സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സർവ്വചരാചരങ്ങളുടെയും നമ്മുടെ ഓരോരുത്തരുടെയും നാഥനാണ് മഹാദേവൻ എന്നു പറയുന്നത്.. പരമേശ്വരൻ.. പരമേശ്വരനെ ആരാധിച്ചു കഴിഞ്ഞാൽ തീരാത്തതായുള്ള ഒരു ദുഃഖങ്ങളും ഇല്ല എന്ന് തന്നെ പറയാം.. എത്ര വലിയ ദുരിതത്തിലാണ് നിങ്ങളെങ്കിലും എത്ര വലിയ ശനി ദശയില് ആണെങ്കിലും ശനി സൂര്യൻ ഗ്രഹങ്ങളുടെ ബലക്കുറവുള്ള സമയത്താണ് എങ്കിലും അവർ അനിഷ്ട സ്ഥാനങ്ങളിൽ നിൽക്കുന്ന സമയത്താണ് എങ്കിലും പരമേശ്വരനെ വിടാതെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭവാനെ കൈവിടാതെ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്താൽ തീർച്ചയായിട്ടും നമുക്ക് യാതൊരു ദുരിതങ്ങളും ഏൽക്കില്ല എന്നുള്ളത് ആണ്.. ഭഗവന്റെ ഓം നമശിവായ മന്ത്രം ജപിക്കുന്നത് തന്നെ മഹാ പുണ്യമാണ്.. വേറെ ഒന്നും വേണ്ട ഓം നമശിവായ എന്ന് ജപിച്ചുകൊണ്ട് ഇരുന്നാൽ മാത്രം മതി നമുക്ക് നമ്മുടെ കഷ്ടതകൾ എല്ലാം മാറിക്കിട്ടും..
ഭഗവാന്റെ ഒരു കവചം നമുക്കുമേൽ എപ്പോഴും ഉണ്ടാവും എന്നുള്ളതാണ്.. അത്രത്തോളം ഒരു പുഷ്പം അല്ലെങ്കിൽ ഒരു അല്പം ജലം സമർപ്പിച്ച പ്രാർത്ഥിച്ചാൽ സംപ്രീതൻ ആകുന്ന ദേവനാണ് മഹാദേവൻ.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും നീക്കാൻ നമ്മുടെ എല്ലാ മനപ്രയാസങ്ങൾക്കും പരിഹാരമാകാൻ ഉള്ള ഒരു വഴിപാടിനെ കുറിച്ചാണ്.. ആ വഴിപാട് എന്ന് പറയുന്നത് മഹാദേവൻ അല്ലെങ്കിൽ പരമേശ്വരന് വേണ്ടി ചെയ്യേണ്ട ഒരു വഴിപാടാണ്.. ശിവ ഭഗവാൻ എന്നുപറയുമ്പോൾ നമുക്ക് മറ്റൊരു പേര് കൂടി ചേർത്ത് പറയാതിരിക്കാൻ കഴിയില്ല.. അമ്മ മഹാമായ സർവ്വശക്ത പൊന്നുതമ്പുരാട്ടി ജഗത് മാതാ പാർവതി ദേവി.. അപ്പോൾ പരമേശ്വരനെയും പാർവതി ദേവിയെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരുപോലെ അനുഗ്രഹങ്ങൾ വാങ്ങിച്ചെടുക്കാൻ കഴിയുന്ന ഒരു വഴിപാട്..
ഒരുപക്ഷേ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം വളരെ പെട്ടെന്ന് തന്നെ നേടിത്തരാൻ കഴിയുന്ന ഒരു വഴിപാടാണ് ഇത് എന്ന് പറയുന്നത്.. നിങ്ങളുടെ വീടിൻറെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യാൻ സാധിക്കുന്നത് ആണ്.. തീർച്ചയായിട്ടും ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ച് കേൾക്കുക.. നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ആ വിഗ്രഹത്തിന് പുറകിൽ ആയിട്ട് ഒരു വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. അതിന് പിൻവിളക്ക് എന്നാണ് പറയുന്നത്.. ഭഗവാനോടൊപ്പം ദേവി വിഗ്രഹം ഇല്ലാത്ത ക്ഷേത്രങ്ങളിൽ പാർവതി ദേവിയുടെ സങ്കല്പമായിട്ടാണ് ഈ വിളക്ക് സ്ഥാപിച്ചിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….