ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പെടിക്വർ.. മിക്കവാറും ആളുകളും കല്യാണത്തിന് മുൻപ് മാത്രമായി ചെയ്യുന്ന ഒരു സംഗതിയാണ്.. അതായത് നമ്മുടെ കൈകളിലെയും കാലുകളിലെയും നഖവും അതുപോലെ നമ്മുടെ കാലുകളിലെ വിണ്ടുകീറൽ പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് അതെല്ലാം ഒന്ന് ക്ലീൻ ചെയ്യുവാനും ഡെഡ് കളയാൻ സഹായിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ്.. നല്ല ബ്യൂട്ടിപാർലറുകളിൽ ഒക്കെ ആയിരങ്ങൾ ചെലവഴിക്കേണ്ട ഈയൊരു സംഗതി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് സിമ്പിൾ ആയി ചെയ്യാൻ കഴിഞ്ഞാലോ.. മാത്രമല്ല അതിനേക്കാൾ ഭംഗിയായി ഈ എക്സ്പോലിയേഷൻ നടത്തുന്നതിനും ചിലപ്പോൾ പ്രായമായ ആളുകൾക്ക് ആണെങ്കിലും ഇത് വളരെ അത്യാവശ്യമാണ് കാരണം കാല് വിണ്ടുകീറുന്ന ഒരു പ്രശ്നം അത് അനുഭവിച്ചിട്ടുള്ള ആളുകൾക്ക് അറിയാൻ സാധിക്കും കാരണം അസഹനീയമായ ഒരു വേദന ഉണ്ടാക്കുന്ന ഒരു സംഗതിയാണ്..
മാത്രമല്ല ഡയബറ്റിക്കായ ആളുകൾക്ക് അവർ അവരുടെ കാലുകൾ സംരക്ഷിക്കേണ്ടത് ടീനേജ് കാരിയായ പെൺകുട്ടി അവളുടെ മുഖം സംരക്ഷിക്കുന്നതുപോലെ അത്രയും ശ്രദ്ധിക്കണം എന്നുള്ളതാണ്.. കാരണം കാലിൽ ഒരു ചെറിയ പൊട്ടലോ അല്ലെങ്കിൽ വിണ്ട് ക്കീറലോ ഒരു തടിപ്പോ ഉണ്ടെങ്കിൽ പോലും അത് കൂടുതൽ വഷളായി അൻ കൺട്രോൾഡ് ആയിട്ടുള്ള ഡയബറ്റീസ് ആണെങ്കിൽ പിന്നെ പറയാനില്ല.. പിന്നീട് നമ്മുടെ കാലിൻറെ വിരലുകൾ വരെ മുറിച്ചു മാറ്റേണ്ട ഒരു രീതി യിലേക്ക് നമ്മൾ പോയേക്കാം.. അതുകൊണ്ടുതന്നെ ഈ ഒരു പെടിക്വർ നമ്മൾ വീട്ടിൽ തന്നെ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.. അത് സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല നമ്മുടെ കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല നടക്കാൻ ആയിട്ടുള്ള ആരോഗ്യമുണ്ടെങ്കിൽ മാത്രമേ മറ്റെന്തുണ്ടായിട്ടും കാര്യമുള്ളു.. അപ്പോൾ ഈ ഒരു മാർഗത്തിന് ചെയ്യേണ്ട കുറച്ച് സിമ്പിൾ ആയിട്ടുള്ള സ്റ്റെപ്പുകളാണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്..
ഈ ഡയബറ്റിക് രോഗികൾക്ക് എന്തെങ്കിലും ചെറിയ പൊട്ടലോ അല്ലെങ്കിൽ വിണ്ടുകീറിലോ ഉണ്ടോ എന്നുള്ളത് കണ്ണാടി ഉപയോഗിച്ച് കാലിന്റെ അടിഭാഗങ്ങൾ എല്ലാം നോക്കണം എന്നുള്ളതാണ് പല ഡോക്ടർമാരും പറഞ്ഞു കൊടുക്കാറുള്ളത്.. എന്നാൽ കൂടുതൽ ആളുകളും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല.. അവർ പൊടിയിലും ചളിയിലും ഒക്കെ ഇറങ്ങി ജോലി ചെയ്യുന്നവരാണ്.. കൂടാതെ കൃഷിക്കാർ ആണെങ്കിൽ ഇതിന് ഒട്ടും സമയം കിട്ടി അല്ലെങ്കിൽ ഇത് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല.. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മുടെ പാദങ്ങളുടെ സംരക്ഷണത്തിനുവേണ്ടി അരമണിക്കൂർ എങ്കിലും മാറ്റിവെക്കണം എന്നുള്ളതാണ് പ്രത്യേകമായി നിങ്ങളോട് പറയാനുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….