ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ടമ്മി ടെക് എന്ന് പറയുന്ന ഒരു ഓപ്പറേഷനെ കുറിച്ചാണ്.. ഇത് ടക്കിയാ എന്ന് പറഞ്ഞാൽ മുറുക്കുക എന്നാണ് പറയുന്നത്.. സാധാരണയായി വയർ തൂങ്ങി കിടക്കുന്ന ഒരു അവസ്ഥ.. സാധാരണയായി 99 ശതമാനവും സ്ത്രീകൾക്കാണ് ഇത്തരം ഒരു അവസ്ഥ കണ്ടുവരുന്നത്.. സാധാരണയായി പ്രസവം കഴിഞ്ഞ് വയറു വീർത്തിരിക്കുന്നത് തിരിച്ച് ചുരുങ്ങി പോകാതെ ഇരിക്കുമ്പോഴാണ് ഇത്തരത്തിൽ വയർ തൂങ്ങുന്നത്.. പ്രസവം കഴിഞ്ഞിട്ടും ഇപ്പോഴും ഗർഭിണിയാണോ എന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്.. അത്തരത്തിലേക്കാണ് വയറു വീർത്തിരിക്കുന്നത്.. സൈഡിൽ നിന്ന് നോക്കി കഴിഞ്ഞാൽ കൂടുതലും പ്രെഗ്നൻറ് ആണ് എന്ന് തോന്നിപ്പോകും.. മറ്റ് ആളുകൾ ഇവരെ തമാശയോടെ പറയാറുണ്ട് കാരണം ബസ്സിൽ കയറിയാൽ പ്രഗ്നൻറ് ആണ് എന്ന് കരുതിയ ആളുകൾ സീറ്റ് തരുമെന്ന്.
അത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ വയറു പൊങ്ങി കിടക്കുക.. കിടന്നിട്ട് നോക്കി കഴിഞ്ഞാൽ വയറിൻറെ നടുഭാഗം ഒരു കുടം പോലെ കാണാൻ കഴിയും.. വയറിൻറെ നടുഭാഗത്തുള്ള പ്രധാനപ്പെട്ട ഒരു മസിൽ അതിനെല്ലാം ക്ഷീണം വന്നിട്ട് അതെല്ലാം തള്ളിപ്പോയി കുടലിന്റെ ഭാഗങ്ങളെല്ലാം തള്ളി നിൽക്കുന്ന ഒരു അവസ്ഥയാണ് ഇത്.. അതുപോലെതന്നെ കുടലിറക്കം അഥവാ ഹെർണിയായി ബന്ധപ്പെട്ട് കൂടെ ഇതു വരാറുണ്ട്.. അതിനേക്കാൾ എല്ലാം കൂടുതൽ ഉള്ളത് തൊലിയും കൊഴുപ്പും ഇങ്ങനെ തൂങ്ങി കിടക്കുന്നത് ആണ്.. അത് വണ്ണമുള്ള ആളുകൾക്കും വരാം അതുപോലെ ശരീരഭാരം ഇല്ലാത്ത ആളുകൾക്കും വരാം.. ശരീരഭാരം ഉള്ളവർക്ക് വരാമെങ്കിലും സത്യം പറഞ്ഞാൽ ഇത് രണ്ടും രണ്ട് അസുഖമാണ്..
വണ്ണം ഇല്ലാത്ത ആളുകൾക്ക് കുടലിറക്കം വരികയാണെങ്കിലും വണ്ണമുള്ള ആളുകൾക്കു ഇത് വരാം.. അപ്പോൾ വയറിന് തൂക്കം വരുന്നത് വയറിൻറെ മസിലുകൾക്ക് ക്ഷീണം വന്നിട്ട് അത് അകന്നു പോയിട്ട് വളരെയധികം കൊഴുപ്പുകളും തൊലികളും ഉണ്ടായിട്ട് ആയിരിക്കും.. അപ്പോൾ ഇത് മാറ്റിയെടുക്കാൻ വേണ്ടി കാല് പൊക്കുന്ന അല്ലെങ്കിൽ തലപൊക്കുന്ന തരത്തിലുള്ള എക്സസൈസുകൾ ചെയ്താൽ മസിലുകൾ അടുക്കില്ല.. അതുപോലെ ഈ കൊഴുപ്പ് തൊലിയുടെ അധികഭാഗങ്ങൾ പോവുകയുമില്ല.. അപ്പോൾ അതിന് എന്താണ് വേറൊരു മാർഗ്ഗം എന്ന് ചോദിച്ചാൽ അതിനുള്ള ഒരു മാർഗ്ഗമാണ് ടമ്മി ടെക് എന്നുള്ള ഓപ്പറേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….