ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരു അമ്മയാവാൻ കഴിയില്ല.. ഒരു നടുക്കത്തോട് കൂടിയാണ് ഞാൻ അത് കേട്ടത്.. അഭിയേട്ടന്റെ കൈയിലെ എൻറെ പിടുത്തത്തിന് ശക്തി കൂടി.. എത്ര നിയന്ത്രിച്ചിട്ടും കണ്ണിലൂടെ കണ്ണുനീർ ചാലുപോലെ ഒഴുകി.. അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു.. എന്താ ചാരു ആളുകൾ നമ്മളെ ശ്രദ്ധിക്കുന്നു.. കരയാതെ.. അഭിയേട്ടന്റെ സാന്ത്വന വാക്കുകൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. അമ്മ ആവാൻ ഭാഗ്യമില്ലാത്ത പെണ്ണ് ആണ് ഞാൻ.. സമൂഹത്തിൽ പിഴച്ചു പോയവളെക്കാൾ താഴെയാണ് എൻറെ സ്ഥാനം.. വരാൻപോകുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും ഓർക്കുംതോറും ഞാൻ വിങ്ങി കൊണ്ടിരുന്നു.. വീട്ടിൽ എത്തുന്നത് വരെ അഭിയേട്ടനോട് ഞാൻ ഒന്നും മിണ്ടിയില്ല.. കണ്ണടച്ചുകൊണ്ട് അങ്ങനെ ഇരുന്നു.. പഴയകാലത്തിലേക്ക് ഒന്ന് ഊളിയിട്ടു.. കണ്ണടച്ചിരുന്നിട്ടും ഉറവ വറ്റാത്ത കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു.. മൂന്നു വർഷങ്ങൾക്കു മുമ്പാണ് ഞാൻ അഭിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്..
ഏതൊരു പെണ്ണും ഒരുപാട് മോഹിക്കുന്ന ഭർത്താവ് ആയിരുന്നു അഭിയേട്ടൻ.. എന്നെ ജീവനോളം സ്നേഹിച്ചു.. എൻറെ ഇഷ്ടങ്ങളെല്ലാം തന്നെ സാധിച്ചു തന്നു.. ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയ അഭിയേട്ടനും കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സ്നേഹത്തിൻറെ നിറകുടമായ അമ്മ ഒരു മകളോ എന്ന രീതിയിൽ ഉള്ള സ്നേഹവും കരുതലും ഒക്കെ എനിക്ക് നൽകും..സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്.. കളിയും ചിരികളും കുസൃതികളും നിറഞ്ഞ ഒരു സ്വർഗ്ഗമായിരുന്നു ഞങ്ങളുടെ വീട്.. കല്യാണം കഴിഞ്ഞ് മാസം രണ്ട് കഴിയും മുൻപേ കുടുംബങ്ങളിൽ നിന്നും അയൽപക്കത്തിൽ നിന്നും ഒക്കെ വിശേഷം ഒന്നും ആയില്ലേ എന്നുള്ള ചോദ്യം ഉയർന്നു വന്നു.. ആദ്യമൊക്കെ അതിന് ഒരു നാണം നിറഞ്ഞ പുഞ്ചിരിയായിരുന്നു എൻറെ മറുപടി.. പക്ഷേ നാളുകൾ കഴിയുംതോറും ആ ചോദ്യങ്ങൾ എന്നെ ഒരുപാട് ഭയപ്പെടുത്താൻ തുടങ്ങി.. എൻറെ ഹൃദയത്തിന് കീറിമുറിക്കാൻ ശക്തിയുള്ള ഒരു ആയുധമായി അത് മാറി..
കൊച്ചു മകനെ താലോലിക്കാനുള്ള ആഗ്രഹം അമ്മ പറയാതെ പറയുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ഞാൻ അഭിയേട്ടനെ നോക്കും.. വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി നൽകി ഏട്ടൻ പോകും.. കിടപ്പറയിൽ മുഖാമുഖം നോക്കി കണ്ണ് നിറയ്ക്കുമ്പോഴും എന്തുവന്നാലും ഞാൻ നിൻറെ കൂടെ ഉണ്ടാവും എന്നുള്ള അഭിയേട്ടന്റെ വാക്കുകളാണ് എന്നെ ജീവിക്കാനുള്ള പ്രേരണ നൽകിയത്.. കുസൃതികൾ ഇല്ലാത്ത കളിചിരികൾ ഇല്ലാത്ത ഒരു വീട്.. ഇതൊന്നും അറിയാതെ ഒരു പാവം അമ്മ എന്നെ മകളെപ്പോലെ സ്നേഹിച്ചു.. ഇനി ഇതെല്ലാം അറിയുമ്പോൾ… ചാരു വീടെത്തി.. അഭിയേട്ടൻ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.. എന്താ ചാരു ഇത്.. നീയാ കണ്ണുകൾ തുടക്ക്.. അമ്മ കണ്ടാൽ എന്ത് വിചാരിക്കും.. നീ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല ഞാനല്ലേ പറയുന്നത്.. ഒരിക്കലും പ്രസവിക്കില്ല എന്നു പറഞ്ഞ ഡോക്ടർമാർക്ക് മുന്നിൽ അമ്മമാരായ ഒരുപാട് സ്ത്രീകളുടെ ചരിത്രം നമ്മുടെ മുമ്പിൽ ഇല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….