ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്കെല്ലാവർക്കും സ്ഥിരമായി ഉള്ള ഒരു സംശയമാണ് ആളുകൾ കുഴഞ്ഞു വീണാൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളത്.. നമ്മളെല്ലാവരും പലപ്പോഴും വാർത്തകളിൽ കാണാറുണ്ട് അല്ലെങ്കിൽ കേൾക്കാറുണ്ട്.. അതായത് തലേദിവസം വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ഓഫീസിൽ ഇരുന്ന മനുഷ്യനായിരുന്നു പെട്ടെന്ന് തന്നെ കുഴഞ്ഞുവീണു അതിനിടയിൽ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പെട്ടെന്ന് മരണം സംഭവിച്ചു എന്നൊക്കെ.. അതുപോലെ കളിക്കുകയായിരുന്നു അതിനിടയിൽ കുഴഞ്ഞുവീണു എന്നൊക്കെ.. നമ്മൾ സിനിമകളിൽ ഒക്കെ കാണാറുണ്ട് കുഴഞ്ഞുവീണു കഴിഞ്ഞാൽ ചിലർ മുഖത്ത് വെള്ളം തെളിക്കുന്നു അതുപോലെ മറ്റു ചിലർ കൈകളും കാലുകളും ഉഴിഞ്ഞു കൊടുക്കുന്നു.. അപ്പോൾ യഥാർത്ഥത്തിൽ ഒരു വ്യക്തി നമ്മുടെ മുൻപിൽ കുഴഞ്ഞു വീഴുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്..
ആദ്യം ഒരാൾ കുഴഞ്ഞു വീണാൽ ആ വ്യക്തിക്ക് നൽകേണ്ട പ്രാഥമിക സുശ്രൂഷകൾ ആയിരിക്കണം നമ്മുടെ ആദ്യം മുൻഗണന എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് കുഴഞ്ഞുവീണത് എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്.. പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തി കുഴഞ്ഞു വീഴാം.. അതായത് പ്രമേഹരോഗികൾ ഉള്ള വ്യക്തികൾ കുഴഞ്ഞു വീഴാം അതുപോലെ അപസ്മാരം കൊണ്ട് കുഴഞ്ഞുവീഴും.. അതുപോലെ പക്ഷാഘാതം വന്നിട്ട് കുഴഞ്ഞുവീഴാം.. അതുപോലെ ആന്തരികമായ രക്തസ്രാവം ഉണ്ടെങ്കിൽ കുഴഞ്ഞുവീഴും.. പക്ഷേ ഇതിന് എല്ലാത്തിനും ഉപരി നമ്മുടെ ജീവന് അപകടം ഉണ്ടാവുന്ന ഒരു അവസ്ഥയാണ് നമ്മുടെ ഹാർട്ട് നിലച്ചുപോയിട്ട് കുഴഞ്ഞു വീഴുക എന്നുള്ളത്..
അതുകൊണ്ടുതന്നെ ഒരു വ്യക്തി കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടാൽ അത് ഹാർട്ട് നിലച്ചു പോയിട്ട് കുഴഞ്ഞുവീണത് ആവാമെന്ന് അനുമാനിക്കുകയും അത് സംബന്ധമായ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ആണ് ഒരു വ്യക്തി ചെയ്യേണ്ടത്.. ഹാർട്ട് നിന്നുപോയ ഒരു കണ്ടീഷനിൽ ഒരു വ്യക്തി കുഴഞ്ഞു വീഴുകയാണെങ്കിൽ ആ വ്യക്തിയെ അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവൻ നിലനിർത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. അതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നുള്ളതാണ് നമ്മൾ ചർച്ച ചെയ്യുന്നത്.. ആദ്യം ഒരു വ്യക്തി കുഴഞ്ഞു വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ തട്ടി വിളിക്കുക എന്നുള്ളതാണ്.. അതായത് നേരത്തെ പറഞ്ഞതുപോലെ ചിലപ്പോൾ ഈ വ്യക്തി ബിപി അല്ലെങ്കിൽ ഷുഗർ കുറഞ്ഞുതു കൊണ്ടാവാം ചിലപ്പോൾ കുഴഞ്ഞുവീണത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….