ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നൂതനമായ ഒരു വിഷയത്തെക്കുറിച്ച് പറയാനാണ്.. എന്താണ് പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്ന് പറയുന്നത്.. പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്ന് പറഞ്ഞാൽ പ്രോസ്റ്റേറ്റ് സംബന്ധിച്ച എല്ലാ ടെസ്റ്റുകളും ഇൻവെസ്റ്റിഗേഷനും ഇന്ന് നമ്മുടെ ഇന്ത്യയിൽ അവൈലബിൾ ആയിട്ടുള്ള എല്ലാത്തരം ചികിത്സാരീതികളും ഒരുമിച്ച സമന്വയിപ്പിച്ച് ഉള്ള ഒരു ഹോസ്പിറ്റൽ ആണ് പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്ന് പറയുന്നത്.. ഈ പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്നുള്ള ഒരു ആശയം 30 വർഷത്തെ ഒരു പരിചയം കൊണ്ട് ഞാൻ ആലോചിച്ച് ഉണ്ടാക്കിയ ഒരു ആശയമാണ്.. ഈ ആശയത്തിന് ഒരു കാരണം കൂടിയുണ്ട് അതായത് ഇന്ന് നമുക്ക് എല്ലാവർക്കും അറിയാം ഓരോ അവയവത്തിനും ഓരോ ഹോസ്പിറ്റലുകൾ ആയി വന്നുകൊണ്ടിരിക്കുകയാണ്.. അതായത് ഹൃദയത്തിനു വേണ്ടി മാത്രം ഒരു ഹോസ്പിറ്റൽ ഉണ്ട് അതുപോലെതന്നെ നമ്മുടെ കണ്ണുകൾ ചികിത്സിക്കാനായി വേണ്ടി മാത്രം ഒരു ഹോസ്പിറ്റൽ ഉണ്ട്.. അങ്ങനെ പല അവയവങ്ങൾക്കും ഓരോ ഹോസ്പിറ്റലുകൾ ഉണ്ട്..
പക്ഷേ ഇനി ഭാവിയിൽ വരാൻ പോകുന്നത് ഓരോ അവയവത്തിന് ബാധിക്കുന്ന ഓരോ രോഗങ്ങൾക്ക് വേണ്ടിയുള്ള ഹോസ്പിറ്റലുകൾ കൂടിയാണ്.. അത്തരം ഒരു ആശയത്തിൽ നിന്നാണ് ഈ ഒരു പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്നുള്ള ഒരു ആശയം ഉടലെടുത്തത്.. പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്നുള്ള ഒരു ആശയം ശരിക്കും പറഞ്ഞാൽ മെൻസ് ഹെൽത്ത് ക്ലിനിക് എന്നുള്ള ഒരു ആശയം ഇന്ത്യയിൽ വന്നുകൊണ്ടിരിക്കുകയാണ്.. അതുകൊണ്ടുതന്നെ അതിന്റെ ഒരു സബ് ഡിവിഷൻ ആയിട്ട് വരും ഇത്.. അപ്പോൾ എന്താണ് മെൻസ് ഹെൽത്ത് ക്ലിനിക് എന്ന് നമുക്ക് പരിശോധിക്കാം.. അതായത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറഞ്ഞു വരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഒരുമിച്ച് ചികിത്സിക്കുന്ന ഒരുമിച്ച് എല്ലാ കാര്യങ്ങളും നോക്കുന്ന ഒരു കൺസെപ്റ്റ് ആണ് മെൻസ് ഹെൽത്ത് ക്ലിനിക് എന്ന് പറയുന്നത്.. അപ്പോൾ ഈ ക്ലിനിക്കിന് ഉള്ളിൽ പ്രധാനമായും പ്രോസ്റ്റേറ്റ് സംബന്ധിച്ചുള്ള ചികിത്സകൾ അതുപോലെ യൂറിൻ വരുന്ന ട്രാക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾക്കുള്ള ചികിത്സകൾ..
അതുപോലെ ലിംഗത്തിന്റെ അകത്തുള്ള ചർമ്മങ്ങൾക്കുള്ള ചികിത്സകൾ.. അതുപോലെ ലിംഗത്തിന്റെ വലിപ്പ കുറവുകൾ.. ഉദ്ധാരണ കുറവുകൾ തുടങ്ങിയവയ്ക്കുള്ള സർജറികളും അതുമായി ബന്ധപ്പെട്ട ചികിത്സകളും.. അതുപോലെ ഇരുഭാഗത്തുള്ള ടെസ്റ്റിന് ഉള്ള പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ഇൻഫെർട്ടിലിറ്റി കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള അവസ്ഥ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സകൾ എല്ലാം തന്നെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു പുതിയ കൺസെപ്റ്റാണ് മെൻസ് ഹെൽത്ത് ക്ലിനിക്ക് എന്നുള്ളത്.. അപ്പോൾ ഈ ക്ലിനിക്കിന്റെ ഹൃദയമാണ് പ്രോസ്റ്റേറ്റ് ഹോസ്പിറ്റൽ എന്ന് പറയുന്നത്.. ഈ ഹോസ്പിറ്റലിന്റെ ഉദ്ദേശം തന്നെ ഇത്തരം രോഗികൾക്ക് പ്രോസ്റ്റേറ്റ് സംബന്ധമായ എല്ലാത്തരം രോഗങ്ങൾക്കും ഒരു ദിവസം കൊണ്ട് തന്നെ പരിഹാരം നൽകുക എന്നുള്ളതാണ്.. അപ്പോൾ നമുക്ക് ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് പ്രോസ്റ്റേറ്റ് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….