വയസ്സായപ്പോൾ മക്കൾക്കും മരുമക്കൾക്കും ഭാരമായ ഒരു അമ്മ.. വീടുവിട്ടിറങ്ങിയ അമ്മയ്ക്ക് പിന്നീട് സംഭവിച്ചത്..

നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് തള്ളേ എൻറെയും അഭിയുടെയും ഫ്രണ്ട്സ് വരുമ്പോൾ റൂമിൽ നിന്ന് പുറത്തിറങ്ങരുത് എന്ന്.. അത് പിന്നെ മോളെ അമ്മയുടെ മരുന്ന് എടുക്കാൻ… അമ്മയുടെ വാക്കുകൾ മുറിഞ്ഞുപോയി.. ഹൊ ഒരു മരുന്ന്.. നിങ്ങൾക്ക് കൃത്യസമയത്ത് തന്നെ മരുന്ന് എടുക്കണം അല്ലേ.. ഇത് നിങ്ങൾ കരുതിക്കൂട്ടി ചെയ്യുന്നതല്ലേ ഞങ്ങളെ അപമാനിക്കാൻ വേണ്ടി.. മരുമകളുടെ ശകാരത്തിന് ഒടുവിൽ പതിയെ അമ്മ റൂമിലേക്ക് നടന്നു.. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ആ ചിത്രത്തിലേക്ക് നോക്കി ഒന്ന് പതിയെ നെടുവീർപ്പിട്ടു കൊണ്ട് പതിയെ സംസാരിച്ചു തുടങ്ങി.. കേട്ടോ ഇച്ചായ.. മോളി കുട്ടിക്ക് ഞാനിപ്പോൾ ഒരു ബാധ്യത ആണ്.. മരണക്കിടക്കയിലും ഇച്ചായൻ എന്നോട് ഒരു കാര്യമേ പറഞ്ഞുള്ളൂ.. അഭി മോനെ കഷ്ടപ്പെടുത്താതെ നല്ല രീതിയിൽ തന്നെ വളർത്തണമെന്ന്.. അതിനു ഞാൻ ഒരു കുറവും വരുത്താതെ എൻറെ കടമ ഞാൻ നിറവേറ്റിയിട്ടുണ്ട്.. അവനെ നന്നായി പഠിപ്പിച്ചു അത് കൂടാതെ അവനെ ഇന്ന് നല്ലൊരു ജോലി കൂടിയുണ്ട്.. കൂടെ വർക്ക് ചെയ്യുന്ന പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു..

ആ കല്യാണവും ഒരു കുറവും വരുത്താതെ തന്നെ ഞാൻ നടത്തി കൊടുത്തു.. പിന്നെ മോളി കുട്ടിയെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം അവൾ വലിയ ജനിച്ചു വളർന്ന കുട്ടിയല്ലേ അതുകൊണ്ടാണ് എന്റെ സ്വഭാവം ഒന്നും അവൾക്ക് ഇഷ്ടമാവാത്തത്.. അവൾ പറയുന്നത് അമ്മച്ചിക്ക് തീരെ വൃത്തിയില്ല എന്നാണ്.. അവൾക്ക് അറിയില്ലല്ലോ ഇച്ചായാ നമ്മൾ എത്ര കഷ്ടപ്പെട്ട് ചെളിയിലും പണിയെടുത്ത് കൊണ്ടാണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന്.. എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി കണ്ണടയ്ക്കണം എന്ന്.. വല്യമ്മച്ചി കരയുകയാണോ.. അപ്പോഴാണ് കൊച്ചുമകൻ റൂമിലേക്ക് വന്നത്.. അല്ല മോനെ എന്ന് പറഞ്ഞുകൊണ്ട് അവൻ കാണാതെ പുറത്തേക്ക് ഒഴുകിയ കണ്ണുനീർത്തുള്ളി തുടച്ചുകൊണ്ട് അമ്മച്ചി മറുപടി കൊടുത്തു.. ഞാൻ നിന്റെ വല്യപ്പച്ചനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്.. മമ്മിക്ക് എന്താണ് അമ്മച്ചിയെ ഇഷ്ടമല്ലാത്തത്.. എന്തുകൊണ്ടാണ് അമ്മച്ചി എപ്പോഴും വഴക്ക് പറയുന്നത്.. അത് മോന്റെ മമ്മി എന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ്..

അവൾക്ക് ഈ അമ്മച്ചിയോട് ഒരു ദേഷ്യവും ഇല്ല.. മക്കളുടെ പ്രവർത്തികൾ ഭാവിയിൽ അവരുടെ കൊച്ചുമക്കളും അനുകരിക്കുമോ എന്നുള്ള ഭയം ആ അമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നു.. ആണോ എന്നാൽ വാ അമ്മച്ചി ഇന്ന് പുതിയ കഥ പറഞ്ഞു തരാമെന്ന് പറഞ്ഞില്ലേ.. എടാ നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് വല്യമ്മച്ചിയുടെ മുറിയിൽ പോകരുത് എന്ന്.. ഇല്ലാത്ത ഒരു അസുഖം പോലും ഇല്ല ആ തള്ളക്ക്.. വല്ല അസുഖവും നിനക്ക് വന്നാൽ എനിക്ക് വയ്യ നിന്നെ നോക്കാനായി ലീവ് എടുത്തിരിക്കാൻ.. അത്രയും പറഞ്ഞുകൊണ്ട് ആ മരുമകൾ ആ കുട്ടിയെ റൂമിൽ നിന്ന് വലിച്ച് ഇഴച്ചു കൊണ്ടുപോയി.. മരുമകളുടെ ആ വാക്കുകൾ അമ്മച്ചിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. ചുമരിൽ ഉണ്ടായിരുന്ന ആ ചിത്രം മാത്രം എടുത്തു കൊണ്ട് ആ വൃദ്ധ വീടിൻറെ പടിയിറങ്ങി.. എങ്ങോട്ട് പോകണമെന്ന് അവർക്ക് അറിയില്ലായിരുന്നു.. എങ്കിലും നീണ്ടു കിടക്കുന്ന ആ വഴികളിൽ കൂടി അവർ നടന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *