ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വൃക്ക രോഗങ്ങൾ മൂലം ഡയാലിസിസ് അതുപോലെ വൃക്ക മാറ്റിവയ്ക്കലും എല്ലാം വേണ്ടിവരുന്ന രോഗികളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ.. വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തി തടയാനായി എന്തൊക്കെ പരിശോധനകളാണ് നമ്മൾ ചെയ്യേണ്ടത്.. വൃക്കയുടെ പ്രവർത്തനം കുറയുന്നു എന്ന് കണ്ടാൽ ചികിത്സ എങ്ങനെ ആവാം.. മരുന്നുകൾ കൊണ്ട് വൃക്കരോഗം മാറ്റാൻ കഴിയുമോ.. വൃക്കരോഗങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.. അതിജീവിക്കാൻ കൃത്രിമ കിഡ്നി അതായത് ഡയാലിസിസ് ജീവിക്കുന്ന ആളുകളിൽനിന്ന് അതുപോലെ മരിച്ചവരിൽ നിന്നും ദാനമായി ലഭിക്കുന്ന വൃക്കകളെ ആശ്രയിച്ച് ജീവിക്കേണ്ട അവസ്ഥയിൽ എത്തേണ്ടത് ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കണമെങ്കിൽ ആദ്യം നമ്മൾ വൃക്ക രോഗങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കണം..
അതിനൊപ്പം തന്നെ വൃക്ക എന്നാൽ എന്താണ്.. അതുപോലെ വൃക്കകൾ എന്താണ് ശരീരത്തിനായി ചെയ്യുന്നത് എന്നും അറിയണം.. ആദ്യമായി വൃക്കയുടെ അനാട്ടമി അത് എങ്ങനെ ഇരിക്കുന്ന ഓർഗൻ ആണ്.. പലർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇതിന് ഒരു ബീൻസ് ഷേപ്പ് ആണ് എന്നുള്ളത്.. അതായിരിക്കുന്നത് സാധാരണയായി നമ്മുടെ ചെസ്റ്റിന് താഴെയായി വയറിനു പുറകിലായി നട്ടെല്ലിനു മുന്നിലായി ആണ്.. വയറെന്നു പറയുമ്പോൾ അതിനുള്ളിൽ ആണ് നമ്മുടെ ഇൻഡസ്ടൈൻ എല്ലാം വെച്ചിരിക്കുന്നത്.. വയറിനുള്ളിലാണ് എന്ന് പറഞ്ഞാൽ ശരിക്കും പറഞ്ഞാൽ വയറിന് പുറത്ത് അതുപോലെ നട്ടെല്ലിന് മുൻപിൽ ആയിട്ടാണ്.. കുടൽ ഒക്കെ ഇതിനുള്ളിലാണ്.. അതേസമയം കിഡ്നി ഇതിന് പുറകിലാണ് ഇരിക്കുന്നത്..
ഓരോ കിഡ്നിയുടെ മുകളിൽ ആയിട്ട് ഒരു അഡ്രിനൽ ഗ്ലാൻഡ് ഉണ്ട്.. ഇത് ഹോർമോൺ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്.. അതുപോലെ കിഡ്നിയുടെ ഉള്ളിലെ ഭാഗങ്ങൾ എടുത്തു കഴിഞ്ഞാൽ അതിന് ഉള്ളിൽ ഒരു കോർടെക്സ് ഉണ്ട് പിന്നെ അതുകഴിഞ്ഞ് മെഡിലറി എന്ന ഒരു പാർട്ട് ഉണ്ട്.. അതുകഴിഞ്ഞ് പെൽവിസ് ഉണ്ട്.. അതുകഴിഞ്ഞ് മൂത്രം പുറത്തേക്ക് പോകാനുള്ള ഒരു യൂരിട്ടർ ഉണ്ട്.. അതുകഴിഞ്ഞ് ബ്ലാഡർ.. അപ്പോൾ നമുക്ക് ഓരോ സെക്കന്റിലും യൂറിൻ ഉണ്ടായിക്കൊണ്ടിരിക്കും.. അതുകൊണ്ടുതന്നെ അതിനെ സ്റ്റോറി ചെയ്യാനുള്ള ഒരു ഭാഗമാണ് ബ്ലാഡർ എന്നു പറയുന്നത്.. നമുക്ക് ആവശ്യമുള്ളപ്പോൾ പുറത്ത് കളയാനും അതുപോലെ ഹോൾഡ് ചെയ്യാനുള്ള ഒരു ഭാഗമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….