വാസ്തുപരമായി വീടിന് 8 ദിക്കുകളാണ് ഉള്ളത്.. വീടിൻറെ പ്രധാന നാല് ദിക്കുകൾ കിഴക്ക് പടിഞ്ഞാറ് വടക്ക് തെക്ക് കൂടാതെ നാലു മൂലകളും.. നാലു മൂലകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് വീടിൻറെ കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറ് മൂല എന്നു പറയുന്നത്.. ഒരു വീടിൻറെ ആ ഒരു ഘടനയിൽ ഏറ്റവും കൂടുതൽ ഊർജ്ജം അല്ലെങ്കിൽ എനർജി ഫ്ലോ ഉള്ള ദിക്കാണ് ഈ പറയുന്ന കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറ് മൂല എന്നു പറയുന്നത്.. നമ്മുടെ വീടിൻറെ കന്നിമൂല ശരിയായില്ലെങ്കിൽ ആ വീട്ടിൽ ഒരിക്കലും ഒരു സ്വൈര്യമായ ഒരു ജീവിതം അതുപോലെ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ലഭിക്കില്ല എന്നുള്ളത് ആദ്യം നമ്മൾ മനസ്സിലാക്കണം.. അതുകൊണ്ടാണ് ഒരു വീടിൻറെ നിർമ്മാണ ഘട്ടത്തിൽ അതിൻറെ ആരംഭഘട്ടത്തിൽ തന്നെ ആ വീടിൻറെ കന്നിമൂല നിർണയിച്ച് വേണ്ട രീതിയിലുള്ള എല്ലാതരത്തിലുള്ള കാര്യങ്ങളും നമ്മൾ ഉറപ്പുവരുത്തുന്നത്..
വീടിൻറെ കന്നിമൂലയെ സംബന്ധിച്ചിടത്തോളം മറ്റ് ദിക്കുകളിൽ നിന്ന് മറ്റ് എല്ലാ ദിക്കുകളിൽ നിന്നും കന്നിമൂല ഉയർന്നു നിൽക്കണം എന്നുള്ളതാണ്.. കന്നിമൂല ഉയർന്നുനിൽക്കുന്ന വീട് കന്നിമൂലയുടെ ഭാഗം മറ്റുള്ള ഭാഗങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന നിൽക്കുന്ന ഭൂമി കന്നിമൂല ഭാഗത്ത് നിർമ്മിക്കുന്ന എന്തും ഉയർന്നു നിൽക്കണം എന്നുള്ളതാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.. എവിടെയാണോ കന്നിമൂല താഴ്ന്ന ഇരിക്കുന്നത് ഏതു മണ്ണിൽ ആണോ കന്നിമൂലയുടെ ഭാഗം താഴ്ന്നു വരുന്നത് അല്ലെങ്കിൽ അവിടെ ഏതെങ്കിലും തരത്തിലുള്ള ജലാശയമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കുഴികളൊക്കെ വരുന്നത് ആ പുരയിടം ഒരിക്കലും വീട് നിർമ്മിക്കുന്നതിനായിട്ട് അല്ലെങ്കിൽ അത്തരത്തിലുള്ള പുരയിടത്തിൽ ഒരു വീട് പണിതുകഴിഞ്ഞാൽ ആ പുരയിടം ഒരിക്കലും വാസയോഗ്യമായിരിക്കുകയില്ല അല്ലെങ്കിൽ ദുരിതം വിട്ടൊഴിയുകയില്ല.
അതുപോലെ കന്നിമൂലയിൽ ഏതൊക്കെ തരത്തിലുള്ള ചെടികൾ നടാം എന്ന് ചോദിച്ചാൽ പ്രധാനമായിട്ടും പാൽ വരുന്ന രീതിയിലുള്ള ചെടികൾ അതായത് നമുക്കറിയാം നന്ത്യാർവട്ടം.. നന്ത്യാർവട്ട പൂവ് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയാണ്.. കന്നിമൂലയിൽ നടാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു ചെടിയാണ്.. നന്ത്യാർവട്ടത്തിന്റെ ഇല പൊട്ടിച്ചു കഴിഞ്ഞാൽ നമുക്ക് അറിയാം അതിൽ നിന്നും ചെറുതായിട്ട് പാൽ വരുന്നത്.. അതുപോലെതന്നെയാണ് അരളി.. അരളി ചെടി നടുവാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ദിക്കാണ് ഈ പറയുന്ന കന്നിമൂല എന്നു പറയുന്നത്.. അതുപോലെ മഞ്ഞ കോളാമ്പി.. ഇതെല്ലാം നമുക്ക് കന്നിമൂല ഭാഗത്ത് നടാവുന്ന ചെടികളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….