അമ്മ അവരുടെ മകളെയും കാത്ത് ഉമ്മറത്തു തന്നെ നിൽക്കുകയാണ്.. പെട്ടെന്ന് ദൂരെ നിന്നും രമ വരുന്നത് കണ്ടു.. രമ വീടിൻറെ ഉമ്മറത്ത് എത്തിയതും അമ്മ ചോദിച്ചു എന്തായി മോളെ പോയ കാര്യം.. രമ പറഞ്ഞു എന്താവാൻ അത് നടക്കും എന്ന് തോന്നുന്നില്ല അമ്മേ.. അവൾ നല്ലപോലെ വിയർത്തിട്ടുണ്ടായിരുന്നു.. സാരി തുമ്പ് കൊണ്ട് നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് രമ ഉമ്മർത്തുണ്ടായിരുന്ന കസേരയിലിരുന്നു.. സാരമില്ല മോളെ ഈ വഴി ഇല്ലെങ്കിൽ മറ്റൊരു വഴി എന്തെങ്കിലും ഈശ്വരൻ കാണിച്ചു തരാതെ ഇരിക്കില്ല.. മോള് എന്തായാലും വാ നമുക്ക് വല്ലതും കഴിക്കാം.. അപ്പോൾ രമ പറഞ്ഞു അമ്മയെ ഞാൻ അപ്പടി വിയർപ്പാണ്. ആദ്യം പോയി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. അതും പറഞ്ഞു കൊണ്ട് രമ വീടിൻറെ ഉള്ളിലേക്ക് കയറിപ്പോയി.. അപ്പോഴാണ് അടുത്തുള്ള റൂമിൽ നിന്ന് മായയുടെ ചിരിയും ഒച്ച താഴ്ത്തിയുള്ള സംസാരവും കേട്ടത്..
അവൾ പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് കയറി.. അപ്പോഴാണ് മേശപ്പുറത്ത് ഇരിക്കുന്ന ഫോട്ടോ കണ്ടത് അത് വേഗം എടുത്തു തുടച്ച് അതിലേക്ക് തന്നെ കുറെ സമയം നോക്കി നിന്നു അവൾ.. ആ ഫോട്ടോ മറ്റാരുടെയും ആയിരുന്നില്ല അവളുടെ കുടുംബത്തിന്റെ തന്നെയായിരുന്നു.. അച്ഛനും അമ്മയും അവളും മായയും നിൽക്കുന്ന ഫോട്ടോ ആണ് അത്.. അത് നോക്കുമ്പോൾ എല്ലാം അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുകും ആയിരുന്നു.. ഒരുപാട് സന്തോഷിച്ച സമാധാനത്തോടെ ജീവിച്ചിരുന്ന ആ വീടിനെ പെട്ടെന്ന് സങ്കടത്തിലായത് കൊണ്ടാണ് അച്ഛൻറെ മരണവാർത്ത സംഭവിച്ചത്.. അന്നുമുതലാണ് അവരുടെ കഷ്ടപ്പാടുകൾ തുടങ്ങിയത് ഒരു കുടുംബത്തിലാണ് തരിയില്ലാത്തതിന്റെ വിഷമം അന്നുമുതൽ അവർ അനുഭവിക്കാൻ തുടങ്ങി.. രമ പഠിക്കുമ്പോൾ തന്നെ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങിയിരുന്നു..
അതിനുശേഷം വീട്ടിലെ ചെലവുകൾ കൂടി വന്നതോടുകൂടി രമയുടെ പഠനം അവൾക്ക് തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ പഠനം അവൾ അവസാനിപ്പിച്ചു.. പല പല സ്ഥലങ്ങളിൽ നിന്നും അവൾക്ക് മോശമായ അനുഭവങ്ങൾ കിട്ടിയതുകൊണ്ട് തന്നെ ജോലി അവിടെ നിന്നെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.. ഇപ്പോൾ അവസാനമായി ഒരു സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയി ജോലി നോക്കുകയാണ് അവൾ.. പെട്ടെന്ന് അവൾ ഫോട്ടോ താഴെ വെച്ച് കണ്ണാടിക്ക് മുൻപിലേക്ക് നോക്കി നിന്നു.. അവൾക്ക് ഒരുപാട് നല്ല ഭംഗിയുള്ള മുടി ഉണ്ടായിരുന്നതാണ് പക്ഷേ ഇപ്പോൾ കുടുംബത്തിൻറെ പലപല പ്രശ്നങ്ങൾ കാരണമാവാം അവളുടെ മുടിയെല്ലാം കൊഴിഞ്ഞു പോയി.. അവളുടെ മുഖവും ആകെ കറുത്ത കരുവാളിച്ചു.. വെറുതെയല്ല തന്നെ പെണ്ണുകാണാൻ വന്ന ചെക്കനെ തന്റെ അനിയത്തിയും മതി എന്നു പറഞ്ഞത്.. അവർ സ്ത്രീധനം ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. ഇനി അവളുടെ കല്യാണത്തിന് വേണ്ടിയുള്ള പൈസ എങ്ങനെയെങ്കിലും ഉണ്ടാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…