ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നം പോലെ തന്നെ അസാധാരണമായി നമുക്കിടയിൽ കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് വയറിൽ ഉണ്ടാകുന്ന കാൻസറുകൾ എന്ന് പറയുന്നത്.. ഇതിൻറെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മുടെ ഇന്ത്യയിൽ ഇതിന്റെ അളവ് കുറവാണെങ്കിലും നമ്മുടെ കേരളത്തിൽ ഇതിൻറെ ഒരു തോത് വളരെയധികം വർദ്ധിക്കുന്നു എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം.. തുടർച്ചയായി കാണുന്ന ആരോഗ്യ ലക്ഷണങ്ങൾ നമ്മൾ കണ്ടുപിടിച്ച് അതിന് വേണ്ട ചികിത്സകൾ നൽകുകയാണെങ്കിൽ തീർച്ചയായും നമുക്ക് ഇതിൽ നിന്നും ഒരു പൂർണ്ണ സൊല്യൂഷൻ ലഭിക്കുന്നതാണ്..
ആദ്യമായിട്ട് നമുക്ക് ഇതിൻറെ സാന്നിധ്യം എവിടെയാണ് കാണപ്പെടുന്നത് എന്ന് നോക്കാം.. നമ്മുടെ ദഹന വ്യവസ്ഥ ആരംഭിക്കുന്നത് ഇന്റേണൽ ആയിട്ട് അന്നനാളം ആമാശയും അതുപോലെ ചെറുകുടൽ വൻകുടൽ എന്നിങ്ങനെയാണ്.. ഇതിൽ അന്നനാളത്തിലാണ് ഇതിന്റെ സാന്നിധ്യം കാണപ്പെടുന്നത് എന്നുണ്ടെങ്കിൽ ഭിത്തിയിൽ നിന്ന് തുടങ്ങുന്ന ഈ ഒരു ക്യാൻസർ നമ്മുടെ അന്നനാളത്തെ ചുരുക്കി കൊണ്ടുവരികയും കാലക്രമേണ നമുക്ക് ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.. ആദ്യം തന്നെ രോഗികളിൽ കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രയാസവും കാലക്രമേണ വെള്ളം പോലും കുടിക്കാൻ പറ്റാത്ത ഉള്ള ഒരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.. ഈയൊരു സമയത്ത് രോഗികൾക്ക് ബാത്റൂമിൽ പോകുമ്പോൾ ടാർ നിറത്തിലുള്ള മലം പോവുന്നത് കാണാൻ കഴിയും..
അതുപോലെതന്നെ ആമാശയത്തിലാണ് നമുക്ക് ക്യാൻസർ വരുന്നതെങ്കിൽ അതുപോലെ ചെറുകുടലിന്റെ ആദ്യഭാഗങ്ങളിലാണ് ഇത്തരത്തിൽ വരുന്നതെങ്കിൽ ഇത് കൂടുതലും ഭക്ഷണം ഇറക്കാനുള്ള പ്രയാസത്തെ കാണിക്കാറില്ല.. അതായത് നമ്മുടെ ആമാശയം അല്പം കൂടി വിസ്തീർണ്ണം ഉള്ളത് ആണെങ്കിൽ നമുക്ക് ഇത്തരം ഒരു പ്രയാസം ഇവിടെ ഉണ്ടാകാറില്ല.. അപ്പോൾ ഇത്തരം ഒരു അവസ്ഥയിൽ രോഗികൾക്ക് രക്തം ഛർദ്ദിക്കുന്ന ഒരവസ്ഥയാണ് കണ്ടുവരാറുള്ളത്.. ചർദ്ദിക്കുന്നതിന്റെ കൂടെത്തന്നെ രക്തം പോകുന്ന ഒരു അവസ്ഥയും കാണാറുണ്ട്.. ഇനി വൻകുടലിലാണ് ഇത്തരത്തിൽ ഒരു അവസ്ഥ കാണുന്നതെങ്കിൽ നമ്മുടെ മല മൂത്രവിസർജന സമയത്ത് അല്ലെങ്കിൽ ഇതിൻറെ സമയത്ത് ഇതിൽ രക്തത്തിൻറെ അളവ് കാണുകയും രോഗികൾ ഇതിനെ പൈൽസ് ആണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.. ഈയൊരു സമയത്ത് നമുക്ക് ഒരു നല്ല ഡോക്ടറിന്റെ പരിശോധന ആവശ്യമുണ്ട്.. ഇതിനായി പലതരം ടെസ്റ്റുകൾ ചെയ്ത് ഇത് എന്താണ് യഥാർത്ഥത്തിൽ നിന്ന് കൺഫോം ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..