ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡിമെൻഷ്യ എന്ന രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ചോദിച്ചാൽ ചില ബ്രോഡ് ആയിട്ടുള്ള തത്വങ്ങൾ പറയാൻ സാധിക്കും.. അതായത് പ്രമേഹരോഗം നിയന്ത്രിക്കുക അതുപോലെ ഹൈ ബ്ലഡ് പ്രഷർ നിയന്ത്രിക്കുക.. കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ ഒരു പരിധി വരെ ഡിമെൻഷ്യ കുറയ്ക്കാൻ സാധിക്കുന്നതാണ് എന്ന് കണ്ടിട്ടുണ്ട് അതുപോലെ തന്നെ ദൈനംദിന കൃത്യമായ വ്യായാമങ്ങൾ ഉണ്ടാവുക.. അതുപോലെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും നമ്മൾ ഇൻവോൾവിഡ് ആയിരിക്കുക.. ഇത്തരം കാര്യങ്ങളെല്ലാം ഡിമെൻഷ്യ പ്രതിരോധിക്കാൻ കാണാറുണ്ട് പറയാറുണ്ട് പക്ഷേ ചില റിവേഴ്സൽ കാര്യങ്ങൾ ഉണ്ട് ഉദാഹരണമായിട്ട് വൈറ്റമിൻ ബി 12 കുറവ്..
അത് നമുക്ക് കണ്ടുപിടിച്ചാൽ നിസ്സാരമായി മരുന്നുകൾ വഴി പരിഹരിക്കാൻ സാധിക്കും പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും ജീവിതത്തിൽ വളരെ ആക്റ്റീവ് ആയിരുന്നു അതുപോലെ എല്ലാ കാര്യങ്ങളിലും കൂടുതൽ റെസ്പോൺസിബിൾ ആയിരുന്ന പല ആളുകൾക്കും ഭാവിയിൽ ഡിമെൻഷ്യ ഉണ്ടായി എന്ന് കാണുന്നുണ്ട്.. അപ്പോൾ ഇതിന് ഏജിങ് തന്നെ ഒരു ഘടകമാണ് എന്ന് നമുക്ക് പറയേണ്ടിവരും.. അതുപോലെ മറ്റു പല മസ്തിഷ്കത്തിലെ കെമിക്കൽസ് അതുപോലെ മസ്തിഷ്കത്തിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീൻസ് ഇവയെല്ലാം കാരണമാണ്.. അപ്പോൾ ചില കാരണങ്ങൾ നമുക്ക് മറികടക്കാൻ സാധിച്ചു എന്ന് വരില്ല.. എൻറെ എൻ്റെ പേഴ്സണൽ ആയിട്ടുള്ള ഒരു അനുഭവം നിങ്ങളോട് പറയുകയാണെങ്കിൽ എൻറെ അമ്മമ്മ ഒരു മാക്സ് ടീച്ചർ ആയിരുന്നു.. വളരെ ബുദ്ധി തീക്ഷണം ആയിട്ടുള്ള പല കണക്കുകൂട്ടലുകളും വളരെ കൃത്യമായി ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു..
പക്ഷേ ക്രമേണ 80 വയസ്സിനുശേഷം ഫിസിക്കൽ ഹെൽത്ത് നന്നായിരുന്നു എന്നിട്ടും അവർക്ക് ഡിമെൻഷ്യ വന്നു.. ഘട്ടം ഘട്ടങ്ങളായി അത് പ്രോഗ്രസ്സ് ചെയ്യാൻ തുടങ്ങി.. ഇതിൻറെ ആദ്യം ഘട്ടങ്ങളിൽ ഞങ്ങൾ അവർക്ക് വേണ്ട പരിഗണന നൽകുന്നില്ല അല്ലെങ്കിൽ സ്നേഹിക്കുന്നില്ല എന്നുള്ള പ്രശ്നങ്ങളായിരുന്നു.. അതിൽ വാസ്തവം ഇല്ലാതിരുന്നിട്ടും പലപ്പോഴും നമ്മൾക്കത് വളരെ ബുദ്ധിമുട്ടുകളും ഉണ്ടാക്കി.. പക്ഷേ ക്രമേണ ആണ് അത് ഡിമെൻഷ്യ രോഗത്തിൻറെ തുടക്ക ലക്ഷണങ്ങളാണ് എന്നുള്ളത് നമ്മൾ തിരിച്ചറിഞ്ഞത്.. പിന്നീട് പതുക്കെ അവരുടെ ഡ്രസ്സിംഗ് രീതിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.. ഇത്തരത്തിലുള്ള ലക്ഷണങ്ങളിലൂടെ അത് കൂടുതൽ ഡിമെൻഷ്യ രോഗമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.. ചില കോമൺ ആയിട്ടുള്ള തത്വങ്ങൾ പറയാൻ സാധിക്കും പക്ഷേ ഫിസിക്കൽ ആയിട്ട് ആക്ടീവ് ആയിരിക്കുക അതുപോലെ വ്യായാമം ഉണ്ടാവുക.. ജീവിതത്തിൻറെ നിരന്തരമായി എല്ലാ അവസ്ഥകളിലും നമ്മൾ ആക്റ്റീവ് ആയിരിക്കും.. വായന തുടങ്ങിയവ എല്ലാം ഒരു പരിധിവരെ ഡിമെൻഷ്യ തടയാൻ സഹായകരമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..