വിവാഹബന്ധം വേണ്ട എന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ മകൾക്ക് പിന്നീട് സംഭവിച്ചത്….

എഴുന്നേൽക്കു നീമ.. എന്തൊരു ഉറക്കമാണിത്.. എത്ര സമയമായി.. മണിക്കുട്ടിയും ശ്രീക്കുട്ടിയും ഒക്കെ എപ്പോഴോ എഴുന്നേറ്റു എന്നിട്ടും അവരുടെ ഏട്ടത്തിയമ്മ ഇപ്പോഴും കൂർക്കം വലിച്ചുറങ്ങുക എന്ന് പറഞ്ഞാൽ മോശം നീമാ.. അരുൺ പ്ലീസ് എനിക്ക് ഉറങ്ങണം.. പതിയെ കണ്ണുകൾ തുറന്നു മുറിയിൽ ഇപ്പോഴും ഇരുട്ടാണ്.. എഴുന്നേൽക്കാതെ തന്നെ ചുറ്റും നോക്കി.. ഹോ ഇത് എന്റെ റൂം ആണല്ലോ അപ്പോൾ അരുൺ എവിടെ.. തോന്നിയതാണോ സ്വയം തലയിൽ ഒന്ന് കൊട്ടി നോക്കി.. ഇന്നലെ ഒരുപാട് റൂൾസ് കൊണ്ട് എന്നെ ശ്വാസം മുട്ടിച്ച ലൈഫ് ഞാൻ അവസാനിപ്പിച്ചു.. ഓർക്കുമ്പോൾ തന്നെ ഒരു ഉന്മേഷം വന്ന് നിറയുന്നു.. ക്ലോക്കിലേക്ക് നോക്കി.. അയ്യേ ആറു മണി ആവുന്നേ ഉള്ളൂ.. ഇതിനാണ് ഞാൻ നേരത്തെ ഉണർന്നത് ഛേ.. ആരുടെയും ശല്യം ഇല്ലാതെ ഉറങ്ങാമായിരുന്നു.. കണ്ണടച്ച് പുതച്ച് മൂടി കിടന്നു.. പോയ ഉറക്കം തിരിച്ചുപിടിക്കാൻ നോക്കി.. ഇല്ല പറ്റുന്നില്ല എഴുന്നേറ്റു..

പപ്പയും അമ്മയും ഒന്നും ഇപ്പോൾ എഴുന്നേൽക്കില്ല.. ടൈം പോകുന്നില്ലല്ലോ എന്തു ചെയ്യും.. ഐഡിയ കിച്ചണിൽ കല്യാണി ആൻറി ഉണ്ടാവും അവരുടെ അടുത്ത് പോകാം.. അവർ ഫ്രഷ് ആയി താഴേക്ക് പോയി.. ഹായ് ആൻറി.. അവൾ അവരെ അത്ഭുതത്തോടെ കൂടി നോക്കി.. എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ലേ.. അല്ല മോളെ ആദ്യമായിട്ടല്ലേ ഈ സമയത്ത് മോളിനേ കാണുന്നത്.. അതും അടുക്കളയിൽ.. ഒക്കെ അരുൺ മോൻറെ അമ്മ പഠിപ്പിച്ചത് ആവും ല്ലെ.. അവളുടെ മുഖം വിരണ്ടു.. കല്യാണി ആൻറി ഇനി അരുണിന്റെയും അവരുടെ ഫാമിലിയുടെയും കാര്യം ഇവിടെ സംസാരിക്കരുത്.. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു.. അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.. അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു അവർ.. ആറുമാസം മുമ്പ് തുടങ്ങിയ വിവാഹ ജീവിതമാണ്.. ഇത്ര ലളിതമായി അവസാനിപ്പിച്ചു എന്ന് പറഞ്ഞു പോയത്..

ഇന്നത്തെ കാലത്ത് കുട്ടികൾ അല്ലേ ഇങ്ങനെയൊക്കെ ആകും.. അവർ അത് പറഞ്ഞു ഓർത്തു.. ഭക്ഷണം എടുക്കട്ടെ മോളെ.. വേണ്ട ആൻറി പപ്പയും അമ്മയും കൂടി വന്നിട്ട് മതി.. സാറും മേടവും പോയല്ലോ മോളെ.. ദൂരെ എവിടേക്കോ പോകണം എന്ന് പറഞ്ഞ് പോയി.. മോളിനോട് പറഞ്ഞില്ലേ.. ഞാൻ ഇന്നലെ നേരത്തെ കിടന്നു അതുകൊണ്ടാവും എന്നോട് പറയാതിരുന്നത്.. ആൻറി ഭക്ഷണം എടുത്തോളൂ.. വലിയ ഊൺ മേശയിൽ ഒരു കസേര വലിച്ചിട്ട് അവൾ ഇരുന്നു.. ഭക്ഷണം കല്യാണി അവളുടെ പ്ലേറ്റിലേക്ക് വിളമ്പി..നീമ കഴിക്കാൻ വാ എല്ലാവരും ഇരുന്നു.. നീ മാത്രമേയുള്ളൂ.. എനിക്കിപ്പോൾ വേണ്ട അരുൺ നിങ്ങൾ കഴിച്ചോളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *