നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം ഒരു പുണ്യ സസ്യമാണ് നമ്മുടെ തുളസി എന്നു പറയുന്നത്.. സനാതന ധർമ്മ വിശ്വാസപ്രകാരം ഓരോ വിശ്വാസിയുടെയും വീട്ടിൽ ഒരു തുളസിച്ചെടി എങ്കിലും വളരെ നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.. മഹാവിഷ്ണു ഭഗവാന്റെയും മഹാലക്ഷ്മിയുടെയും ഒരുപോലെ നേടിയെടുക്കാൻ നമ്മൾ വളർത്തേണ്ട ഒരു ചെടിയാണ് തുളസി എന്നു പറയുന്നത്.. വടക്ക് അതുപോലെ കിഴക്ക്.. വടക്ക് കിഴക്ക് ഈ മൂന്ന് ദിശകളിലും ആണ് തുളസി നട്ടുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ളത്.. നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ ഒരു തുളസിച്ചെടി എങ്കിലും നട്ടുപിടിപ്പിക്കേണ്ടത് നിർബന്ധമായ ഒരു കാര്യമാണ്.. വീട്ടിൽ നിന്നും പുറത്തേക്ക് വരുന്ന സമയത്ത് ആ വീടിൻറെ ആദ്യദർശനം എന്നു പറയുന്നത് തന്നെ ഒരു തുളസിച്ചെടിയിലേക്ക് ആയിരിക്കണം.. കാരണം തുളസിച്ചെടി എന്നു പറയുന്നത് മഹാലക്ഷ്മിയാണ്..
ആ മഹാലക്ഷ്മിയെ കണ്ടു കൊണ്ട് വേണം നമ്മുടെ ഒരു ദിവസം പുറത്തേക്കിറങ്ങി പോകാൻ അല്ലെങ്കിൽ നമ്മുടെ ജീവിത വിജയത്തിന് വേണ്ടി ഇറങ്ങിപ്പോകേണ്ടത് എന്നു പറയുന്നത്.. എപ്പോഴും തുളസി നട്ടുപിടിപ്പിക്കുന്ന സമയത്ത് തുളസി വെറും തറയിൽ നട്ടുപിടിപ്പിക്കാൻ പാടുള്ളതല്ല.. എപ്പോഴും ഒരു കല്ല് അല്ലെങ്കിൽ തറ കെട്ടിയോ ഒരു ചെടിച്ചട്ടിയിലും അല്ലെങ്കിൽ ഭൂമിയിൽ നിന്ന് അല്പം ഉയർത്തി വേണം മറ്റു ചെടികളിൽ നിന്ന് ഉയർന്നു വേണം തുളസി നിൽക്കാൻ എന്നുള്ളത്.. അതുകൊണ്ടാണ് പണ്ടുകാലങ്ങളിൽ തുളസിച്ചെടി വീടുകളിൽ നിർബന്ധമായും ഉണ്ടായിരുന്നത്.. തുളസിത്തറ കെട്ടിയില്ലെങ്കിൽ പോലും ഒരു തുളസി ചെടി നടുന്ന സമയത്ത് ഭൂമിയിൽ നിന്ന് അല്പം ഉയർത്തി വേണം നടാൻ ആയിട്ട്.. ഉയർത്തുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നാല് കല്ലുകൾ വച്ച് അതിനുള്ളിൽ കുറച്ചു മണലിട്ട് അത് ഒരു തറ പോലെ ആക്കി മറ്റു ചെടികളിൽ നിന്ന് അല്പം ഉയർത്തി വേണം തുളസി നടേണ്ടത് എന്ന് പറയുന്നത്..
ഭഗവാൻറെ പാദത്തിൽ ഇരിക്കുവാൻ ഭാഗ്യം ലഭിച്ച അപൂർവ്വ സസ്യമാണ് തുളസി എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ തുളസിമാല നമ്മൾ ഭഗവാനെ വെച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത്.. അതായത് മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹങ്ങൾ നേടണം എന്നുണ്ടെങ്കിൽ വേറെ ഒരു വഴിപാടുകളും വേണ്ട ഒരു തുളസി മാല ചാർത്തി പ്രാർത്ഥിച്ചാൽ മതി എന്നുള്ളതാണ്.. വിഷ്ണു ഭഗവാനെ തുളസി മാലയോളം പ്രിയപ്പെട്ട മറ്റൊരു വഴിപാട് വേറെയില്ല എന്ന് തന്നെ പറയാം.. വിഷ്ണു ക്ഷേത്രങ്ങളിൽ ഭഗവാനെ തുളസി മാല ചാർത്തി നമ്മൾ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..