ചേച്ചി ലേശം കഞ്ഞി കൂടി തരുമോ.. ചോറ്റുപാത്രം നീട്ടി കൊണ്ടുള്ള ഗോപുവിന്റെ ശബ്ദം കേട്ടപ്പോൾ കഞ്ഞിപ്പുരയിൽ വിറക് അടുക്കി കൊണ്ടിരുന്ന ചേച്ചി തിരിഞ്ഞു നോക്കി.. നീ ഇപ്പോഴല്ലേ ഒരു പാത്രം കഞ്ഞി കുടിച്ചത്.. എന്നിട്ട് ഇനിയും വേണോ.. അരയിൽ തുരുകിയിരുന്ന സാരിത്തുമ്പ് വലിച്ചെടുത്ത് നെറ്റിയിലെ വിയർപ്പ് അതുകൊണ്ട് തുടച്ച് വീണ്ടും അത് അരയിലേക്ക് താഴ്ത്തി വെച്ച് നടുവിലേക്ക് കൈയും താങ്ങി ജലജ ചേച്ചി അതും പറഞ്ഞ് ഗോപുവിനെ നോക്കി നിന്നു.. അപ്പോഴും നിഷ്കളങ്കമായ ഭാവത്തോടുകൂടി കഞ്ഞി കിട്ടുമെന്ന് പ്രതീക്ഷയിൽ അവൻ ചേച്ചിയെ നോക്കി നിന്നു.. കന്നിത്തരാം പക്ഷേ നീ എന്നെ ഈ വിറകുകൾ എല്ലാം അടുക്കി വയ്ക്കാൻ സഹായിക്കണം.. ജലജ ചേച്ചി അത് പറഞ്ഞതും പാത്രം താഴെ വെച്ച് ഗോപു വേഗം കഞ്ഞിപ്പുരയിലേക്ക് കയറി.. കഞ്ഞി കിട്ടാൻ വേണ്ടി മറ്റ് എന്ത് ജോലി ചെയ്യാനും അവന്റെ ആ കുഞ്ഞു മനസ്സ് തയ്യാറായിരുന്നു..
അതുകൊണ്ടുതന്നെ പല പല ജോലികൾക്ക് ആയി ജലജ ചേച്ചി ഗോപുവിനെ ഉപയോഗിച്ചു.. കിട്ടിയ കഞ്ഞിയും പയറും എല്ലാം ഒരു പാത്രത്തിലാക്കി ആരും കാണാതെ ഗോപു അവന്റെ കീറിയ ബാഗിൽ ഭദ്രമായി വച്ചു.. വൈകുന്നേരം കൂട്ടമണി അടിച്ചത് ഗോപു ബാഗും ചേർത്തുപിടിച്ചുകൊണ്ട് ക്ലാസിന്റെ പുറത്തേക്ക് ഓടി.. ബാഗ് എടുത്ത് ക്ലാസ്സിന്റെ പുറത്തേക്ക് ഓടിയതും അവിടുത്തെ കോണിപ്പടിയിൽ കാലു തട്ടി വീണു. വീണപാടെ അവൻ ആദ്യം നോക്കിയത് അവന്റെ ബാഗ് ആയിരുന്നു.. തെറിച്ചുവീണ ബാഗിൽ നിന്ന് അവൻറെ ചോറ്റു പാത്രവും തെറിച്ചു പോയിരുന്നു.. അവൻറെ ചോറ്റുപാത്രത്തിൽ നിന്നും കഞ്ഞിയും താഴെ പോയിരുന്നു.. അതിൽ ചവിട്ടി അവൻറെ കൂട്ടുകാർ ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൻറെ മനസ്സിൽ അവൻറെ കുഞ്ഞ് അനുജത്തിയും അമ്മയും മുഖം വന്നു. കുട്ടികൾ എല്ലാം പോയി കഴിഞ്ഞപ്പോഴാണ് അവൻ ബാഗിന്റെ അടുത്തേക്ക് നടന്നത്..
ബാഗിൽ നിന്നും തെറിച്ചു വീണ ബുക്കുകൾ തിരിച്ച് ബാഗിലേക്ക് ഇടുമ്പോൾ വേദനയോടു കൂടിയാണ് അവനവൻറെ ചോറ്റുപാത്രത്തിന്റെ അടുത്തേക്ക് പോയത്… അതിലുള്ള കഞ്ഞിയും പയറും എല്ലാം തറയിൽ പോയിരുന്നു.. ഒഴിഞ്ഞ ചോറ്റുപാത്രം തിരിച്ച് ബാഗിൽ വച്ചുകൊണ്ട് ഗോപു തിരിച്ചു വീട്ടിലേക്ക് നടന്നു.. സുലൈമാനിക്കയുടെ ചായക്കടയുടെ മുൻപിൽ എത്തിയപ്പോൾ ഗോപു ഒന്നു നിന്നു.. മടിച്ചു മടിച്ച ഗോപു കടയിലേക്ക് കയറി.. എനിക്ക് നാല് ദോശ തരുമോ എന്ന് മടിച്ചുകൊണ്ടാണ് ഗോപു ചോദിച്ചത്.. ദോശ ഒക്കെ തരാം പക്ഷേ നിൻറെ കയ്യിൽ കാശുണ്ടോ.. ഉച്ചത്തിൽ സുലൈമാനിക്കയുടെ ശബ്ദം മുഴങ്ങിയപ്പോൾ ഗോപുവിന്റെ ഉള്ളിൽ ചെറിയ പേടിയുണ്ടായി.. ഞാൻ ആ പൈസയ്ക്ക് വേണ്ടി എന്തെങ്കിലും ജോലി ചെയ്യാം.. വിറയിൽ ഉള്ള ശബ്ദത്തോടുകൂടി ഗോപു അത് പറയുമ്പോൾ സുലൈമാനിക്ക അത് കേട്ട് ഉച്ചത്തിൽ ചിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..