ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന അതുപോലെതന്നെ ഒരുപാട് ആളുകൾ കണ്ടുവരുന്ന ക്യാൻസർ എന്ന ഒരു അസുഖത്തെക്കുറിച്ച് ആണ്.. ഈ ക്യാൻസർ എന്ന് പറയുന്നത് പണ്ട് ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു നമ്മൾ കേട്ടിട്ടുണ്ടായിരുന്നത്.. പക്ഷേ ഇന്ന് സ്ഥിതി അങ്ങനെയല്ല നമ്മുടെ വീട്ടിലും ബന്ധുക്കൾക്കിടയിലും അയൽപക്കങ്ങളിലും പഞ്ചായത്തിലും അങ്ങനെ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്നുണ്ട്.. എന്തിനേറെ പറയുന്നു നമ്മുടെ സുഹൃത്ത് ബന്ധങ്ങളിൽ പോലും ക്യാൻസർ വന്നതായിട്ട് അറിവ് ഉണ്ടാവും.. പണ്ട് ക്യാൻസർ രോഗം ഇല്ല എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.. അന്ന് പക്ഷേ അതിൻറെ സത്യാവസ്ഥ എന്ന് പറയുന്നത് ഇത്രത്തോളം കണ്ടുപിടിക്കാനുള്ള അല്ലെങ്കിൽ ചികിത്സ മാർഗ്ഗങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല..
അതുകൊണ്ടുതന്നെ നമുക്ക് ഒന്നും പറയാൻ കഴിയില്ല എന്ന് എല്ലാതരം ചികിത്സ മാർഗങ്ങളും പരിശോധന രീതികളും ഉള്ളതുകൊണ്ടുതന്നെ പലപല രോഗങ്ങളും കണ്ടുപിടിക്കപ്പെടുന്നു.. ഇന്ന് വളരെ കോമൺ ആയിട്ടാണ് കാൻസർ രോഗങ്ങൾ കണ്ടുപിടിക്കപ്പെടുന്നത്.. അതായത് ഇന്ന് പനി എന്നുള്ള രീതികളിലേക്ക് പോലും ക്യാൻസർ രോഗം എത്തിക്കൊണ്ടിരിക്കുകയാണ്.. പണ്ടൊക്കെ ടിബി വന്നു എന്നു പറഞ്ഞാൽ എന്തോ മാരകരോഗം വന്നു. ഇനി എല്ലാം അവസാനിച്ചു എന്നുള്ള രീതിയിൽ ആയിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല ടിവി വന്നാൽ എന്താ പ്രശ്നം? ഒരു അഞ്ചാറു മാസം തുടർച്ചയായി മരുന്നു കഴിച്ചാൽ അല്ലെങ്കിൽ ട്രീറ്റ്മെൻറ് എടുത്താൽ മാറാവുന്നതേയുള്ളൂ.. അപ്പോൾ അതുപോലെ തന്നെയാണ് ക്യാൻസർ രോഗം എന്ന് പറയുന്നത് പണ്ട് വളരെ വലിയൊരു കാര്യമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല.. ക്യാൻസർ രോഗത്തിന് ഒരുപാട് ട്രീറ്റ്മെന്റുകളും ഓപ്ഷൻസും റേഡിയേഷൻസ് അതുപോലെ പലപല നൂതന ചികിത്സ മാർഗങ്ങളും രീതികളും ആണ് ഇന്ന് അവൈലബിൾ ആയിട്ടുള്ളത്.. അതുപോലെതന്നെ നമ്മൾ വളരെ വലുതായി കണ്ടിരുന്ന പല അവസ്ഥകളും അല്ലെങ്കിൽ രോഗങ്ങളും ഇന്ന് വളരെ നിസ്സാരമായിട്ടാണ് കാണുന്നത്..
പക്ഷേ എന്നിരുന്നാൽ പോലും ഈ ക്യാൻസർ ആയി ബന്ധപ്പെട്ട പല ട്രീറ്റ്മെന്റുകളും അത്യാവശ്യം തലവേദന പിടിച്ച കേസ് തന്നെയാണ്.. കാരണം ഒരു കുടുംബത്തിൽ ഒരു ക്യാൻസർ രോഗം വരുമ്പോൾ ആ വ്യക്തി മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്.. അവരുടെ കൂടെയുള്ള ഓരോ ആളുകൾക്കും അല്ലെങ്കിൽ ബന്ധുക്കൾക്കും പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് അതായത് പല ആളുകളും ഈ ട്രീറ്റ്മെന്റുകൾക്ക് വേണ്ടി അവരുടെ സ്വന്തം ജോലികൾ വരെ രാജിവെച്ച് അവരെ നോക്കേണ്ട ഒരു ബുദ്ധിമുട്ടൊക്കെ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ ഈയൊരു രോഗം വരുമ്പോൾ സാമ്പത്തികമായ പലതരം ബുദ്ധിമുട്ടുകളും ഉണ്ടാവാം..പലർക്കും ജോലി നഷ്ടപ്പെടാം അതുപോലെ പലപല മാനസിക ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നു.. ഭക്ഷണം നേരെ കഴിക്കാൻ പറ്റുന്നില്ല.. ഒരു ക്യാൻസർ രോഗി വീട്ടിൽ ഉണ്ടെങ്കിൽ അവരുടെ നോർമൽ ആയിട്ടുള്ള കാര്യങ്ങൾ പോലും മാറിപ്പോകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….