അച്ഛൻറെ മരണത്തെ തുടർന്ന് കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട മകൾക്ക് സംഭവിച്ചത്..

ദൂരെ നിന്നും രമ വരുന്നത് നോക്കി അമ്മ വീടിൻറെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.. പോയ കാര്യം എന്തായി മോളെ.. ഉമ്മറത്ത് എത്തിയ രമയോട് അമ്മ ചോദിച്ചു.. എന്താവാൻ അത് നടക്കും എന്ന് തോന്നുന്നില്ല.. സാരി തുമ്പ് കൊണ്ട് മുഖത്തിലെയും കഴുത്തിലെയും വിയർപ്പുകൾ തുടച്ചുകൊണ്ട് രമ ഉമ്മർത്ത് കിടന്ന കസേരയിൽ ഇരുന്നു.. ഇത് ഇല്ലെങ്കിൽ മറ്റൊരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല.. മോള് വാ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.. ആദ്യം ഞാൻ ഒന്ന് മേൽ കഴുകട്ടെ .. മേലെ മൊത്തം വിയർപ്പ് ആണ് അതും പറഞ്ഞുകൊണ്ട് രമ എഴുന്നേറ്റ് ഉള്ളിലേക്ക് നടക്കുമ്പോൾ മായയുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച ചിരിയും സംസാരങ്ങളും കേൾക്കുന്നുണ്ടായിരുന്നു.. മുറിയിലേക്ക് കയറി മേശപ്പുറത്തിരുന്ന് ഫോട്ടോയെടുത്ത് രമ അതിലേക്ക് തന്നെ കുറെ നേരം നോക്കിയിരുന്നു.. അച്ഛനും അമ്മയും രമയും മായയും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ കണ്ണുകൾ അറിയാതെ നിറയുമായിരുന്നു..

സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബത്തിൽ സങ്കടത്തിലാഴ്ത്തി പെട്ടെന്നാണ് രമയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയത്.. കുടുംബത്തിൽ ഒരു ആൺതരി ഇല്ലാത്തതിന്റെ വിഷമം അന്നാണ് അവർ അറിഞ്ഞു തുടങ്ങിയത്.. പഠനത്തോടൊപ്പം ചെറിയ ചെറിയ ജോലികളും രമ ചെയ്തു തുടങ്ങി.. വീട്ടിലെ ചെലവുകൾ കൂടിക്കൂടി വന്നതോടുകൂടി രമയ്ക്ക് പഠനം പൂർണമായും നിർത്തേണ്ടിവന്നു.. അർത്ഥം വെച്ചുള്ള നോട്ടവും സംസാരങ്ങളും സഹിക്കാൻ വയ്യാതെ പലസ്ഥലങ്ങളിലും ജോലി അവൾ ഉപേക്ഷിക്കേണ്ടിവന്നു.. ഇപ്പോൾ മറ്റൊരു സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയാണ് രമ.. രമ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നീങ്ങി നിന്നു.. ഒരുപാട് മുടി ഉണ്ടായിരുന്നതാണ് ഇപ്പോൾ മിക്കതും കൊഴിഞ്ഞുപോയി.. മുഖമെല്ലാം കറുത്ത കരുവാളിച്ചു.. വെറുതെയല്ല തന്നെ പെണ്ണുകാണാൻ വന്ന പയ്യന് അനിയത്തിയെ മതി എന്നു പറഞ്ഞത്..

അതും സ്ത്രീധനം ഒന്നും വാങ്ങാതെ.. ആ കല്യാണം നടത്താനുള്ള പൈസയ്ക്ക് നെട്ടോട്ടം ഓടുകയാണ് രമ.. കണ്ണാടിയിലെ തൻറെ പ്രതിബിംബത്തെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.. മോളെ നീ ഇന്ന് കണക്കുകൾ കാണിക്കാൻ അനൂപ് സാറിന്റെ വീട്ടിൽ പോകുമ്പോൾ കുറച്ചു പൈസ തരുമോ എന്ന് ചോദിക്ക്.. അതൊരു നല്ല മനുഷ്യനാണ് എന്നാണ് എല്ലാവരും പറയുന്നത്.. അദ്ദേഹത്തോടെ എങ്ങനെയാണ് അമ്മ പൈസ ചോദിക്കുന്നത്.. നമ്മുടെ അവസ്ഥ അങ്ങനെയാണല്ലോ മോളെ.. ചോറ് കഴിച്ചു എന്ന് വരുത്തി രമ അവിടെനിന്ന് എഴുന്നേറ്റു.. വൈകുന്നേരം ഫയലുകൾ എടുത്ത് അവൾ സാറിനെ കാണാൻ ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *