ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പൊതുവേ ഡോക്ടർമാരുടെ പറയാറുള്ളത് മദ്യം കഴിക്കുന്നത് നല്ലതല്ല എന്നുള്ളതാണ്.. പക്ഷേ നമ്മളിൽ ഭൂരിഭാഗം ആളുകളും മദ്യം കഴിക്കുന്ന ആളുകൾ ആയിരിക്കാം.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യുന്നത് സുരക്ഷിതമായ രീതിയിൽ ഒരാൾക്ക് എങ്ങനെ മദ്യം കഴിക്കാം എന്നുള്ളതിനെ കുറിച്ചാണ്.. ഇത് പല ആളുകൾക്കും ഉള്ള സംശയമാണ് അതുപോലെതന്നെ പല ആളുകൾക്കും ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ കൂടിയാണ്.. പൊതുവേ എല്ലാവർക്കും വല്ലപ്പോഴും ഒരിക്കൽ എങ്കിലും മദ്യം കഴിക്കുന്നത് നല്ലതാണ് എന്നുള്ള ചിന്ത പോലും ആളുകൾക്കിടയിൽ ഉണ്ട്.. എന്നാൽ ഇതിനകത്ത് വരുന്ന ഒരു പ്രധാനപ്പെട്ട വ്യത്യാസം യൂറോപ്പ്യൻ ആളുകൾക്ക് മദ്യം അകത്ത് ചെന്ന് കഴിഞ്ഞാൽ അതിന് മെറ്റബോളിസം ചെയ്യുന്ന എൻസൈം തന്നെ വളരെ വ്യത്യാസമുണ്ട് എന്നുള്ളതാണ്..
എന്നാൽ നമ്മുടെ ഏഷ്യൻ വംശജരെ സംബന്ധിച്ചിടത്തോളം അസറ്റൽ ഡീഹൈഡ്രേഷൻ എന്നുള്ള ഒരു എൻസൈമാണ് ഇതിനെ ഡിഗ്രേഡ് ചെയ്ത് അതിന് മെറ്റബോളിസം ചെയ്ത് നമ്മുടെ ലിവറിലൂടെ കിഡ്നിയുടെ സഹായത്തോടുകൂടി അത് വിസർജനം ചെയ്യാൻ സഹായിക്കുന്നത്.. അപ്പോൾ ഈ ലിവറിലാണ് ലോഡ് വരുന്നത് എന്ന് മനസ്സിലാക്കുക.. അപ്പോൾ നിപ്പൻ അടിക്കുക എന്ന് പറഞ്ഞാൽ അതിനർത്ഥം അഞ്ചോ ആറോ പാരസെറ്റമോൾ അല്ലെങ്കിൽ വളരെ കഠിനമാ യ വേദന സംഹാരികൾ ആറെണ്ണം ഒരുമിച്ച് കഴിച്ചാൽ എങ്ങനെ ഉണ്ടായിരിക്കും.. പാവം ലിവറാണ് ഇതിനെ മൊത്തം മെറ്റബോളിസ് ചെയ്ത് പുറന്തള്ളുന്നത്.. നിപ്പൻ അടിക്കുക എന്ന് പറഞ്ഞാൽ ഇത്തരം വേദന സംഹാരികൾ ഒരുമിച്ച് കഴിക്കുന്നതിനു തുല്യമാണ് എന്ന് വളരെ ലളിതമായി പറയാം.. അതുപോലെ യൂറോപ്യൻസിനെ നമ്മൾ പറയാറുണ്ട് അവർ വെള്ളം കുടിക്കുന്നതിനേക്കാൾ കൂടുതൽ ബിയർ ആണ് കുടിക്കുന്നത് എന്ന്.. ബിയറിന് പലപല ഗുണങ്ങൾ ഉണ്ട് എന്ന തരത്തിൽ നമ്മൾ പലതരം സന്ദേശങ്ങൾ കണ്ടിട്ടുണ്ടാവും.
പക്ഷേ ഇതിനകത്തുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം മദ്യം ഏത് ബ്രാൻഡ് ആണ് എന്നുള്ളത് നമ്മുടെ പാവം കരളിനെ അറിയില്ല.. അത് റം ആണെങ്കിലും വിസ്കി യാണെങ്കിലും എത്രതന്നെ വിലകൂടിയ വസ്തു ആണെങ്കിലും അത് നമ്മുടെ കരളിന് അറിയില്ല എന്നതുകൊണ്ട് തന്നെ ഇത് ഏത് ബ്രാൻഡിൽ കഴിച്ചാലും ഏത് രീതിയിൽ കഴിച്ചാലും നമ്മുടെ ശരീരത്തിന് അകത്തേക്ക് ചെല്ലുന്ന ആൾക്കഹോൾ അളവ് എത്രയുണ്ട് എന്ന് നോക്കിയിട്ട് വേണം അതിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….