ഡയബറ്റിസ് അതുപോലെ കൊളസ്ട്രോൾ എന്നിവ അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ അത് മക്കൾക്ക് വരാൻ സാധ്യത ഉണ്ടോ???

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലപ്പോഴും രോഗികളുടെ കൂടെ വരുന്ന ആളുകൾ ആയ അവരുടെ മക്കളെ എന്നോട് ചോദിക്കാറുണ്ട് അതായത് അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടായി.. അതുകൊണ്ടുതന്നെ ഈ ഒരു രോഗം ഞങ്ങൾക്കും വരാനുള്ള സാധ്യത ഉണ്ടോ.. ഉണ്ടെങ്കിൽ അത് എങ്ങനെയാണ് സാറേ എന്ന്.. പിന്നെ അടുത്ത ചോദ്യം വരാനുള്ളത് എന്റെ സഹോദരികൾക്ക് അല്ലെങ്കിൽ സഹോദരന്മാർക്കും എല്ലാവർക്കും ഡയബറ്റിസ് ഉണ്ട് അതുകൊണ്ടുതന്നെ ഇത് ഞങ്ങൾക്കും വരാനുള്ള സാധ്യത ഉണ്ടോ.. മൂന്നാമതായിട്ട് സാധാരണ പലരും വന്നു ചോദിക്കാനുള്ള ചോദ്യമാണ് അച്ഛനും അമ്മയ്ക്കും രണ്ടുപേർക്കും ഹൈ ബ്ലഡ് പ്രഷർ ഉണ്ട്.. അതുകൊണ്ടുതന്നെ ഇത് ഞങ്ങൾക്കും വരാൻ സാധ്യത ഉണ്ടോ എന്ന്.. ഇത്തരം ചോദ്യങ്ങൾ എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് ആളുകൾ ചോദിക്കുന്നതാണ്..

അപ്പോൾ അതുകൊണ്ടുതന്നെ പലപ്രാവശ്യമായി ഈ ചോദ്യങ്ങൾക്ക് ഞങ്ങൾ ഉത്തരം നൽകേണ്ടിവരും.. ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ എസ് എന്നും അഥവാ നോ എന്നും രണ്ടും തറപ്പിച്ചു പറയാൻ കഴിയില്ല.. കാരണം ചില ആളുകൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാൽ മറ്റു ചിലർക്ക് ഇത് ഉണ്ടാവില്ല.. ഇതിൽ നമ്മൾ പ്രധാനപ്പെട്ട ഒരു നാല് അസുഖങ്ങളെക്കുറിച്ച് സംസാരിക്കും.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നമ്മുടെ ഹാർട്ട് അറ്റാക്ക് തന്നെയാണ്.. ഹാർട്ടറ്റാക്ക് കുടുംബങ്ങളിൽ ഉണ്ടാകുന്നതാണ്.. അച്ഛന് 55 വയസ്സിനു മുമ്പ് ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അമ്മയ്ക്ക് 65 വയസ്സിനു മുൻപ് ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മക്കൾക്ക് ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. മക്കൾക്ക് വരണമെന്ന് ഉറപ്പില്ല അതായത് അഞ്ചുമക്കൾ ഉണ്ടെങ്കിൽ അതിൽ എല്ലാവർക്കും ഹാർട്ട് അറ്റാക്ക് വരണം എന്ന് ഇല്ല.. അതിൽ ഒന്നോ രണ്ടോ ആളുകൾക്ക് വരാം ചിലപ്പോൾ ആർക്കും വരില്ല.. അതിനെക്കുറിച്ച് നമുക്ക് തീർച്ചയായും പറയാൻ കഴിയില്ല.. ഇതെല്ലാം കുറെ ജനറ്റിക് ആയ ചേഞ്ചസ് കൊണ്ടാണ്..

ഹെറിഡീറ്ററി ഡിസീസസ് എന്നും പറയും ഇതിന്.. രണ്ടാമത്തെ അസുഖം എന്ന് പറയുന്നത് ഹൈ ബ്ലഡ് പ്രഷറാണ്.. ഇതിനെക്കുറിച്ച് നമ്മൾ എപ്പോഴും കൂടുതൽ കരുതി ഇരിക്കേണ്ടത് ആണ്.. ഒരു രക്ഷകർത്താവിന് അതായത് നമ്മുടെ അച്ഛനോ അല്ലെങ്കിൽ അമ്മയ്ക്കോ ഹൈ ബ്ലഡ് പ്രഷർ ഉണ്ടെങ്കിൽ അത് മക്കൾക്ക് വരാൻ സാധ്യതയുണ്ട്.. അതുപോലെ അച്ഛനും അമ്മയ്ക്കും അതായത് രണ്ടുപേർക്കും ഉണ്ടെങ്കിൽ വരാനുള്ള സാധ്യതകളും വളരെ കൂടും.. നമ്മുടെ അച്ഛനോ അല്ലെങ്കിൽ അമ്മയ്ക്ക് സഹോദരങ്ങൾക്കോ ഡയബറ്റിസ് ഉണ്ടെങ്കിൽ പിന്നൊരാൾക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇപ്പോൾ ഈ അടുത്തിടെയായി കൂടുതൽ കണ്ടുവരുന്ന ഒരു അസുഖം ഹൈ കൊളസ്ട്രോളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *