സ്വന്തം പിറന്നാൾ ദിനത്തിൽ കാമുകിയും കാമുകിയുടെ വീട്ടുകാരും അവനോട് ചെയ്തത് കണ്ടോ..

ഒരു സ്ത്രീ ശബ്ദം കേട്ടു കൊണ്ടാണ് ഉണർന്നത്.. എല്ലാവരും അവരവരുടെ കാര്യങ്ങൾ നോക്കി ജീവിച്ചാൽ മതി.. ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ.. ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാണ്.. ആഴ്ചയിൽ എന്തെങ്കിലും നക്കാപിച്ചകൾ കൊണ്ടുവന്ന ഉത്തരവാദിത്വം തീർക്കും.. ലോൺ അടവ് മുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു.. കുടുംബശ്രീയിൽ നിന്ന് കടമെടുത്തത് വേറെ.. പലചരക്ക് കടയിൽ കൊടുക്കാൻ വേറെയുണ്ട്.. രാവിലെ ജോലിക്കാണ് എന്നും പറഞ്ഞ് ഇറങ്ങിയിട്ട് നട്ടപ്പാതിരാകുമ്പോൾ കേറി വരുന്നവന് ഇതൊന്നും ചിന്തിക്കേണ്ടല്ലോ.. ആ നബീസയുടെ മകനെ കണ്ടുപഠിക്ക് സ്വന്തം വീടായി അതുപോലെ കാറായി അച്ഛനും അമ്മയും അന്തസ്സായി നോക്കുന്നു.. ഇവിടെയുമുണ്ട് ഒന്നിനും കൊള്ളാത്തവൻ.. ഈ കഥാപാത്രം വേറെ ആരുമല്ല അത് എൻറെ സ്വന്തം മാതാവാണ്.. സമയം ആറുമണി ആകുന്നതേയുള്ളൂ പക്ഷേ ഈ വീട്ടിൽ ഇത് എന്നും പതിവാണ്..

ഇന്നലെ കൂലി കിട്ടിയില്ല എന്ന് പറഞ്ഞ് ഒരാഴ്ചക്കുള്ള വണ്ടിക്കൂലി മാത്രം എടുത്ത് ബാക്കിയെല്ലാം കൊടുത്തിട്ടും പറയുന്നത് കേട്ടോ.. മലേഷ്യയിൽ ജോലിചെയ്യുന്ന അടുത്ത വീട്ടിലെ ചെറുക്കനെയും പെയിൻറിങ് ജോലിക്കാരനായ സ്വന്തം മകനെയും താരതമ്യപ്പെടുത്തുന്നു കൊള്ളാം.. മോളെ പഠിപ്പിക്കാൻ വേണ്ടിയല്ലേ ആധാരം പണയം വെച്ച് ലോണെടുത്തത്.. ഉദ്യോഗസ്ഥയായ മകളോടും മകളുടെ ഭർത്താവിനോടും കടം വീട്ടാൻ പറയി തള്ളേ എന്ന് പറയാൻ നാവു പൊന്തിയതാണ് പക്ഷേ വേണ്ട എന്ന് കരുതി.. കാരണം ഇന്ന് എന്റെ ജന്മദിനമാണ്.. കാരണം ഇന്ന് ഞാൻ ഒരാളോടും വഴക്കിടില്ല എന്ന് ഒരാൾക്ക് വാക്ക് കൊടുത്തിരുന്നു.. കുളി കഴിഞ്ഞ് ഒരു നല്ല ഡ്രസ്സ് തപ്പി പക്ഷേ ഒന്നും കിട്ടിയില്ല.. ആകെ വിരലിൽ എണ്ണാവുന്ന ഡ്രസ്സുകളെ ഉള്ളൂ.. അതിൽ ചിലതിന് ബട്ടൻസ് ഇല്ല അതുപോലെ നിറം മങ്ങി ഇരിക്കുന്നു എങ്കിലും അതിലൊന്ന് കൊള്ളാമെന്ന് കരുതിയത് എടുത്തു ധരിച്ചു.. അത് ധരിച്ചു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി അപ്പോഴാണ് അച്ഛൻ വരാന്തയിൽ ഇരുന്ന സിഗരറ്റ് വലിക്കുന്നത്.. ആഹാ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു..

നിൻറെ കയ്യിൽ കാശ് വല്ലതും ഉണ്ടോ.. ബാങ്കിൽ ഒരു 50 ലക്ഷം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് അയ്യോ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് അത് എടുക്കാനും പറ്റില്ല.. നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ല.. അതെനിക്ക് അറിയാം എന്നു പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി.. പിന്നിൽ മാതാപിതാക്കളുടെ പ്രാക്ക് കേട്ടു.. അയൽപക്കത്തിൽ നിന്ന് നബീസ താത്ത ഇങ്ങോട്ടേക്ക് നോക്കുന്നുണ്ട്.. നിങ്ങളുടെ ആങ്ങള നിങ്ങളുടെ മകനും നല്ല ജോലി ശരിയാക്കി കൊടുത്തതിന് ഞാൻ എന്ത് ചെയ്യാനാണ് ഞാനെന്ത് തെറ്റാണ് ചെയ്തത് ഇത്ത.. ഫോൺ അടിച്ചു.. കൊച്ചു ഹാപ്പി ബർത്ത് ഡേ.. വേറെ ആരെങ്കിലും വിഷ് ചെയ്തോ..

അച്ഛനും അമ്മയുടെയും വാക്കുകൾ കേട്ട് ഇപ്പോൾ ഇറങ്ങിയുള്ളൂ.. നീ ചായ കുടിച്ചോ.. വയറു നിറഞ്ഞ് ഡീ.. നീ വേഗം അമ്പലത്തിലേക്ക് വാ.. ആയിക്കോട്ടെ എന്നാൽ അമ്പലത്തിൽ വച്ച് കാണാം.. എന്നാൽ ശരി നേരിൽ കാണാം.. ഫോൺ വയ്ക്കല്ലേ അമ്മയ്ക്ക് എന്തോ പറയാനുണ്ട്.. ഹാപ്പി ബർത്ത് ഡേ കൊച്ചൂസ്.. ബർത്ത് ഡേ ആയിട്ട് എന്താണ് പരിപാടി.. ഒന്നുമില്ല അമ്മ അമ്പലത്തിൽ ഒന്നും പോണം അതു മാത്രമേ ഉള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *