ഇന്ന് ചെറിയ കുട്ടികൾ ആയാലും പുരുഷന്മാരായാലും സ്ത്രീകളായാലും ഒരുപോലെ അനുഭവിക്കുന്ന അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ള ഒരു അസുഖമായിരിക്കും യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയുന്നത്.. ഇനി വരാൻ പോകുന്നത് കടുത്ത വേനലുകളാണ്.. അപ്പോൾ ഈ ഒരു കാലഘട്ടത്തിൽ വളരെയധികം കാണാൻ സാധ്യതയുള്ള ഒരു കണ്ടീഷനാണ് ഈ യു ടി ഐ എന്ന് പറയുന്നത്.. അപ്പോൾ ഒരു രോഗം വരുന്നതിനേക്കാൾ നല്ലത് അതിനെ എങ്ങനെ പ്രതിരോധിച്ച് നമുക്ക് തടയാനാകും എന്നുള്ളതാണ് നമ്മൾ ആദ്യമായി ചിന്തിക്കേണ്ടത് മനസ്സിലാക്കേണ്ടത്.. അപ്പോൾ ഈ രോഗം വരാതിരിക്കാനും അതുപോലെ വന്ന ആളുകൾക്ക് എങ്ങനെ അതിനെ നേരിടാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇന്ന് വന്നിരിക്കുന്നത്.. അപ്പോൾ എന്താണ് യുടീഐ എന്ന് പറയുന്നത്.. നമുക്കറിയാം നമ്മുടെ യൂറിനറി ട്രാക്ക് എന്ന് പറഞ്ഞാൽ രണ്ട് കിഡ്നി..
അതുപോലെ മൂത്രസഞ്ചി.. മൂത്രവാഹിനി കുഴലുകൾ.. പിന്നെ പുറത്തേക്കുള്ള ഓപ്പണിങ് ഇത്രയും അടങ്ങിയിരിക്കുന്ന ഒരു സ്ട്രക്ച്ചറാണ് നമ്മുടെ യൂറിനറി ട്രാക്ക് എന്ന് പറയുന്നത്.. അപ്പോൾ ഇതിൽ എവിടെയെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും ഒരു അവയവത്തിന് ഒരു ചെറിയ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ അതിനെയാണ് നമ്മൾ uti എന്ന് വിശേഷിപ്പിക്കുന്നത്.. അതിനെ രണ്ട് രീതിയിൽ നമുക്ക് തരം തിരിക്കാം.. അതായത് അപ്പർ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ട് അതുപോലെ ലോവർ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ട്.. അപ്പർ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നുപറഞ്ഞാൽ രണ്ട് കിഡ്നികളെയും അതുപോലെ അതിന് താഴെയുള്ള കുഴലുകളെയും എല്ലാം ബാധിക്കുന്ന ഇൻഫെക്ഷൻസാണ് അപ്പർ യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകളിൽപ്പെടുന്നത്.. ഇത് കുറച്ച് കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സ്റ്റേജുകളിൽ വരുന്നതാണ് ഈ ഇൻഫെക്ഷൻസ്..
അതുപോലെ ഏറ്റവും കോമൺ ആയി കാണുന്ന ഒരു ഇൻഫെക്ഷൻ ആണ് ലോവർ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയുന്നത്.. അതാരും നമ്മുടെ മൂത്രസഞ്ചി അതുപോലെ അതിന് താഴെയുള്ള മൂത്രവാഹിനി കുഴലുകൾ തുടങ്ങിയ ഭാഗങ്ങളിൽ വരുന്ന ഇൻഫെക്ഷനുകളാണ് കൂടുതലായി കോമനായി ആളുകളിൽ കണ്ടുവരുന്നത്.. ഇത് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് കണ്ടുവരുന്നത്.. ഇതിൻറെ കാരണം മൂത്രവാഹിനി കുഴലുകൾക്ക് താഴെ ഒരു ഓപ്പണിങ് ഉണ്ട് അവിടെയുള്ള കുഴലിൻറെ നീളം വളരെ കുറവാണ്.. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് വളരെ കുറവാണ് അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ഒരു ഇൻഫെക്ഷൻ പെട്ടെന്ന് തന്നെ ഇത് മൂത്രസഞ്ചിയിൽ എത്താനും അവിടെ കെട്ടിക്കിടക്കുന്ന മൂത്രത്തിൽ ഈ ഇൻഫെക്ഷനുകൾ സ്പ്രെഡ് ചെയ്യാനും വളരെയധികം ചാൻസ് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….