ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ പ്രമേഹ രോഗ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടോ എന്ന അറിയാൻ സാധിക്കുന്ന ഒരു പരിശോധനയെ കുറിച്ചാണ് സംസാരിക്കുന്നത്.. CGM എന്ന ഒരു നൂതന സംവിധാനത്തെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.. നമ്മൾ ഇന്ന് പ്രമേഹ രോഗ ചികിത്സകൾ എടുക്കുകയാണെങ്കിൽ അതിൻറെ ടാർഗറ്റ് നമുക്ക് പൂർത്തീകരിക്കാൻ സാധിക്കുന്നുണ്ടോ എന്ന് അറിയണമെങ്കിൽ നമ്മൾ ചെയ്യേണ്ട ടെസ്റ്റുകൾ ഒന്ന് ഫാസ്റ്റിംഗ് ഗ്ലൂക്കോസ്.. രണ്ടാമത്തേത് ആഹാര ശേഷമുള്ള ഗ്ലൂക്കോസ്.. മൂന്നാമത് മൂന്നുമാസത്തെ ആവറേജ് എന്ന് വിശേഷിപ്പിക്കുന്ന പരിശോധന.. ഇത് മൂന്നും ചെയ്താലും പലപ്പോഴും നമുക്ക് തോന്നാറുള്ള അനുഭവപ്പെടാറുള്ള ഒരു കാര്യം എന്ന് പറഞ്ഞാൽ ഷുഗറിന് ഒരുപാട് വരുന്ന ഏറ്റക്കുറച്ചിലുകൾ വ്യതിയാനങ്ങൾ എന്നിവ പലപ്പോഴും നമുക്ക് അറിയാൻ സാധിക്കാറില്ല..
hpa1c ഏകദേശം ആവറേജ് ആകുന്നതുകൊണ്ട് ഫാസ്റ്റിംഗ് വളരെയധികം കുറഞ്ഞിട്ട് ആഹാര ശേഷമുള്ള ലെവൽ കൂടുകയാണെങ്കിൽ hpa1c കൂടുതലായിരിക്കും.. അത് നോക്കി നമ്മൾ ആശ്വസിച്ചാൽ ഒരുപക്ഷേ നമ്മുടെ ചികിത്സകൾ വിജയകരമാക്കാൻ നമുക്ക് സാധിക്കുകയില്ല.. കാരണം പ്രമേഹ രോഗ ചികിത്സയിൽ ഇന്ന് നമുക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യം കൂടി ഉണ്ട് അതിനെ ഗ്ലൈസീമിക്ക് വേരി എബിലിറ്റി എന്ന് പറയും.. അതായത് ഷുഗറിന്റെ ഒരു ദിവസത്തെ 24 മണിക്കൂർ വരുന്ന വ്യതിയാനങ്ങളും ഒരു ദിവസവും അടുത്ത ദിവസം തമ്മിൽ നമ്മൾ താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഇവയെല്ലാം തന്നെ പ്രമേഹരോഗ ചികിത്സകൾ സംബന്ധിച്ച് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്..
കാരണം ഒരുപാട് വ്യതിയാനങ്ങൾ ഉണ്ടായാൽ നമ്മൾ പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻസ് അല്ലെങ്കിൽ സങ്കീർണ്ണതകൾ പ്രത്യേകിച്ച് മൈക്രോ വാസ്കുലർ എന്ന് പറയുന്ന നാഡീവ്യൂഹത്തിന്റെയും മറ്റും തകരാറുകൾ കൂടാനുള്ള സാധ്യതകൾ ഏറെയുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ എത്രയും കുറച്ചെടുക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ലക്ഷ്യം.. വ്യതിയാനങ്ങൾ കുറയ്ക്കണമെങ്കിൽ തീർച്ചയായിട്ടും നമുക്ക് വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടോ.. അതുപോലെ ഏതൊക്കെ സമയത്ത് ആണ് ഉണ്ടാവുന്നത്.. ഏത് ഘട്ടങ്ങളിലാണ് ഉണ്ടാവുന്നത്.. ഏതുതരം ആഹാരം കഴിക്കുമ്പോഴാണ് ഷുഗർ ഒരുപാട് കൂടുന്നത്.. രാത്രികാലങ്ങളിൽ ക്രമാതീതമായി കുറഞ്ഞു പോകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടത് വളരെ അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….