December 9, 2023

കല്യാണദിവസം തനിക്ക് ഇഷ്ടപ്പെട്ട ചെക്കന്റെ കൂടെ ഒളിച്ചോടിപ്പോയ മകൾ.. എന്നാൽ ഈ അച്ഛൻ ചെയ്തത് കണ്ടോ…

സീതയെ കാണാനില്ല.. മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോതാനം ആയിരുന്നു.. ഞാൻ എനിക്കിഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ പോകുന്നു എന്ന് എഴുതിവച്ച അവളുടെ കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈവച്ചുകൊണ്ടിരിക്കുമ്പോൾ ആളുകളുടെ ഒച്ച താഴ്ത്തിയുള്ള സംസാരം അയാളുടെ കാതുകളെ ചുട്ടുപൊള്ളിച്ചു.. എന്നാലും ആ മഹാപാപി ഞങ്ങളുടെ അടുത്ത് ഇത് ചെയ്തല്ലോ എന്ന് നെഞ്ചത്ത് അടിച്ചു പറയുമ്പോൾ ചെക്കന്റെ വീട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാതെ പരസ്പരം നോക്കിനിൽക്കുകയായിരുന്നു.. എടോ ശശീന്ദ്ര ഞാൻ അന്നേ നിങ്ങളോട് ചോദിച്ചതല്ലെടാ പെണ്ണിന് മറ്റെന്തെങ്കിലും ബന്ധം ഉണ്ടോ എന്ന്.. അപ്പോൾ താൻ വളർത്തിയ മഹിമ വിളമ്പി.. എന്നിട്ട് ഇപ്പോൾ എന്തായി.. അവൾ കണ്ടവന്റെ കൂടെ പോയി.. ഇനി എന്റെ മോന് ഉണ്ടായ നാണക്കേടിലും നഷ്ടങ്ങൾക്കും ആര് സമാധാനം പറയും.. ചെറുക്കന്റെ അച്ഛൻ ഉള്ളിൽ ഉണ്ടായ അമർഷം മുഴുവൻ അയാളുടെ മുഖത്തുനോക്കി ചോദിക്കുമ്പോൾ ശശീന്ദ്രന് അതിനൊന്നും ഉത്തരം ഉണ്ടായിരുന്നില്ല.. എൻറെ ചേട്ടാ ഞാൻ അല്ലല്ലോ അവള് അല്ലേ ചതിച്ചത്..

   

ഇപ്പോൾ എനിക്കും ഇല്ലേ നാണക്കേട്.. നാട്ടിൽ ഇത്തിരി നിലയും വിലയും ഉണ്ടായിരുന്നതാണ് അതെല്ലാം പോയി അതെല്ലാം നശിപ്പിച്ചു അവള്.. അവൾ എന്തായാലും നശിച്ച് പോവും.. അതും പറഞ്ഞ് മേനോന്റെ കൈകൾ അയാൾ ചേർത്തുപിടിച്ചു ഞാനൊരു കാര്യം പറഞ്ഞാൽ അയാൾ മുഖവരയുടെ തുടങ്ങിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ അയാളിലായിരുന്നു.. നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണെങ്കിൽ ഈ കല്യാണം നമുക്ക് നടത്താം.. ആ നശിച്ച പെണ്ണു മാത്രമല്ല എനിക്ക് മറ്റൊരു മകൾ കൂടി ഉണ്ട്.. ശ്രദ്ധ.. നിങ്ങൾക്ക് സമ്മധം ആണെങ്കിൽ എൻ്റെ മകൾക്കും സമ്മദ്ധം ആയിരിക്കും.. അച്ഛൻറെ വാക്ക് അവൾ ധിക്കരിക്കില്ല.. ഈ ഉണ്ടായ നാണക്കേടിൽ നിന്ന് കരകയറാൻ രണ്ടുപേർക്കും പറ്റുകയും ചെയ്യും.. അയാൾ അതും പറഞ്ഞ് ഒരുപാട് പ്രതീക്ഷയോടെ ചെറുക്കന്റെയും ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കി.. അപ്പോൾ അവരുടെ മുഖത്ത് ഉണ്ടായിരുന്നു പാതി സമ്മതം..

അയാൾ സന്തോഷത്തോടുകൂടി തന്നെ മകളെ അരികിലേക്ക് വിളിച്ചു ചേർത്തുപിടിക്കുമ്പോൾ അവൾ കാര്യങ്ങൾ ഒന്നും അറിയാതെ എല്ലാവരെയും നോക്കി.. ഇതാണ് എൻറെ രണ്ടാമത്തെ മകൾ ചിലപ്പോൾ ഈ മണ്ഡപത്തിൽ വധുവായി ഇരിക്കാൻ ഇവൾക്ക് ആയിരിക്കും യോഗം.. അതും പറഞ്ഞ് അയാൾ സ്നേഹത്തോടെ മകളെ ഒന്നും നോക്കി.. എൻറെ മകൾക്ക് സമ്മതക്കുറവ് ഉണ്ടാവില്ല എന്ന് അറിയാം എന്നാലും അച്ഛൻ ചോദിക്കുകയാണ് നിൻറെ ചേച്ചി ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ മോള് ഈ കല്യാണത്തിന്…. വാക്കുകൾ പറഞ്ഞു തീർക്കുന്നുണ്ട് അവൾ അച്ഛൻറെ കൈകൾ തോളിൽ നിന്നും എടുത്തുമാറ്റി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *