ലിവർ സംബന്ധമായ രോഗങ്ങളിൽ നിന്നും നമുക്ക് എങ്ങനെ രക്ഷ നേടാം.. ഇതിനായി ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ ഒരു ദിവസം കൊണ്ട് ഒരുപാട് ആളുകളാണ് ലിവർ ഡിസീസിനെ കുറിച്ച് വിളിച്ചിട്ടും അതുപോലെ മെസ്സേജ് ആയിട്ടും ചോദിച്ചുകൊണ്ടിരുന്നത്.. ഇതെല്ലാം കഴിഞ്ഞ് ഒന്ന് റിലാക്സ് ചെയ്യാൻ കൂട്ടുകാരുടെ അടുത്ത് പോയപ്പോൾ അവരും ചോദിച്ചത് ഇത്തരം ലിവർ റിലേറ്റഡ് ആയിട്ടുള്ള സംശയങ്ങളാണ്.. ഈയടുത്ത് അന്തരിച്ച നടി സുബി സുരേഷിന് വന്നപോലെ ഉള്ള രോഗം ആർക്കും വരാതിരിക്കാൻ വേണ്ടി എന്താണ് ലിവർ ഡിസീസസ് എന്നും അതിൻറെ തുടക്ക ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നും അതുപോലെ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇത്തരം രോഗങ്ങളിൽ നിന്നും നമുക്ക് ഒഴിവാക്കാം അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ കഴിയും അതുപോലെ ഇതിന് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ മുൻകരുതലായി എടുക്കേണ്ടത്..

ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ സിമ്പിൾ ആയിട്ട് തള്ളാം അതുപോലെ എന്തെല്ലാം അനാവശ്യമായ കാര്യങ്ങളാണ് എന്നുള്ളതിനെ കുറച്ചൊക്കെ നമുക്ക് വിശദമായി ചർച്ച ചെയ്യാം.. നമ്മളുടെ ലിവർ ഡിസീസസ് അല്ലെങ്കിൽ കരൾ രോഗം എന്ന് പറഞ്ഞാൽ ആദ്യം ആളുകൾ കരുതുന്നത് വെള്ളം അടിക്കുന്നവർക്കും അതുപോലെ മദ്യപാനശീലം ഉള്ളവർക്കും വരുന്ന ഒരു രോഗമാണ് എന്നുള്ളതാണ്.. എൻറെ അടുത്തുള്ള ഒരു ഏട്ടൻ ചോര ഛർദിച്ച് മരണം അടഞ്ഞു എന്നുള്ള ഒരു വാർത്ത ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.. അന്ന് അതിനെക്കുറിച്ച് കേട്ടത് മദ്യപാനി ആയിട്ടാണ് അതുകൊണ്ടുതന്നെയാണ് ആരും മദ്യം കഴിക്കരുത് എന്നുള്ളതാണ്.. അപ്പോൾ എൻറെ മനസ്സിൽ ഉണ്ടായ ഒരു സംഗതി ഈ ലിവർ ഡിസീസസ് മദ്യപാനികളായ ആളുകൾക്ക് മാത്രമാണ് വരുന്നത് എന്നുള്ളതാണ്..

എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല.. മദ്യപാനികൾക്ക് ഉറപ്പായിട്ടും വരും അതുകൊണ്ടുതന്നെ അത്തരം ശീലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.. രണ്ടാമതായിട്ട് അരി ഭക്ഷണം കൂടുതലായി കഴിക്കുന്ന ആളുകൾക്ക് വരാം.. അതുപോലെതന്നെ ഫാസ്റ്റ് ഫുഡ് ബേക്കറി ഫുഡുകൾ ഷുഗർ ഇതെല്ലാം കൂടുതൽ കഴിക്കുന്നത് കൊണ്ട് ഇതൊക്കെ ലിവറിൽ സ്റ്റോർ ചെയ്ത് ലിവറിന് ഓവർ ഭാരം വന്ന് അതിന് അതിൻറെ ലിമിറ്റിന്റെ അപ്പുറം പണിയെടുക്കേണ്ടി വന്നു രോഗങ്ങൾ ഉണ്ടാകുന്ന അവസ്ഥകൾ വരും.. പല കെമിക്കലുകൾ അടിഞ്ഞുകൂടി അതായത് പല രോഗങ്ങളുടെ പേരിൽ അമിതമായി മരുന്നുകൾ കഴിച്ച് ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *