ഉമ്മയോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാണ് എനിക്കിനി കല്യാണം വേണ്ട എന്ന്.. ഇതുപോലെ ഞാൻ നിങ്ങളുടെ കൂടെ കഴിഞ്ഞോളാം.. ഇനി നിങ്ങൾക്ക് ഞാനൊരു ഭാരമായി തോന്നുകയാണെങ്കിൽ ഞാൻ വല്ല ഹോസ്റ്റലിലും പോയി താമസിച്ചോളാം.. മോളെ അവർ നല്ല കൂട്ടരാണ് എന്നാണ് കേൾക്കുന്നത്.. എന്തായാലും അവർ നിന്നെ കാണാൻ നാളെ വരും.. അവർ വന്നിട്ട് കണ്ടിട്ട് പൊക്കോട്ടെ ഇനിയെല്ലാം നിൻറെ ഇഷ്ടം.. ഉമ്മയ്ക്ക് നാദിയയുടെ നിർബന്ധിക്കാൻ മനസ്സ് അനുവദിച്ചില്ല.. ആദ്യത്തെ വിവാഹം അവൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും എല്ലാവരുടെയും നിർബന്ധത്തിൽ വഴങ്ങിയാണ് അവൾ അത് സമ്മതിച്ചത്.. അന്ന് ചെറുക്കനെ കണ്ടപ്പോൾ തന്നെ അവൾ വേണ്ട എന്ന് പറഞ്ഞതാണ്.. അയാൾക്ക് വയസ്സ് അധികം കൂടുതലായിരുന്നു.. കൂടാതെ നാധിയുമായി ഒട്ടും ചേരുന്നുണ്ടായിരുന്നില്ല.. കൂടാതെ അവന്റെ സമ്പത്തും പത്രാസും കണ്ട് കല്യാണം കഴിച്ചു കൊടുത്തതാണ്..
കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ അവൾ ശരിക്കും അനുഭവിച്ചു.. അയാൾക്ക് സംശയരോഗവും ദേഹോഭദ്രവും ഒക്കെ ഉണ്ടായിരുന്നു ജീവനോടെ തിരിച്ചു കിട്ടിയത് തന്നെ വലിയ ഭാഗ്യം.. പെണ്ണുകാണാൻ വന്നവരുടെ മുൻപിൽ പോയി നിൽക്കാൻ ഉമ്മ കൊണ്ടുവന്ന നീല ചുരിദാർ അവൾ എടുത്തു ധരിച്ചു.. എന്നിട്ട് കണ്ണാടിക്ക് മുന്നിൽ നിന്നു.. കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അവളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു.. 18 വയസ്സിൽ തന്നെ ആദ്യത്തെ വിവാഹം നടത്തിയതുകൊണ്ട് 21മത്തെ വയസ്സിൽ വീണ്ടും പെണ്ണുകാണാൻ ഉള്ള ഭാഗ്യം ആയി.. മുറ്റത്ത് കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. അവൾ കർട്ടൻ നീക്കി ജനലിലൂടെ പുറത്തേക്ക് നോക്കി.. കാറിൽ നിന്ന് മധ്യവയസ്ക്കനായ ഒരാൾ പുറത്തേക്കിറങ്ങി..
ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരനും.. എക്സിക്യൂട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച ഒരു ജന്റിൽമാൻ.. മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ അവൾ ഒന്നും ഞെട്ടിപ്പോയി.. പടച്ചോനെ സലിക്ക.. ആദ്യ വിവാഹം കഴിഞ്ഞ് ഭർത്താവിൻറെ കൂടെ ആദ്യമായി പോയ ചടങ്ങ് അദ്ദേഹത്തിൻറെ വീടിന് തൊട്ടുള്ള പെൺകുട്ടിയുടെ നിശ്ചയത്തിനാണ്.. അന്നാണ് അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളെ ആദ്യമായി കാണുന്നത്.. എല്ലാവരോടും വളരെ നല്ല രീതിയിൽ സൗഹൃദപരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സലിക്കയെ എല്ലാവർക്കും ഇഷ്ടമായി.. നസിയെ സലിക്ക പൊന്നുപോലെയാണ് നോക്കിയിരുന്നത്.. സത്യം പറഞ്ഞാൽ അവളോട് പലപ്പോഴും അസൂയ തോന്നാറുണ്ട്.. ഇത്രയും സൗമ്യനായ ഒരു ഭർത്താവിനെ കിട്ടിയത് ഓർത്ത്.. പക്ഷേ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് മാറിമറിഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….