മരിച്ചുപോയവരെ കുറിച്ച് സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ്.. ഇതിനു പിന്നിലുള്ള കാരണമെന്താണ്.. വിശദമായി അറിയാം..

നമ്മളിൽ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് സത്യം.. ചില സ്വപ്നങ്ങൾ നമ്മൾ ഉറക്കത്തിൽ നിന്ന് ഉണർന്നു കഴിഞ്ഞാലും അത് മനസ്സിൽ ഇട്ട് വിളിക്കാൻ ഇഷ്ടപ്പെടുന്ന സ്വപ്നങ്ങൾ ആയിരിക്കും.. അത്രത്തോളം വളരെ മനോഹരമായിരിക്കും ചില സ്വപ്നങ്ങൾ എന്ന് പറയുന്നത്.. ചില സ്വപ്നങ്ങൾ അവസാനിച്ചില്ലെങ്കിൽ അത് ഇങ്ങനെ തുടർന്നുകൊണ്ടിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിക്കുന്ന ചില സ്വപ്നങ്ങൾ.. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആവട്ടെ നമ്മുടെ ആ ഒരു ദിവസത്തെ തന്നെ എല്ലാത്തരത്തിലും ഉള്ള സന്തോഷങ്ങളെയും നശിപ്പിക്കുന്ന രീതിയിലുള്ള നമ്മുടെ മനസ്സിനെ ഇളക്കി മറിക്കുന്ന രീതിയിലുള്ള സങ്കടപ്പെടുത്തുന്ന രീതിയിലുള്ള അല്ലെങ്കിൽ വേദനിപ്പിക്കുന്ന രീതിയിലുള്ള പലതരം സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ശുഭ സ്വപ്നങ്ങളും അശുഭ സ്വപ്നങ്ങളും ഒക്കെ എല്ലാം നമ്മൾ കാണാറുണ്ട്.. അപ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നമാണ് മരിച്ചുപോയവരെ കുറിച്ച് സ്വപ്നം കാണുക എന്നുള്ളത്..

സനാതന ധർമ്മപ്രകാരം ഒരു വ്യക്തിയുടെ പൂർവികരുടെ ആത്മാക്കളാണ് പിതൃക്കന്മാർ എന്ന് പറയുന്നത്.. അപ്പോൾ ഈ പിതൃക്കന്മാർ സ്വന്തം കുലത്തിന്റെ സംരക്ഷകർ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള ആളുകൾ നമ്മുടെ സ്വപ്നങ്ങളിൽ വന്നു കഴിഞ്ഞാൽ അത് മരിച്ചുപോയ വ്യക്തികൾ നമ്മുടെ സ്വപ്നങ്ങളിൽ വന്നു കഴിഞ്ഞാൽ അതൊരു സാധാരണ സ്വപ്നമല്ല.. അതിന് ഒരു അർത്ഥമുണ്ട് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി നമ്മുടെ പിതൃക്കന്മാർ നമ്മളെ അറിയിക്കുകയാണ് എന്നുള്ളതാണ് അതിൻറെ വസ്തുത.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ പോകുന്നത് നമ്മുടെ മരിച്ചുപോയ പൂർവികർ അതായത് ദൈവതുല്യരായ പിതൃക്കന്മാരെ സ്വപ്നം കണ്ടുകഴിഞ്ഞാൽ എന്താണ് ഫലം എന്നതിനെക്കുറിച്ചാണ്.. അല്ലെങ്കിൽ ഏതൊക്കെ സാഹചര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ സൂക്ഷിക്കേണ്ടത് അല്ലെങ്കിൽ ഇത്തരത്തിൽ സ്വപ്നം കാണുന്നത് എന്തിൻറെ സൂചനയാണ്..

ഇതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത്.. തീർച്ചയായിട്ടും ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കുകയാണെങ്കിൽ ജ്യോതിഷപരമായ ചില പരിഹാരമാർഗ്ഗങ്ങൾ കൂടി ഇവിടെ പറയുന്നുണ്ട്.. അത് നിങ്ങൾ ചെയ്യാവുന്നതാണ്.. അത് നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന പലതരത്തിലുള്ള ഗുണങ്ങളെയും ദോഷങ്ങളെയും ഒക്കെ സ്വാധീനിക്കാനും അതിൽ നിന്ന് ഒഴിഞ്ഞുമാറാനും ഒക്കെ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും എന്നുള്ളതാണ്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിന്റെയും ചിന്തയുടെയും ഓർമ്മകളുടെയും എല്ലാം ഒരു ഭാഗമാണ് സ്വപ്നം എന്ന് പറയുന്നത്. ശാസ്ത്രീയമായി പറയുകയാണെങ്കിൽ മരിച്ചുപോയവരെ സ്വപ്നം കാണുന്നതിൽ പേടിക്കേണ്ട കാര്യമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

 

Leave a Reply

Your email address will not be published. Required fields are marked *