പല്ലുകളിൽ ക്ലിപ്പ് ഇടാതെ തന്നെ ദന്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നൂതന ചികിത്സ മാർഗ്ഗങ്ങൾ..

നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്നത്തെ കാലഘട്ടത്തിൽ കുറേ ആളുകൾക്കെങ്കിലും കുട്ടികളിലും അതുപോലെ മുതിർന്ന ആളുകളിലും ദന്ത ക്രമീകരണ ചികിത്സകൾ ആവശ്യമാണ് എങ്കിൽ പോലും പലരും അത് ചെയ്യാൻ മടിക്കുന്നതിനു പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരിക്കും ഉണ്ടാവുക.. ഒന്നാമതായിട്ട് നമ്മൾ ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഡെന്റൽ ക്ലിബ്ബുകൾ മറ്റുള്ളവർ കാണും എന്നുള്ള ഒരു ബുദ്ധിമുട്ടുകൊണ്ട്.. അതല്ലെങ്കിൽ ഈയൊരു തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാമാസവും ഈ ക്ലിപ്പ് ടൈറ്റ് ചെയ്യണം എന്ന് ഓർത്തുകൊണ്ട് തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഓർത്തുകൊണ്ടാണ് ആളുകൾ ഈ ഒരു ട്രീറ്റ്മെൻറ് വേണ്ട എന്ന് വയ്ക്കാനുള്ള ഒരു പ്രധാന കാരണം.. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു സിമ്പിൾ ആയ പരിഹാരം മാർഗ്ഗമാണ് ഒരു നൂതന ചികിത്സാരീതിയായ ക്ലിയർ അലൈഗ്നർ ട്രീറ്റ്മെൻറ്..

ഈയൊരു ട്രീറ്റ്മെന്റിനെ കുറിച്ച് പറയുകയാണെങ്കിൽ ഏറ്റവും ലളിതമായതുപോലെ ഒരു ട്രാൻസ്പരന്റ് ഒരു പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന ഒരു മെറ്റീരിയൽ ആണ്. ഇത് രോഗികൾക്ക് തന്നെ അവരുടെ വായിൽ ഘടിപ്പിക്കാനും ഊരി മാറ്റാനും കഴിയുന്ന ഒരു ട്രാൻസ്പരന്റ് മെറ്റീരിയൽ ആണ് ഇത്.. അപ്പോൾ ഇതിൻറെ ഏറ്റവും വലിയ ഒരു സവിശേഷത എന്താണ് എന്ന് ചോദിച്ചാൽ മറ്റുള്ളവർ കാണുന്ന രീതിയിൽ ഉള്ള നിറവ്യത്യാസമോ മറ്റു മെറ്റീരിയലുകളും അതുപോലെ രോഗികൾക്ക് യാതൊരുതര പ്രശ്നങ്ങളും ഉണ്ടാക്കാത്ത രീതിയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത് എന്നുള്ളതാണ്.. കൂടാതെ വിദേശത്തുള്ള രോഗികൾ ആണെങ്കിൽ പോലും എല്ലാമാസവും ഒരു ഡെന്റിസ്റ്റിനെ കാണാതെ തന്നെ അവർക്ക് ആവശ്യമായ രീതിയിൽ ആ പല്ലുകളെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്..

അപ്പോൾ രോഗിയുടെ മോണയുടെയും അളവ് അല്ലെങ്കിൽ ഒരു സ്കാൻ ഇമേജ് ഉപയോഗിച്ചാണ് സാധാരണ ഇത് നമ്മൾ തയ്യാറാക്കുന്നത്.. ഇനി ഈ പറഞ്ഞ സംവിധാനം അല്ലാതെ മറ്റൊരു നൂതന ചികിത്സാരീതിയാണ് മിനി ഇമ്പ്ലാൻറ്.. ഇത് എന്ന് പറഞ്ഞാൽ മോണയിൽ കൂടി എല്ലിലേക്ക് ഫിക്സ് ചെയ്യുന്ന ഒരു ട്രീറ്റ്മെൻറ് ആണ്.. ഇത് കൂടുതലായി ഉപയോഗിക്കുന്നത് വളർച്ച കൂടുതലുള്ള മേൽ തടി അല്ലെങ്കിൽ കീഴ് താടി അല്ലെങ്കിൽ ചിരിക്കുമ്പോൾ മുൻവശത്തെ മോണയുടെ നീളം കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് സർജറി കൂടാതെ തന്നെ ഈ ഒരു ട്രീറ്റ്മെൻറ് ചെയ്യാം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *