ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളും എക്സസൈസ് ചെയ്യുന്ന വ്യക്തികളാണ്.. അതിൻറെ ഒരു കാരണം എന്ന് പറയുന്നത് പലരും ഇന്ന് അവരുടെ ശരീരത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ ശരീരം കൂടുതൽ മെയിൻറ്റയിൻ ചെയ്യാൻ അവർ ശ്രദ്ധിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ആളുകൾ എക്സസൈസ് ചെയ്യുമ്പോൾ പലർക്കും അറിയില്ല എത്ര സമയം ഇത് ചെയ്യണം എന്നുള്ളത്.. പലപ്പോഴും ചില ആളുകൾ പറയാറുണ്ട് ടെന്നീസ് കളിക്കുമ്പോൾ ഞാൻ രണ്ടു മണിക്കൂർ കളിച്ചു അല്ലെങ്കിൽ നാലുമണിക്കൂർ കളിച്ചു എന്നൊക്കെ.. പക്ഷേ സത്യത്തിൽ ഇത്രയും മണിക്കൂറുകൾ നമുക്ക് കളിക്കാൻ പറ്റുമോ.. നമ്മുടെ ശരീരം അതിന് അനുകൂലമാണോ..
ഇത്രയും സമയം കളിക്കുമ്പോൾ ഇത് നമുക്ക് വല്ല ദോഷവും ഉണ്ടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ എല്ലാം നമ്മൾ മനസ്സിലാക്കിയിട്ട് വേണം ഇത് ചെയ്യാനായിട്ട്.. ചില ആളുകൾ വൈകുന്നേരം ആറുമണി മുതൽ രാത്രി 10 മണി വരെ കളിക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ ജിമ്മിൽ പോയിട്ട് മൂന്നാലു മണിക്കൂർ ഒക്കെ വർക്ക് ഔട്ട് ചെയ്യുന്ന ആളുകൾ ഉണ്ട്.. അപ്പോൾ ഇത്രയും ഹാർഡ് ആയിട്ട് ഇത്രയും മണിക്കൂറുകൾ ഓളം നിങ്ങൾ വർക്ക് ഔട്ട് ചെയ്യുമ്പോൾ അതിന് നമ്മുടെ ശരീരം വില്ലിങ് ആണോ എന്ന് അറിഞ്ഞിട്ട് വേണം നമ്മൾ മുന്നോട്ടു പോകാൻ ആയിട്ട്.. ഇത്രയും കാര്യങ്ങൾ അറിയാതെയും മനസ്സിലാക്കാതെയും ആണ് നിങ്ങൾ മുന്നോട്ടുപോകുന്നത് എങ്കിൽ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് സംഭവിക്കുക.. അവൾ ഇത്തരത്തിൽ എക്സൈസ് ചെയ്യുമ്പോൾ അത് നമ്മുടെ ശരീരത്തിന് പറ്റുന്നുണ്ടോ എന്നുള്ളത് നമുക്ക് എങ്ങനെ മനസ്സിലാക്കാം..
അതായത് സിംപിൾ ആയിട്ട് പറയുകയാണെങ്കിൽ നമ്മൾ എക്സസൈസ് വർക്ക് ഔട്ട് വ്യായാമം തുടങ്ങിയവ ചെയ്യുകയാണെങ്കിൽ അത് രാവിലെ ആണെങ്കിൽ അത് ചെയ്തു കഴിഞ്ഞിട്ട് നിങ്ങൾക്ക് ആ ഒരു ദിവസം മുഴുവൻ നല്ല ഒരു എനർജി കിട്ടുകയാണെങ്കിൽ അത് ഉറപ്പിക്കാൻ നിങ്ങൾ കറക്റ്റ് ലെവലിലാണ് അല്ലെങ്കിൽ നിങ്ങൾക്ക് അത് അനുയോജ്യമാണ് നിങ്ങൾ അതുമായി മുന്നോട്ടുപോകാം എന്നുള്ളത്.. പക്ഷേ അതല്ലാതെ അതിനു പകരമായി നിങ്ങൾക്ക് ആ ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ അതുപോലെ ശരീരം മുഴുവൻ വേദനകളും അനുഭവപ്പെടുകയാണെങ്കിൽ അത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.. അപ്പോൾ ഇത്തരം രീതിയാണ് സംഭവിക്കുന്നത് എങ്കിൽ അത് തീർച്ചയായും നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല.. അപ്പോൾ നമ്മൾ ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ ഫിസിക്കൽ ആയിട്ടുള്ള ഡാമേജുകൾ നമുക്ക് ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….