ്സ് എന്നുപറയുന്ന ഏറ്റവും കോമൺ ഡിമെൻഷ്യ അല്ലെങ്കിൽ സർവ്വസാധാരണമായി ആളുകളിൽ കണ്ടുവരുന്ന സ്മൃതിനാശം എന്നു പറയുന്നതാണ് ഇത്.. അതുപോലെ എല്ലാം മറവി രോഗങ്ങളും അൽഷിമേഴ്സ് അല്ല.. ഡിമെൻഷ്യയെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യം നമുക്ക് അതിൻറെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ തലച്ചോറിന്റെ ഓരോ ഘടകങ്ങൾ അല്ലെങ്കിൽ ഓരോ യൂണിറ്റ് എന്നു പറയുന്നത് അതിനെ ന്യൂറോൺസ് എന്നാണ് പറയുന്നത്.. അത് എത്രയോ കോടി അല്ലെങ്കിൽ മില്യൺ ന്യൂറോൺസാണ് നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..