ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്തെ ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന സ്ത്രീ പുരുഷ ഭേദമെന്യേ ബാധിക്കുന്ന പ്രത്യേകിച്ച് സ്ത്രീകളിൽ കൂടുതൽ കാണപ്പെടുന്ന ഒരു കണ്ടീഷനാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഇന്ന് നമ്മൾ സംസാരിക്കുന്നത് വെരിക്കോസ് വെയിനിനെക്കുറിച്ചും ആ വെരിക്കോസ് വെയിന്റെ കോംപ്ലിക്കേഷൻ ആയ വെരിക്കോസ് അൾസറിനെ കുറിച്ചുമാണ്.. എങ്ങനെയാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ ഉണ്ടാവുന്നത്.. തുടർന്ന് എങ്ങനെയാണ് അത് വെരിക്കോസ് അൾസർ ആയി മാറുന്നത്.. അതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം.. അതിനുള്ള പ്രതിവിധികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം..
നമ്മുടെ ശരീരത്തിന് അകത്തേക്ക് രണ്ട് തരത്തിലുള്ള രക്തക്കുഴലുകൾ ഉണ്ട് എന്ന് നമുക്ക് അറിയാം.. അതിലൊന്ന് ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ ഉപരിതലത്തിലേക്ക് രക്തം പ്രവഹിക്കുന്ന ആർട്ടറീ എന്നുപറയുന്ന രക്തക്കുഴലും മറ്റൊന്ന് ശരീരത്തിന്റെ പെരിഫ്രയിൽ നിന്നും ശരീരത്തിന്റെ ഉപരിതലത്തിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന വെയിൻസ് എന്ന് പറയുന്ന രക്തക്കുഴലുകളും.. ഇതിൽ സാധാരണഗതിയിൽ ഹൃദയം പമ്പ് ചെയ്തിട്ടാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തം എത്തുക.. ശരീരത്തിൻറെ ഉപരിതലത്തിൽ നിന്ന് അശുദ്ധ രക്തം ഹൃദയത്തിലേക്ക് തിരിച്ചുവരുന്നത് നമ്മുടെ മസ്കുലർ ആക്ഷൻ കൊണ്ടാണ്.. അതായത് ശരീരത്തിന്റെ മസിലിന്റെ ആക്ഷൻ കൊണ്ടാണ്.. കയ്യിലുള്ള പേശികളിൽ നമ്മൾ വല്ലപ്പോഴും കൈകൾ ഉയർത്തുകയും മറ്റും ചെയ്യുമ്പോൾ വളരെ ഈസി ആയിട്ട് തന്നെ ഇതിൻറെ രക്തം തിരിച്ചു ഒഴുകാൻ സഹായിക്കും..
പക്ഷേ കാലിൽ നിന്നുള്ള രക്തക്കുഴലുകൾ വഴി രക്തം തിരിച്ച് ഒഴുകാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്.. കാരണം നമ്മുടെ ഹൃദയത്തിൽ നിന്നും ഇത്രയും അകന്നു നിൽക്കുന്ന ഒരു സ്ഥലമാണ് കാൽ എന്ന് പറയുന്നത്.. അതുപോലെ തന്നെ ഗ്രാവിറ്റേഷൻ ഫോഴ്സിനെ എതിരായിട്ടാണ് അതായത് ഭൂഗുരുത്വത്തിന് എതിരെ ആയിട്ടാണ് ഈ രക്തം ഒഴുകേണ്ടത് അതുകൊണ്ടുതന്നെ വളരെ പവർഫുൾ ആയിട്ടുള്ള ഒരു മെക്കാനിസം ഈ രക്തം തിരിച്ച് ഒഴുകാൻ വേണ്ടി നമുക്ക് ആവശ്യമാണ്.. ഇങ്ങനെ നമ്മുടെ കാലുകളിൽ നിന്ന് രക്തം തിരിച്ചു ഒഴുകുന്ന സെഫിനെസ് വെയിന് കൾക്ക് വരുന്ന ചില ഡാമേജുകൾ വാസ്കുലർ ഡാമേജ് ആണ് പലപ്പോഴും വെരിക്കോസ് വെയിൻ ലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….