ശരീരത്തിലെ ലങ് ക്യാൻസർ സാധ്യതകൾ എങ്ങനെ മുൻകൂട്ടി അറിയാം.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ആളുകൾക്കെല്ലാം കൂടുതൽ ഭയമുണ്ടാക്കുന്ന ഒരു രോഗമാണ് ലങ്ങ് കാൻസർ എന്ന് പറയുന്നത്.. ഈ ലംഗ്സ് ക്യാൻസർ ഒഴിവാക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. അതുപോലെതന്നെ നമുക്ക് ലങ് കാൻസർ ഉണ്ടോ എന്ന് തുടക്കത്തിൽ തന്നെ എങ്ങനെ നിർണയിക്കാൻ കഴിയും.. അതിന് ഫലപ്രദമായിട്ടുള്ള ചികിത്സ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. ലംഗ് ക്യാൻസർ പ്രൈമറിയിട്ടും സെക്കൻഡറി ആയിട്ടും നമുക്ക് ഉണ്ടാവാം അതായത് തുടക്കത്തിൽ തന്നെ ക്യാൻസർ കണ്ടെത്തുന്ന ഒരു ഓർഗൻ ആയിട്ട് ഇത് ഉണ്ടാവും..

വേറെ ഒരു അവയവത്തെ ബാധിച്ച ക്യാൻസറിന്റെ സെക്കൻഡറി ആയി അല്ലെങ്കിൽ അതിൽ നിന്നും സ്പ്രെഡ് ആയി ഉണ്ടാവുന്നതായിട്ട് നമുക്ക് ഇത്തരം ക്യാൻസറുകളെ പറയാം.. ഇത് ഒരുപാട് ആളുകളിൽ വരുന്നത് ഒന്നുമല്ല.. മൂന്നുമാസത്തിൽ ഒരിക്കൽ ഒക്കെയാണ് ഞങ്ങൾക്ക് അല്ലെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് പരിശോധനയ്ക്കായി വരുന്നത്.. എന്നാൽ പലപ്പോഴും ആളുകൾക്ക് ഇതിനെ വളരെയധികം പേടിയാണ്.. അവർ ഇതിനെ റിപ്പീറ്റഡ് ആയിട്ട് എക്സ്-റേ എടുത്തു നോക്കുന്നു.. അതുപോലെ മറ്റു പലരും റിപ്പീറ്റഡ് ആയിട്ട് ഇസിജി എടുത്തുനോക്കുന്നു.. നെഞ്ചിൽ വേദന അതുപോലെ നെഞ്ചിൽ പുകച്ചിൽ നീറ്റൽ അതുപോലെ നെഞ്ചിൽ എന്തോ ഭാരം ഉള്ളതുപോലെ തുടങ്ങിയ ലക്ഷണങ്ങളൊക്കെ ആയിട്ട് റിപ്പീറ്റഡ് ആയിട്ട് രോഗികൾ നമ്മുടെ അടുത്തേക്ക് വരാറുണ്ട്.. അപ്പോൾ ഇതിന് പ്രാഥമികമായ ഒരു പരിശോധന എന്ന നിലയിൽ ചെസ്റ്റ് എക്സറേ തന്നെയാണ് ഇതിന് ഏറ്റവും അഭികാമ്യം..

അപ്പോൾ എക്സ്-റേ എടുക്കുമ്പോൾ അതിൽ എന്തെങ്കിലും മുഴ ആയിട്ടോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ ആയിട്ടോ കണ്ടുകഴിഞ്ഞാൽ നമുക്ക് ഫർധർ ആയിട്ടുള്ള ഇൻവെസ്റ്റിഗേഷൻ പറയാറുണ്ട്.. അതുപോലെതന്നെ ബ്ലഡ് ഇൻവെസ്റ്റിഗേഷനിലും ഇതിൻറെ പ്രാഥമികമായ സൂചനകൾ നമുക്ക് കിട്ടാറുണ്ട്.. പലപ്പോഴും ഇ എസ് ആർ കൂടുതലായി കാണാം.. അതുപോലെ ട്യൂമർ മാർക്ക് അളവിൽ കൂടുതൽ ഉണ്ടാകും.. അങ്ങനെയുള്ള പ്രൈമറി ഇൻവെസ്റ്റിഗേഷനിൽ സംശയ ആസ്പദമായി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നമ്മൾ അടുത്തഘട്ടത്തിലേക്ക് പോകുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *