പുതു പെണ്ണിനെയും കൂട്ടി സ്വന്തം ഓട്ടോയിൽ ആദ്യ വിരുന്നിനായി പെൺവീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിലേക്ക് എത്തിയതു കണ്ട് വീട്ടുകാർ അമ്പരന്നുപോയി.. ഒരു നിമിഷത്തേക്ക് അവരുടെ എല്ലാം മനസ്സിൽ പലതരം ചിന്തകൾ മിന്നി മറിഞ്ഞു.. മാല എവിടെ.. ആധിയോടെ അമ്മയാണ് അത് ചോദിച്ചത്.. അവൻറെ മോനും അച്ഛനമ്മ മാരും ജേഷ്ഠത്തി മാരും സംശയത്തിന്റെ മുൾമുനയിൽ നിർത്തി.. മാല എവിടെടാ.. തോളിൽ പിടിച്ച കുലുക്കിക്കൊണ്ട് ഇടറിയ ശബ്ദത്തോടെ അച്ഛൻ ചോദിച്ചു.. അവൾ ചതിച്ചു എന്ന് ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.. എന്താ പറഞ്ഞത്.. അച്ഛൻറെ ചോദ്യത്തിന്റെ ശബ്ദം ഉയർന്നിരുന്നു.. തലകുനിഞ്ഞ നിലയിൽ പരാജിതന്റെ ഒരു മുഖമായിരുന്നു അവന്..
അത് കേട്ട് എല്ലാവരും ഒരു നിമിഷം ഷോക്ക് ഏറ്റത് പോലെ നിന്നു.. അമ്മ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുകയായിരുന്നു.. എന്താ പറ്റിയത് എന്ന് വ്യക്തമായി പറയൂ വിനയ എന്ന ജേഷ്ഠത്തി ഉത്കണ്ഠയോട് ചോദിച്ചു.. പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം അവിടെയുള്ള ബാത്റൂമിൽ പോയാൽ ഞാൻ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ മാലു ഇല്ലായിരുന്നു.. ഞാൻ മാറിയ തക്കം നോക്കി അവൾ ധൃതിയിൽ കയ്യിലുള്ള ബാഗും എടുത്ത് ഇറങ്ങി.. അടുത്തുള്ള ഓട്ടോയിൽ കയറി പോകുന്നത് അടുത്തുള്ള ജോലിക്കാരൻ കണ്ടു പറഞ്ഞു.. അതും പറഞ്ഞ് അവൻ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷ്ണം എടുത്ത് ഏട്ടത്തിയുടെ നേർക്ക് നീട്ടി.. എന്നെ ഇനി തിരയണ്ട ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളിന്റെ കൂടെ പോവുകയാണ്.. ഓട്ടോയിൽ മാലു എഴുതി വെച്ചിരുന്ന കുറിപ്പ് ആയിരുന്നു അത്.. പൊതുവേ ആത്മാഭിമാനിയായിരുന്ന വിനയന് അത് വലിയൊരു ഷോക്ക് ആയിരുന്നു..
വീട്ടിലുള്ളവരുടെ സ്ഥിതിയും മറിച്ച് ആയിരുന്നു.. അവിടം ആകെ ഒരു മരണ വീടിൻറെ പ്രതീതിയായി.. കല്യാണം കഴിഞ്ഞ് കേവലം നാലുദിവസം മാത്രമേ ആയിട്ടുള്ളൂ ആ വീടിന്.. ബികോം ബിരുദ്ധധാരിയായ വിനയൻ മറ്റൊരു ജോലിക്ക് ശ്രമിച്ചു എങ്കിലും ഒന്നും കിട്ടാതെ വന്നതുകൊണ്ട് കഴിഞ്ഞവർഷമാണ് ഒരു ഓട്ടോ എടുത്ത് സ്വന്തമായി ഓടിക്കാൻ തുടങ്ങിയത്.. സ്റ്റാൻഡിലെ കൂട്ടുകാരായ ഓട്ടോക്കാർ അവൻറെ വീട്ടിൽ വന്ന ഒരുപാട് ഉപദേശിക്കുകയും മനോബലം നൽകുകയും ചെയ്തു.. അങ്ങനെ രണ്ട് ആഴ്ചകൾക്ക് ശേഷമാണ് ഓട്ടോയുമായി വീണ്ടും സ്റ്റാൻഡിലേക്ക് പോയത്..
അതുകൊണ്ട് വീട്ടുകാർക്ക് നഷ്ടപ്പെട്ടുപോയ സന്തോഷം തിരിച്ചു കിട്ടിയത് പോലെയായി.. പക്ഷേ ആ സന്തോഷത്തിന് ആയുർദൈർഘ്യം കുറവായിരുന്നു.. സ്റ്റാൻഡിലെ ഓട്ടം കഴിഞ്ഞ് അവൻ രാത്രി തിരിച്ചെത്തിയത് ജീവിതത്തിൽ ആദ്യമായി മദ്യപിച്ച് നിലയിലായിരുന്നു.. അത് അവൻ്റെ വീട്ടുകാർക്ക് സഹിക്കാവുന്നതിലും അപ്പറമായിരുന്നു.. അമ്മയുടെയും സഹോദരന്മാരുടെയും ചോദ്യത്തിനുമുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ മാത്രമേ അവനും കഴിഞ്ഞുള്ളൂ.. രാത്രിയിൽ ഓട്ടം കഴിഞ്ഞു വരുമ്പോൾ മദ്യപിക്കുന്നത് ശീലമാക്കിയ അവൻ ക്രമേണ മദ്യത്തിൻറെ ലഹരിയിലേക്ക് വീഴുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….