നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് വാസ്തുപ്രകാരം നമ്മുടെ വീടിന് 8 ദിശകളാണ് ഉള്ളത് എന്നത്.. 8 ദിശകൾ എന്ന് പറയുമ്പോൾ നാല് പ്രധാന ദിക്കുകൾ തെക്ക് വടക്ക് പടിഞ്ഞാറ് കിഴക്ക് കൂടാതെ നാലു കോണുകൾ.. നാലു കോണുകൾ എന്ന് പറയുമ്പോൾ വടക്ക് കിഴക്കേ മൂല അതുപോലെ വടക്ക് പടിഞ്ഞാറെ മൂല.. തെക്ക് കിഴക്ക് മൂല.. തെക്ക് പടിഞ്ഞാറ് മൂല.. ഈ എട്ട് ദിശകളിലും എന്തെല്ലാം കാര്യങ്ങൾ വരാൻ പാടുള്ളു.. എന്തെല്ലാം കാര്യങ്ങൾ വരാൻ പാടില്ല.. ഈ നാല് മൂലകളുടെ പ്രാധാന്യങ്ങൾ എന്തൊക്കെയാണ്.. ഈ എട്ട് ദിശകളുടെയും പ്രാധാന്യം എന്തൊക്കെയാണ്.. ഇതിനെക്കുറിച്ച് എല്ലാം മുൻപ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്.. ഇതിനെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങളും പറഞ്ഞു തന്നിട്ടുള്ളതാണ്.. എന്നാൽ ഇന്നത്തെ അധ്യായത്തിലൂടെ ഇവിടെ പറയാൻ പോകുന്നത് ചില ചെടികളെ കുറിച്ചാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ മഞ്ഞ് അരളി എന്നു പറയുന്ന ശിവൻ അരളി എന്നൊക്കെ പറയുന്ന വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു പുഷ്പം എന്നു പറയുന്നത്..
ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് ഇത് കാണാൻ കഴിയും.. നമ്മുടെ നാട്ടിലൊക്കെ ഇത് സാധാരണയായി അറിയപ്പെടുന്നത് ശിവൻ അരളി എന്നും മഞ്ഞ് അരളി എന്നും ഒക്കെ ആണ്.. അപ്പോൾ ഈ ഒരു ചെടിയുടെ സ്ഥാനമാണ് ആദ്യമായി പറയാൻ ഉദ്ദേശിക്കുന്നത്.. ഈയൊരു ചെടി എന്ന് പറയുമ്പോൾ ദൈവികമായി ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ചെടിയാണ്.. ശിവഭഗവാൻ ആയിട്ട് അതുപോലെ മുരുക ഭഗവാൻ ആയിട്ട് ഈ ചെടി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ ഐതിഹ്യങ്ങളും പുരാണങ്ങളും പറയുന്നത്. അപ്പോൾ ഈ ഒരു മഞ്ഞ പുഷ്പം സമർപ്പിച്ച മുരുക ഭഗവാനെ പ്രാർത്ഥിക്കുന്നത് നമുക്ക് മുരുകപ്രീതി കൊണ്ടുവരുമെന്നാണ്.. അപ്പോൾ നിലവിളക്ക് കൊളുത്തുമ്പോൾ വീട്ടിൽ മുരുക ഭഗവാന്റെ ചിത്രം ഉണ്ട് എന്നുണ്ടെങ്കിൽ ഇതിൽ നിന്ന് ഒരു പൂവെടുത്ത് മുരുക ഭഗവാനെ പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ് എന്നുള്ളതാണ്..
എവിടെയാണ് ചെടി ഉത്തമമായി വെക്കാനുള്ള ഒരു സ്ഥാനം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ 8 ദിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതും എന്നു പറയുന്നത് നമ്മുടെ വീടിൻറെ ഈശാന കോണാണ്.. ഈശാന് കോൺ എന്ന് പറയുന്നത് നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂല ആണ്.. വടക്ക് കിഴക്കേ മൂലയുടെ പ്രാധാന്യം എന്താണ്.. നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ വീട്ടിലേക്ക് സകല ഐശ്വര്യങ്ങളും ചെന്നു കയറുന്ന ദിക്ക് ആണ് ഈ പറയുന്ന വടക്ക് കിഴക്കേ മൂല.. അപ്പോൾ ഈ ഒരു ഭാഗത്ത് നമ്മുടെ മഞ്ഞ അരളിപ്പൂ നട്ടു വളർത്തുക എന്നുള്ളതാണ്.. ഈ ചെടിയുടെ ഒരു പ്രത്യേകത എന്നു പറയുന്നത് ദൈവികമായ ഒരു ചെടിയാണ് മാത്രമല്ല ഈ ചെടി എപ്പോഴും പൂത്തു തളിർത്ത് വളരെ മനോഹരമായ അന്തരീക്ഷം കൊണ്ടുവരുന്ന ഒരു ചെടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….