ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… അതായത് ടോൺസിലൈറ്റിസ് എന്ന വിഷയത്തെക്കുറിച്ചാണ്.. അപ്പോൾ പല ആളുകൾക്കും ഉള്ള ഒരു സംശയമാണ് എന്താണ് ടോൺസ്ലൈറ്റിസ് എന്നുള്ളത്.. പൊതുവേ എല്ലാവർക്കും ഈ അസുഖത്തിനെ പറ്റിയുള്ള ഒരു ധാരണ എന്ന് പറയുന്നത് നമ്മുടെ തൊണ്ടയിൽ വരുന്ന ഒരു ഇൻഫെക്ഷൻ എന്ന് മാത്രമാണ്.. ശരിയാണ് ഇത് തൊണ്ടയിൽ വരുന്ന ഒരു ഇൻഫെക്ഷൻ തന്നെയാണ്.. നമ്മുടെ തൊണ്ടയിൽ നോക്കി കഴിഞ്ഞാൽ ഒരു കണ്ണാടിയിൽ പോയി നോക്കി തൊണ്ടയുടെ അതായത് നാക്കിന്റെ ഏറ്റവും പുറകുഭാഗത്തായി നോക്കുമ്പോൾ ആ കുറുനാക്കിന്റെ ഇരുവശങ്ങളിലായി ബദാമിന്റെ വലിപ്പത്തിലുള്ള രണ്ട് ഗ്രന്ഥികൾ കാണാം..
ഗ്രന്ഥികൾ എന്നുപറയുമ്പോൾ അതിനെ ലിംഫോയിഡ് ടിഷ്യു എന്നു പറയും.. അതാണ് ടോൺസിൽ എന്ന് പറയുന്നത്.. ആ ടോൺസിൽ നമ്മുടെ തൊണ്ടയിൽ നോർമലായി ഉള്ളത് ആണ്.. പ്രതിരോധശക്തി ഡെവലപ്പ് ചെയ്യാൻ വേണ്ടി അതായത് ചില അസുഖങ്ങൾ വരുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും പ്രതിരോധശക്തികൾ ഡെവലപ്പ് ചെയ്യാൻ ഉള്ളത് ആണ് അതിനെ നമ്മൾ ലിംഫോയിഡ് ഫോളിക്കില്സ് എന്നൊക്കെ പറയും.. ഇത് നമുക്ക് ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള രണ്ട് ഗ്ലാന്റ് ആണ് ഈ ടോൺസിൽസ് എന്ന് പറയുന്നത്.. പക്ഷേ ടോൺസിലൈറ്റിസ് എന്നുപറയുമ്പോൾ നമ്മുടെ ലിംഫോയിഡ് ടിഷ്യുവിൽ വരുന്ന ഒരു ഇൻഫെക്ഷൻ.. ഇത്തരം ഇൻഫെക്ഷനുകൾ പലതരത്തിൽ വരാം അതായത് ബാക്ടീരിയകൾ കൊണ്ടുവരാം അതുപോലെ വൈറസുകൾ കൊണ്ടുവരാം..
ഇത്തരം ഇൻഫെക്ഷനുകൾ വരുമ്പോൾ തന്നെ അത് ചുവന്ന കളർ ആയി മാറി അത് പിന്നീട് വീർത്ത് നീർക്കെട്ട് വച്ച് വേദനകളുടെ ചിലപ്പോൾ പനിയും അനുഭവപ്പെടാം.. ഇത് കൂടുതലും കുട്ടികളിൽ വരാറാണ് പതിവ് ചിലപ്പോൾ വലിയ ആളുകളിലും വരാറുണ്ട്.. ഇതിനകത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പൊതുവേ ടോൻസിലേറ്റ്സിനെ രണ്ട് ഭാഗമായി തിരിച്ചിട്ടുണ്ട്.. അതിൽ ഒന്നാമത്തേത് അക്യൂട്ട് ടോൺസിലൈറ്റിസ് ആണ്.. അതായത് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒരു ടോൺസ്ലൈറ്റ്സ് ആണ്.. എപ്പോഴും എപ്പോഴും ഉണ്ടാകുന്നതല്ല വല്ലപ്പോഴും ഒരിക്കൽ ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….